സ്വന്തം ലേഖകന്‍: വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ അന്തരിച്ചു. 40 വയസായിരുന്നു. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു ബാലഭാസ്‌കര്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് അന്ത്യം. 12.57നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ബാലഭാസ്‌കറും …
സ്വന്തം ലേഖകന്‍: ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും; ദര്‍ശനത്തിന് പ്രത്യേക ക്യൂ ഉണ്ടാകില്ല; തിരുപ്പതി മാതൃകയില്‍ ഡിജിറ്റല്‍ ബുക്കിങ് സംവിധാനം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ഉന്നതതലയോഗം തീരുമാനിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും യോഗം തിരുവനന്തപുരത്ത് മുഖ്യമന്ത്രി …
സ്വന്തം ലേഖകന്‍: പ്രളയമൊഴിഞ്ഞ പമ്പാ നദീ തീരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍വ കളിമണ്‍ ശില്‍പങ്ങള്‍ കണ്ടെത്തി. കളിമണ്ണില്‍ തീര്‍ത്ത ശില്‍പങ്ങളാണ് കണ്ടെത്തിയത്. ആഞ്ഞിലിമൂട്ടില്‍കടവ് പാലത്തിനു സമീപം പനവേലില്‍ പുരയിടത്തില്‍ നദിയോടു ചേര്‍ന്ന ഭാഗത്ത് നിന്നാണ് ശില്‍പങ്ങള്‍ ലഭിച്ചത്. ആണ്‍പെണ്‍ രൂപങ്ങളുടെയും നാഗങ്ങളുടെയും മാതൃകകളിലുള്ള ശില്‍പങ്ങള്‍ ഇതില്‍പ്പെടുന്നു. പ്രളയജലത്തിന്റെ കുത്തൊഴുക്കില്‍ നദീതീരം ഇടിഞ്ഞു വീണപ്പോള്‍ പുരയിടത്തോടു ചേര്‍ന്ന് …
സ്വന്തം ലേഖകന്‍: കാന്‍സര്‍ ചികിത്സാ രംഗത്തെ നിര്‍ണായക മുന്നേറ്റത്തിന് ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവര്‍ക്ക് വൈദ്യശാസ്ത്ര നോബേല്‍. ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവരാണ് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട പഠനത്തിനാണ് പുരസ്‌കാരം. കാന്‍സറിനെതിരെയുള്ള പോരാട്ടത്തില്‍ രോഗപ്രതിരോധ കോശങ്ങളിലെ നിര്‍ണായക പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാണ് ടസുകുവിന് പുരസ്‌കാരം. കാന്‍സര്‍ …
സ്വന്തം ലേഖകന്‍: ‘മോദിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ പല ചരക്ക് വ്യാപാരി; മറ്റൊരാള്‍ ഓട്ടോ ഡ്രൈവര്‍; ലോകത്ത് ഇങ്ങനൊരു പ്രധാനമന്ത്രിയുണ്ടാകില്ല,’ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ നാവിന്റെ വിളയാട്ടം വീണ്ടും. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടാണ് ഇത്തവണ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ പല ചരക്ക് വ്യാപാരിയും മറ്റൊരാള്‍ ഓട്ടോ ഡ്രൈവറുമാണെന്ന് ബിപ്ലബ് കുമാര്‍ …
സ്വന്തം ലേഖകന്‍: വെല്ലിവിളികള്‍ മറികടന്ന് സാബുമോന്‍ ബിഗ് ബോസ് വിജയി; സമ്മാനം ഒരു കോടി രൂപ. നൂറ് ദിവസങ്ങള്‍ വാശിയേറിയ പോരാട്ടം കാഴ്ചവച്ച 16 എതിരാളികളെ പിന്തള്ളിയാണ് സാബുമോന്‍ അബ്ദുസമദ് ബിഗ് ബോസ് സീസണ്‍ 1ന്റെ കിരീടമണിഞ്ഞത്. അവതാരകനായ മോഹന്‍ലാലാണ് വിജയിയെ പ്രഖ്യാപിച്ചത്. നടിയും അവതാരകയുമായ പേളി മാണിയാണ് ഫസ്റ്റ് റണ്ണര്‍ അപ്. ഒട്ടേറെ നാടകീയ …
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ പീഡനക്കേസില്‍ വാദി പ്രതിയായി; പീഡന വിവരങ്ങള്‍ വീഡിയോയിലൂടെ പുറത്തുവിട്ട മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്ക് രണ്ടു വര്‍ഷം തടവ്. വ്യാജപ്രചാരണം നടത്തി എന്നാരോപിച്ചാണ് അമല്‍ ഫാത്തിയെന്ന യുവതിയ്ക്ക് ഈജിപ്ഷ്യന്‍ കോടതി രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. സംഭവത്തില്‍ യുഎന്നും ആംനസ്റ്റി ഇന്റര്‍നാഷണലും ഉള്‍പ്പെടെയുള്ള രാജ്യാന്തര സംഘടനകളുടെ പ്രതിനിധികള്‍ പ്രതിഷേധമറിയിച്ചു. ഇക്കഴിഞ്ഞ മേയിലാണു ഫാത്തി സമൂഹമാധ്യമത്തില്‍ …
സ്വന്തം ലേഖകന്‍: നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് ട്വീറ്റ്; ടെസ്‌ല ചെയര്‍മാന്‍ ഇലോണ്‍ മസ്‌കിന്റെ കസേര തെറിച്ചു. ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ലയുടെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു. കമ്പനി സ്വകാര്യവല്‍ക്കരിക്കുന്നുവെന്ന തരത്തില്‍ അനാവശ്യ പ്രസ്താനവകള്‍ നടത്തി നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതാണ് മസ്‌കിന് വിനയായത്. ടെസ്‌ലയും മസ്‌കും രണ്ടു കോടി ഡോളര്‍ വീതം നഷ്ടപരിഹാരവും നല്‍കാനും അമേരിക്കന്‍ കോടതി ഉത്തരവിട്ടു. …
സ്വന്തം ലേഖകന്‍: ഉച്ചകോടിക്കെത്തിയ കുവൈറ്റ് നയന്ത്ര പ്രതിനിധിയുടെ പേഴ്‌സ് അടിച്ചു മാറ്റിയ പാക് ഉദ്യോഗസ്ഥനെ സിസിടിവി ചതിച്ചു; വീഡിയോയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് നടപടി. ഇസ്ലാമാബാദില്‍ നിക്ഷേപക പദ്ധതികളെക്കുറിച്ച് ആലോചനകള്‍ക്കായെത്തിയ കുവൈറ്റ് സംഘത്തിന്റെ പേഴ്‌സാണ് ഗ്രേഡ് 20 തലത്തിലുള്ള ഉദ്യോഗസ്ഥന്‍ അടിച്ചു മാറ്റിയത്. മോഷണം ധനമന്ത്രാലയത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞതോടെ സംഭവം വിവാദമായി. കൂടാതെ പാക് പ്രതിനിധി …
സ്വന്തം ലേഖകന്‍: പതിനാറ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് അറസ്റ്റില്‍. കങ്കണ റണാവത്തിന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ബ്രെന്‍ഡണ്‍ അലിസ്റ്റര്‍ ഡീ ജീയെ താരത്തിന്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ബ്രാന്‍ഡണെ പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഒരു ഡേറ്റിങ് ആപ്പില്‍ തനിക്ക് 18 വയസായെന്ന് കാണിച്ച് …