സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ സൗകര്യങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച് വ്യോമയാന മന്ത്രാലയം; രാത്രിയിലും പരീക്ഷണ പറക്കല്‍ നടത്തും. വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി നടത്തിയ അവലോകന യോഗത്തിലാണ് വിമാനത്താവളത്തിന്റെ സംവിധാനങ്ങള്‍ മികച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്. വ്യോമയാന മന്ത്രാലയത്തില്‍ നടന്ന യോഗത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെ ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു. സെപ്റ്റംബര്‍ 13ന് ചേര്‍ന്ന …
സ്വന്തം ലേഖകന്‍: ലാളിച്ചു കൊതിതീരും മുമ്പെ മരണം കൊണ്ടുപോയത് 16 വര്‍ഷം കാത്തിരുന്നു കിട്ടിയ മുത്തിനെ; സമൂഹമാധ്യമങ്ങളില്‍ കണ്ണീരായി വാഹനാപകടത്തില്‍ മരിച്ച രണ്ടു വയസുകാരി; അപകടത്തില്‍ പിതാവും വയലില്‍ വാദകനുമായ ബാലഭാസ്‌ക്കറിനും ഭാര്യയ്ക്കും ഗുരുതര പരിക്ക്. കഴക്കൂട്ടത്തിനു സമീപം ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ കാറപകടത്തിലാണ് തേജസ്വിനി മരിച്ചത്. കാറിന്റെ മുന്‍സീറ്റില്‍ ബാലഭാസ്‌കറിന്റെ മടിയില്‍ കുട്ടി ഇരിക്കുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് …
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ താരമായി മൂന്നു വയസുകാരി; ലോക നേതാക്കളുടെ മനംകവര്‍ന്നത് ന്യൂസിലന്‍ഡിന്റെ ‘ഫസ്റ്റ് ബേബി’. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കം പ്രമുഖര്‍ പങ്കെടുത്ത ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ ഏവരുടേയും മനസ് കവര്‍ന്ന മൂന്നു വയസുകാരി നിവി തെ അറോഹ ന്യൂസിലന്‍ഡ് പ്രധാന മന്ത്രി ജസീന്ത ആര്‍ഡേണിന്റെ മകളാണ്. നിവി തെയ്‌ക്കൊപ്പമാണ് ജസീന്ത ആര്‍ഡേണ്‍ …
സ്വന്തം ലേഖകന്‍: റഫാല്‍ വിവാദത്തില്‍ തുറുപ്പുചീട്ടുമായി കോണ്‍ഗ്രസ്; എച്ച്എഎല്‍ പങ്കാളിത്തം വെളിപ്പെടുത്തുന്ന ഡാസോ ചെയര്‍മാന്റെ വീഡിയോ പുറത്തുവിട്ടു; രാജ്യാന്തര ഗൂഢാലോചനയെന്ന് ബിജെപി. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ ( എച്ച്എഎല്‍) പങ്കാളിയാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകാറായി എന്ന് ഡാസോ ചെയര്‍മാന്‍ എറിക് ട്രപ്പിയര്‍ വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ കോണ്‍ഗ്രസാണ് പുറത്തുവിട്ടത്. 2015 മാര്‍ച്ച് 25നു ചിത്രീകരിച്ച …
സ്വന്തം ലേഖകന്‍: റൊണാള്‍ഡോയും മെസിയുമല്ല; ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിന് പുതിയ അവകാശി; ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തില്‍ താരങ്ങളുടെ താരമായി ലൂക്കാ മോഡ്രിച്ച്. റൊണാള്‍ഡോയേയും സലായേയും പിന്തള്ളി ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ച് പുരസ്‌കാരം സ്വന്തമാക്കി. റഷ്യ ലോകകപ്പില്‍ ക്രൊയേഷ്യയ്ക്കു വേണ്ടിയും കഴിഞ്ഞ സീസണില്‍ റയല്‍ മഡ്രിഡിനായും പുറത്തെടുത്ത മികച്ച പ്രകടനമാണ് മൂപ്പത്തിമൂന്നുകാരനായ …
സ്വന്തം ലേഖകന്‍: ഉപ്പുവെള്ളം കുടിച്ചും പച്ചമത്സ്യം ചുട്ടുതിന്നും 49 ദിവസം നടുക്കടലില്‍ ഒരു 18 കാരന്‍; അതിജീവനത്തിന്റെ അത്ഭുതകഥ ഇന്തോനേഷ്യയില്‍ നിന്ന്. ഇന്തോനേഷ്യക്കാരന്‍ ആല്‍ദി നൊവെല്‍ സുലാവെസി എന്ന ദ്വീപിലെ താമസക്കാരനാണ്. മത്സ്യംപിടിക്കാന്‍ മാത്രമായി കടലില്‍ ഒഴുകിനീങ്ങുന്ന കുടില്‍ മാതൃകയില്‍ തയ്യാറാക്കിയ പ്രത്യകതരം വഞ്ചിയിലെ ജോലിക്കാരനാണ് ആല്‍ദി. എന്‍ജിനും തുഴയുമില്ലാത്ത ഈ വഞ്ചിയില്‍ ഒരുക്കിവെച്ച കെണിയിലേക്ക് …
സ്വന്തം ലേഖകന്‍: 5000 കോടി രൂപയുടെ വായ്പാ തട്ടിപ്പ്; സ്റ്റെര്‍ലിങ് ബയോടെക് ഉടമ നൈജീരിയയിലേക്ക് കടന്നു. സിബിഐ അന്വേഷണം നരിടുന്ന സ്റ്റെര്‍ലിങ് ബയോടെക് കമ്പനിയുടെ ഡയറക്ടര്‍ നിതിന്‍ സന്ദേശരയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഡയറക്ടര്‍മാരുമായ ചേതന്‍ സന്ദേശര, സഹോദര ഭാര്യ ദീപ്തി ബെന്‍ സന്ദേശര എന്നിവരും നൈജീരിയയിലേയ്ക്ക് കടന്നതായാണ് സൂചന. യുഎഇയില്‍ ഇവരെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് നൈജീരിയയിലേയ്ക്ക് …
സ്വന്തം ലേഖകന്‍: ഛിന്നഗ്രഹത്തില്‍ ആളില്ലാത്ത രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി; അപൂര്‍വ നേട്ടവുമായി ജാപ്പനീസ് സ്‌പേസ് ഏജന്‍സി. ‘ഹയാബൂസ 2’ എന്ന ബഹിരാകാശ പേടകമാണ് മിനര്‍വ ടൂ 1 എന്ന പേരിലുള്ള പര്യവേക്ഷണ വാഹനങ്ങള്‍ വിജയകരമായി ഛിന്നഗ്രഹത്തില്‍ ഇറക്കിയത്. ഭൂമിയോടുചേര്‍ന്നുള്ള റയുഗു (ryugu) എന്ന ഛിന്നഗ്രഹത്തിലേക്കുള്ള ഹയാബൂസയുടെ യാത്ര വ്യാഴാഴ്ചയാണ് ആരംഭിച്ചത്. രണ്ടു വാഹനങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങിയതായും …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനി ജീവനക്കാരുടെ വര്‍ണവിവേചനത്തിനെതിരെ പൊട്ടിത്തെറിച്ച് ബോളിവുഡ് താരം ശില്‍പ ഷെട്ടി. ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാണ്ടാസിലെ ഒരു ജീവനക്കാരിയുടെ പെരുമാറ്റത്തിനെതിരേയാണ് ഇന്‍സ്റ്റഗ്രാമിലൂടെയുള്ള ശില്‍പയുടെ രോഷപ്രകടനം. തൊലിയുടെ നിറം കാരണം വിമാനത്താവളത്തിലെ കൗണ്ടറിലെ ഒരു ജീവനക്കാരി തന്നോട് മോശമായി പെരുമാറി എന്നായിരുന്നു രൂക്ഷമായ ഭാഷയിലുള്ള ശില്‍പയുടെ പരാതി. സിഡ്‌നിയില്‍ നിന്ന് മെല്‍ബണിലേയ്ക്കുളള യാത്രയ്ക്കിടയിലാണ് തനിക്ക് …
സ്വന്തം ലേഖകന്‍: ആയുഷ്മാന്‍ ഭാരത് പദ്ധതി രാജ്യത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി; 50 കോടി ജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കും. പദ്ധതി ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി മോദി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പദ്ധതിയെ മോദി കെയര്‍ എന്നതടക്കം പല പേരുകളില്‍ ആളുകള്‍ വിളിക്കുന്നുണ്ട്. എന്നാല്‍, പാവങ്ങളെ …