1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2018

സ്വന്തം ലേഖകന്‍: പതിനാറ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് അറസ്റ്റില്‍. കങ്കണ റണാവത്തിന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ബ്രെന്‍ഡണ്‍ അലിസ്റ്റര്‍ ഡീ ജീയെ താരത്തിന്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ബ്രാന്‍ഡണെ പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഒരു ഡേറ്റിങ് ആപ്പില്‍ തനിക്ക് 18 വയസായെന്ന് കാണിച്ച് അക്കൗണ്ട് ഉണ്ടാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്‌സോ കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ഇതേക്കുറിച്ച് കങ്കണ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ബോളിവുഡിലെ പുതിയ മീ ടൂ വിവാദത്തിന് തുടക്കം കുറിച്ച തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി കങ്കണ രംഗത്തെത്തി. തനിക്കുണ്ടായ ദുരനുഭവം തുറന്നു പറയാന്‍ തനുശ്രീ കാണിച്ച ധൈര്യത്തെ താന്‍ അഭിനന്ദിക്കുന്നുവെന്ന് കങ്കണ പ്രതികരിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.