1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആം ആദ്മി തൂത്തുവാരി, ഡല്‍ഹി ഇനി കേജ്‌രിവാളിന്
ആം ആദ്മി തൂത്തുവാരി, ഡല്‍ഹി ഇനി കേജ്‌രിവാളിന്
വാശിയേറിയ ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നതോടെ ഇനി വരാനിരിക്കുന്ന വർഷങ്ങൾ ഡൽഹി രാഷ്ട്രീയമായി എങ്ങോട്ട് തിരിയുന്നു എന്നതിനെ കുറിച്ച് വ്യക്തമായ ചിത്രമായി. എഴുപതിൽ 67 സീറ്റും തൂത്തുവാരിയാണ് കേജ്‌രിവാളും കൂട്ടരും പ്രധാന എതിരാളികളായ ബിജെപിയെ ഞെട്ടിച്ചത്. വെറും മൂന്നു സീറ്റു മാത്രമുള്ള ബിജെപിക്ക് പ്രതിപക്ഷ നേതൃ സ്ഥാനവും നഷ്ടമായി. മാത്രമല്ല ഏറെ കൊട്ടിഘോഷിക്കപ്പെട്ട …
ഓണ്‍ലൈന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് രംഗത്ത് പുതിയ തരംഗവുമായി സ്മാര്ട്ട് ഹോസ്പിറ്റല്‍
ഓണ്‍ലൈന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് രംഗത്ത് പുതിയ തരംഗവുമായി സ്മാര്ട്ട് ഹോസ്പിറ്റല്‍
ഐ.ടി കമ്പനിയായ സ്വാപ് ഐ.ടി സൊല്യൂഷന്‍സിന്റെ ഏറ്റവും പുതിയ പ്രോഡക്റ്റ് ആയ സ്മാര്‍ട്ട് ഹോസ്പിറ്റലിന്റെ ലോഞ്ചിംഗ് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ നോര്‍ത്ത് മലബാര്‍ ബ്രാഞ്ച് പ്രസിണ്ടന്റ് ഡോക്ടര്‍ ഫൈസല്‍ നിര്‍വഹിച്ചു. ഒരു ഹോസ്പിറ്റലിനാവശ്യമായ ടോക്കണ്‍, ബില്ലിംഗ്, പേഷ്യന്റ് ട്രാക്കിംഗ് ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ച് നിര്‍വഹിക്കാന്‍ കഴിയുന്ന പരിപൂര്‍ണ ഓണ്‍ലൈന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്‌റ് സിസ്റ്റമാണ് സ്മാര്‍ട്ട് ഹോസ്പിറ്റല്‍ …
പ്രകൃതി വിരുദ്ധ ലൈംഗികത, അന്‍വര്‍ ഇബ്രാഹിം ജയിലിലേക്ക്
പ്രകൃതി വിരുദ്ധ ലൈംഗികത, അന്‍വര്‍ ഇബ്രാഹിം ജയിലിലേക്ക്
പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം നടത്തിയെന്ന കേസില്‍ മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിമിന്റെ ശിക്ഷ മലേഷ്യന്‍ സുപ്രീം കോടതി ശരിവച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് അന്‍വര്‍ ഇബ്രാഹിമിന് അഞ്ചു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചത്. എന്നാല്‍ ഇത് തന്നെ രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കാനുള്ള ഗൂഡാലോചനയാണെന്ന് അന്‍വര്‍ ഇബ്രാഹിം ആരോപിച്ചിരുന്നു. ഇനി ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന ദിവസം …
എച്ച്എസ്ബിസി കള്ളപണ ലിസ്റ്റ്, ബാങ്കിനെതിരെ പ്രതിഷേധം പുകയുന്നു
എച്ച്എസ്ബിസി കള്ളപണ ലിസ്റ്റ്, ബാങ്കിനെതിരെ പ്രതിഷേധം പുകയുന്നു
ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിലെ കള്ളപണക്കാർക്കും നികുതി വെട്ടിപ്പുകാർക്കും എച്ച്എസ്ബിസി ബാങ്കിന്റെ സ്വിസ് ശാഖകളിലുള്ള അക്കൗണ്ടുകളുടെ വിവരങ്ങൾ പുറത്തു വന്നതോടെ ബാങ്കിനെതിരെ പ്രതിഷേധം ശകതമാകുന്നു. യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ബാങ്കിന്റെ ഇടപാടുകൾ സൂക്ഷ്മപരിശോധന നടത്താൻ തയ്യാറെടുക്കുന്നതായാണ് സൂചനകൾ. യുകെയിൽ നികുതി വെട്ടിപ്പിനെതിരെയുള്ള നടപടികൾ ശക്തമാക്കണമെന്ന് ട്രെഷറി മന്ത്രി ഡേവിഡ് ഗോക്ക് പാർലിമെന്റിൽ ആവശ്യപ്പെട്ടു. എച്ച്എസ്ബിസി ബാങ്കിന്റെ …
ജീവനക്കാർക്ക് വേതനം കൂട്ടി കൊടുക്കൂ, കമ്പനികളോട് ഡേവിഡ് കാമറൂൺ
ജീവനക്കാർക്ക് വേതനം കൂട്ടി കൊടുക്കൂ, കമ്പനികളോട് ഡേവിഡ് കാമറൂൺ
ചെലവുകൾ കുറയുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് ശമ്പളം കൂട്ടി കൊടുക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ കമ്പനികളോട് ആവശ്യപ്പെടും. സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുന്നതിന്റെ ഭാഗമായി നടത്തിപ്പ് ചെലവുകൾ കുറഞ്ഞതിനാൽ കൂടുതൽ തുക ജീവനക്കാർക്കായി മാറ്റി വക്കാൻ കമ്പനികൾക്ക് കഴിയും എന്നതിനാലാണിത്. ബ്രിട്ടീഷ് ചേംബർ ഓഫ് കൊമ്മേർസ് വാർഷിക സമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടാവുക എന്ന് സർക്കാർ വൃത്തങ്ങൾ …
അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് ശരിയായില്ല, തരൂരിന്റെ ട്വീറ്റ്
അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് ശരിയായില്ല, തരൂരിന്റെ ട്വീറ്റ്
പാർലിമെന്റ് ആക്രമണ കേസിലെ സൂത്രധാരനും ഭീകരവാദിയുമായ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് ശരിയായില്ലെന്ന് മുൻ കേന്ദ്രമന്ത്രി ശശി തരൂർ പറഞ്ഞു. ട്വിറ്ററിലാണ് തരൂർ തൂക്കിക്കൊലയുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. അഫ്സലിനെ തൂക്കിക്കൊന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ശരിയായില്ലെന്നും തരൂർ പറഞ്ഞു. തൂക്കിലേറ്റും മുമ്പ് അഫ്സലിനെ കാണാൻ കുടുംബാംഗങ്ങൾക്ക് അവസരം നൽകണമായിരുന്നെന്നും മൃതദേഹം അവർക്ക് വിട്ടുകൊടുക്കണമായിരുന്നെന്നും ട്വീറ്റിൽ …
കേജ്‌രിവാളോ ബേദിയോ, ഡൽഹി തിരെഞ്ഞെടുപ്പു ഫലം ഇന്നറിയാം
കേജ്‌രിവാളോ ബേദിയോ, ഡൽഹി തിരെഞ്ഞെടുപ്പു ഫലം ഇന്നറിയാം
വാശിയേറിയ പോരാട്ടത്തിനു ശേഷം ഡൽഹി ആരു ഭരിക്കണം എന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. രാജ്യമെങ്ങും ഉറ്റുനോക്കുന്ന ഡൽഹി നിയമസഭ തിരെഞ്ഞെടുപ്പു ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുക. 14 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. ഉച്ചയോടെ ഡൽഹി ആരു ഭരിക്കുമെന്നതിനെ പറ്റി വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് കരുതുന്നത്. എഴുപത് സീറ്റുകളിലേക്ക് ജനുവരി ഏഴിനാണ് തെരെഞ്ഞെടുപ്പ് നടന്നത്. …
മോഡി ബജറ്റിൽ വൻ നികുതി ഇളവുകൾ ഉണ്ടാകുമെന്ന് സൂചന
മോഡി ബജറ്റിൽ വൻ നികുതി ഇളവുകൾ ഉണ്ടാകുമെന്ന് സൂചന
2015 – 16 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ വൻ നികുതി ഇളവുകൾ ഉണ്ടായേക്കുമെന്ന് സൂചന. വ്യക്തികളേയും കമ്പനികളേയുമാണ് സർക്കാർ ലക്ഷ്യം വക്കുന്നത്. സമ്പ്യാദശീലം പ്രോത്സാഹിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായി വ്യക്തികൾക്ക് നികുതിയിൽ ഇളവുകൾ ലഭിച്ചേക്കും. ഒപ്പം നിക്ഷേപത്തിന്റെ തോത് വർധിപ്പിക്കുന്നതിനായി കമ്പനികൾക്കും ഇളവുകൾ നൽകും. നിലവിലുള്ള ആദായ നികുതി സ്ലാബുകൾ പുതുക്കി നിശ്ചയിക്കും എന്നാണ് …
ആണവ ഉടമ്പടി, ദുരന്തമുണ്ടായാൽ ഇരകൾക്ക് കേസ് നൽകാൻ കഴിയില്ല
ആണവ ഉടമ്പടി, ദുരന്തമുണ്ടായാൽ ഇരകൾക്ക് കേസ് നൽകാൻ കഴിയില്ല
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ കരാറിന്റെ കൂടുതൽ വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തു വിട്ടു. ആണവ ദുരന്തമുണ്ടായാൽ ഇരകൾക്ക് വിദേശ കമ്പനികൾക്കെതിരെ കേസ് കൊടുക്കാൻ കഴിയില്ല എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. ദുരന്തം ഉണ്ടായാൽ ഉത്തരവാദിത്തം പ്ലാന്റ് നടത്തിപ്പുകാർക്കായിരിക്കും എന്ന് കരാറിൽ പറയുന്നു. ബാധ്യത, നഷ്ടപരിഹാരം എന്നിവയെക്കുറിച്ചും കരാറിൽ പറയുന്നുണ്ട്. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നതിന് …
ബുദ്ധിമാന്ദ്യമുള്ള യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി വയലിൽ തള്ളി
ബുദ്ധിമാന്ദ്യമുള്ള യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി വയലിൽ തള്ളി
ഹരിയാനയിലെ രോഹ്തകിൽ യവതിയെ കൂട്ടമാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിനു ശേഷം വയലിൽ ഉപേക്ഷിച്ചു. ബഹു അക്ബർപൂരിലെ ഒരു വയലിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. 28 വയസുള്ള യുവതിക്ക് ബുദ്ധിമാന്ദ്യമുണ്ട്. ശവശരീരം പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് ക്രൂര പീഡനത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്. യുവതിയുടെ മലദ്വാരത്തിൽ കല്ലുകളും ജനനേന്ദ്രയത്തിൽ 16 സെന്റിമീറ്ററോളം നീളമുള്ള കമ്പും നിരവധി ഗർഭ നിരോധന …