സ്വന്തം ലേഖകന്‍: ലഹരിക്കെതിരെ പാടിത്തകര്‍ത്ത അമേരിക്കന്‍ ഗായിക അമിതമായ മയക്കുമരുന്ന് ഉപയോഗിച്ച് ആശുപത്രിയില്‍. മദ്യപാനത്തിനെതിരെ വന്‍ ഹിറ്റായ ആല്‍ബം സോബര്‍ പുറത്തിറക്കി ആരാധകരുടെ മുന്നില്‍ താരമായ ഗായിക ഡെമി ലോവാട്ടോയാണ് ആശുപത്രിയിലായത്. മയക്കുമരുന്നിന് അടിമയായതിനെ തുടര്‍ന്നാണ് ഡമി ലോവാട്ടോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസമായിരുന്നു താന്‍ ഇനിയൊരിക്കലും കുടിക്കില്ലെന്ന ആശയം വരുന്ന സോബര്‍ …
സ്വന്തം ലേഖകന്‍: ലോകം അവസാനിപ്പിക്കാന്‍ ശേഷിയുള്ള ആണവ സുനാമിയുമായി റഷ്യ; തയ്യാറാക്കുന്നത് ഭ്രാന്തന്‍ ആയുധമെന്ന് വിദഗ്ദര്‍. ആണവായുധത്തെ വഹിക്കാന്‍ ശേഷിയുള്ള അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ (യുയുവി) ആണ് റഷ്യ വികസിപ്പിച്ചിരിക്കുന്നത്. 100 മെഗാടണ്‍ വരെ ഭാരമുള്ള ആണവ പോര്‍മുനയുമായി ടോര്‍പിഡോ വിക്ഷേപിക്കാനുള്ള ശേഷിയുള്ള ഈ ആയുധത്തിന് നാവിക കേന്ദ്രങ്ങളും അന്തര്‍വാഹിനികളില്‍ റോന്തു ചുറ്റുന്ന സൈനിക സംഘങ്ങളെയുമെല്ലാം …
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളും പരിശീലകനും ബുദ്ധഭിക്ഷുക്കളാകുന്ന ചടങ്ങുകള്‍ക്ക് തുടക്കം. താം ലുവാങ് ഗുഹയില്‍നിന്ന് രക്ഷപ്പെട്ട കൗമാരക്കാരായ ഫുട്ബാള്‍ താരങ്ങളും കോച്ചും ബുദ്ധ ഭിക്ഷുക്കളായി മാറുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങുകളില്‍ പങ്കെടുത്തു. ബുദ്ധ ഭിക്ഷുകളായി മാറിയാല്‍ തങ്ങള്‍ക്ക് അവസാന ശ്വാസവും നല്‍കി മറഞ്ഞ സമന്‍ കുമനെന്ന ധീര രക്തസാക്ഷിക്ക് അമരത്വം ലഭിക്കുമെന്ന …
സ്വന്തം ലേഖകന്‍: വെറുതെ ഒരു രസത്തിന് വിമാനം റാഞ്ചിയെന്നു ഭീഷണി; ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരന്‍ അറസ്റ്റില്‍. ചണ്ഡീഗഢില്‍നിന്നു ശ്രീനഗറിലേക്ക് പോയ വിമാനത്തിലെ യാത്രക്കാരന്‍ ലഖ്‌വിന്ദര്‍ കുമാറിനെ (30) യാണ് വിമാനം റാഞ്ചിയെന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീനഗറില്‍ വിമാനം ഇറങ്ങിയ ഉടന്‍ ഇയാള്‍ വിമാനം റാഞ്ചിയെന്നും യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് അഴിക്കണമെന്നും …
സ്വന്തം ലേഖകന്‍: പ്രവാസി ഇന്ത്യന്‍ സമൂഹം ഇന്ത്യയുടെ അംബാസിഡര്‍മാരാണെന്ന് പ്രധാനമന്ത്രി മോദി റുവാണ്ടയില്‍. ആഫ്രിക്കന്‍ രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റുവാണ്ടയുടെ പുരോഗതിയില്‍ ഇന്ത്യന്‍ സമൂഹം നല്‍കുന്ന സംഭാവനകളെ കുറിച്ച് പ്രസിഡന്റ് പോള്‍കഗാമെ തന്നോട് പറയുകയുണ്ടായി. സാമൂഹ്യ സേവനരംഗത്തും ഇന്ത്യക്കാര്‍ സജീവമാണെന്ന് അറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. ലോകവ്യാപകമായി പ്രവാസി …
സ്വന്തം ലേഖകന്‍: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; മോഹന്‍ലാലിനെതിരായി ഹര്‍ജിയില്‍ ഒപ്പുവച്ചില്ലെന്ന് പ്രകാശ്‌രാജ് അടക്കമുള്ളവര്‍. മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് ചലച്ചിത്ര മന്ത്രി എകെ ബാലന്‍ വ്യക്തമാക്കി. അതിനിടെ മോഹന്‍ലാലിനെതിരെ മുഖ്യമന്ത്രിക്ക് കത്തെഴുതിയ ചിലര്‍ തങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്ന വിശദീകരണവുമായി രംഗത്തെത്തി. കുറച്ചാളുകള്‍ മുഖ്യമന്ത്രിക്ക് പുറമെ മറ്റൊരു …
സ്വന്തം ലേഖകന്‍: ട്രംപും പുടിനും തമ്മിലുള്ള ഹെല്‍സിങ്കി കൂടിക്കാഴ്ച വീണ്ടും നടത്തണമെന്ന് അഭിപ്രായ സര്‍വേയില്‍ അമേരിക്കക്കാര്‍. അമേരിക്കന്‍ ബാരോമീറ്റര്‍ സര്‍വേയിലാണ് ഇരുവരും തമ്മിലുള്ള ഹെല്‍സിങ്കി കൂടിക്കാഴ്ച പരാജയമായിരുന്നു എന്ന അഭിപ്രായത്തെ ശരിവയ്ക്കും വിധമുള്ള ഫലമുണ്ടായത്. ജൂലൈ 2122 തീയതികളിലായി നടത്തിയ ഓണ്‍ലൈന്‍ അഭിപ്രായ വോട്ടെടുപ്പില്‍ 54 ശതമാനം പേരാണ് ഇത്തരത്തില്‍ വീണ്ടും കൂടിക്കാഴ്ച നടത്തണമെന്ന് അഭിപ്രായപ്പെട്ടത്. …
സ്വന്തം ലേഖകന്‍: രോഗികള്‍ക്കായി സ്‌ട്രെച്ചര്‍ സൗകര്യത്തോടെയുള്ള ടിക്കറ്റ്; നിരക്ക് വര്‍ധനയില്‍ നിന്ന് ഗള്‍ഫ് മേഖലയെ ഒഴിവാക്കി. രോഗികളെ കൊണ്ടുപോകുന്നതിന് സ്‌ട്രെച്ചര്‍ സൗകര്യത്തോടെയുള്ള ടിക്കറ്റിന്റെ നിരക്ക് വര്‍ധനയില്‍ നിന്ന് എയര്‍ ഇന്ത്യ ഗള്‍ഫ് സെക്ടറിനെ ഒഴിവാക്കി. ഗള്‍ഫില്‍നിന്നുള്ള വിമാനങ്ങളില്‍ സ്‌ട്രെച്ചര്‍ ടിക്കറ്റിന് പഴയ നിരക്ക് തന്നെ ഈടാക്കിയാല്‍ മതിയെന്ന് കാണിച്ചുള്ള സര്‍ക്കുലര്‍ ഓഫിസുകളില്‍ എത്തിയതായി എയര്‍ ഇന്ത്യ …
സ്വന്തം ലേഖകന്‍: വൈന്‍ ഉണ്ടാക്കാന്‍ ഓണ്‍ലൈനില്‍ വിഷപ്പാമ്പിനെ വാങ്ങി; ചൈനക്കാരി പാമ്പുകടിയേറ്റ് മരിച്ചു. കടിയേറ്റ് എട്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് സ്ത്രീ മരിച്ചതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. സുവാന്‍സുവാന്‍ എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് യുവതി വിഷപ്പാമ്പിനെ വാങ്ങിയത്. സ്ഥലത്തെ പ്രദേശിക കൊറിയര്‍ സര്‍വീസാണ് പാമ്പിനെ യുവതിയുടെ അടുത്തെത്തിച്ചത്. എന്നാല്‍ കൊറിയര്‍ സര്‍വീസുകാര്‍ക്ക് എന്താണ് …
സ്വന്തം ലേഖകന്‍: രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ മന്ത്രിതല സമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. രാജ്‌നാഥ് സിംഗിന് പുറമെ മന്ത്രിമാരായ സുഷ്മ സ്വരാജ്, നിധിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, തവാര്‍ചന്ദ് ഗലോട്ട് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നേരിടുന്നതിനായുള്ള …