1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2018

സ്വന്തം ലേഖകന്‍: ലഹരിക്കെതിരെ പാടിത്തകര്‍ത്ത അമേരിക്കന്‍ ഗായിക അമിതമായ മയക്കുമരുന്ന് ഉപയോഗിച്ച് ആശുപത്രിയില്‍. മദ്യപാനത്തിനെതിരെ വന്‍ ഹിറ്റായ ആല്‍ബം സോബര്‍ പുറത്തിറക്കി ആരാധകരുടെ മുന്നില്‍ താരമായ ഗായിക ഡെമി ലോവാട്ടോയാണ് ആശുപത്രിയിലായത്.

മയക്കുമരുന്നിന് അടിമയായതിനെ തുടര്‍ന്നാണ് ഡമി ലോവാട്ടോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസമായിരുന്നു താന്‍ ഇനിയൊരിക്കലും കുടിക്കില്ലെന്ന ആശയം വരുന്ന സോബര്‍ എന്ന ആല്‍ബം താരം പുറത്തുവിട്ടത്. മാര്‍ച്ചിലാണ് താരം ലഹരിയില്ലായ്മയുടെ ആറാം വാര്‍ഷികം ആഘോഷിച്ചത്.

താരം ആശുപത്രിയിലാണെന്ന വിവരം പുറത്ത് വന്ന മണിക്കൂറുകള്‍ക്കകം പ്രേ ഫോര്‍ ഡെമി എന്ന ഹാഷ്ടാഗില്‍ വന്ന ട്വീറ്റിനോട് പതിനായിരങ്ങളാണ് പ്രതികരിച്ചത്. അമേരിക്കന്‍ ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം എല്ലാദിവസവും 115 പേരാണ് മയക്കുമരുന്ന് കൂടിപ്പോയതിന്റെ പേരില്‍ മരണപ്പെടുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 250,000 അമേരിക്കക്കാര്‍ മയക്കുമരുന്ന് ഉപയോഗംമൂലം മരണപ്പെട്ടു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.