1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2018

സ്വന്തം ലേഖകന്‍: വെറുതെ ഒരു രസത്തിന് വിമാനം റാഞ്ചിയെന്നു ഭീഷണി; ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരന്‍ അറസ്റ്റില്‍. ചണ്ഡീഗഢില്‍നിന്നു ശ്രീനഗറിലേക്ക് പോയ വിമാനത്തിലെ യാത്രക്കാരന്‍ ലഖ്‌വിന്ദര്‍ കുമാറിനെ (30) യാണ് വിമാനം റാഞ്ചിയെന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

ശ്രീനഗറില്‍ വിമാനം ഇറങ്ങിയ ഉടന്‍ ഇയാള്‍ വിമാനം റാഞ്ചിയെന്നും യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് അഴിക്കണമെന്നും ഉറക്കെ വിളിച്ചുപറകയുകയായിരുന്നു. വിമാനത്തിലെ ജീവനക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റു ചെയ്തു.

ലഖ്‌വിന്ദര്‍ കുമാര്‍ പഞ്ചാബ് സ്വദേശിയാണെന്നും ശ്രീനഗര്‍ സന്ദര്‍ശിക്കാന്‍ എത്തിയതാണെന്നും പോലീസ് പറഞ്ഞു. ആദ്യമായാണ് വിമാനത്തില്‍ കയറുന്നതെന്നും അതിന്റെ ആകാംക്ഷയില്‍ സുഹൃത്തുക്കളുടെ മുമ്പില്‍ തമാശയ്ക്കുവേണ്ടിയാണ് വിമാനം റാഞ്ചിയെന്നു പറഞ്ഞതെന്നും ഇയാള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. സുഹൃത്തുക്കളും ഇയാള്‍ക്കൊപ്പം വിമാനത്തിലുണ്ടായിരുന്നു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.