1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഷാർളി എബ്ദോ കാർട്ടൂൺ ഉർദു പത്രത്തിൽ, രണ്ടു പേർ പിടിയിൽ
ഷാർളി എബ്ദോ കാർട്ടൂൺ ഉർദു പത്രത്തിൽ, രണ്ടു പേർ പിടിയിൽ
ചാർളി എബ്ദോ വിവാദ കാർട്ടൂണുകൾ പുന:പ്രസിദ്ധീകരിച്ച ഉർദു പത്രം വിറ്റതിന് മുബൈയിൽ രണ്ടു വിതരണക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മുബൈയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അവാധ്നാമ എന്ന പത്രം വിറ്റതാണ് വിതരണക്കാരെ കുടുക്കിയത്. മുബൈ ബേണ്ടി ബസാർ പ്രദേശത്തുനിന്നുള്ളവരാണ് അറസ്റ്റിലായ രണ്ടു പേരും. മത വികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. പ്രദേശത്തുള്ള ഒരു മുസ്ലീം …
ശിശു സുരക്ഷ ഉറപ്പാക്കാൻ ബിഷപ്പുമാരോട് മാർപ്പാപ്പ
ശിശു സുരക്ഷ ഉറപ്പാക്കാൻ ബിഷപ്പുമാരോട് മാർപ്പാപ്പ
ഇടവകകളിൽ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഫ്രാൻസിസ് മാർപ്പാപ്പ ബിഷപ്പുമാരോട് ആഹ്വാനം ചെയ്തു. ഇടവകകൾ കുടുംബങ്ങൾക്ക് സുരക്ഷിതത്വവും സമാധാനവും നൽകുന്ന ഇടങ്ങൾ ആയിരിക്കണമെന്ന് മാർപ്പാപ്പ പറഞ്ഞു. വത്തിക്കാൻ വ്യാഴാഴ്ച പുറത്തുവിട്ട ഒരു കത്തിലാണ് മാർപ്പാപ്പയുടെ ആഹ്വാനം ഉള്ളത്. കുട്ടികളെ ചൂഷണം ചെയ്യുന്നവർക്ക് ഒരു കാരണവശാലും സഭയിൽ സ്ഥാനമില്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. ചൂഷണവുമായി ബന്ധപ്പെട്ട് ഒരു വിവാദം …
ഇന്ത്യയിലെ മത അസഹിഷ്ണുത ഗാന്ധിജിയെ ഞെട്ടിച്ചേനെ, ഒബാമ
ഇന്ത്യയിലെ മത അസഹിഷ്ണുത ഗാന്ധിജിയെ ഞെട്ടിച്ചേനെ, ഒബാമ
സമീപകാലത്ത് ഇന്ത്യയിലുണ്ടായ സംഭവങ്ങൾ ഗാന്ധിജിയെപ്പോലും ഞെട്ടിക്കുമായിരുന്നു എന്ന് അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമ പറഞ്ഞു. ന്യൂയോർക്കിൽ നടന്ന നാഷണൽ പ്രെയർ ബ്രേക്ക്ഫാസ്റ്റ് ചടങ്ങിൽ സംസാരിക്കുകയായിരുന്ന ഒബാമ. ഓരോ മതത്തിലും പെട്ടവർ മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവരെ ആക്രമിക്കുകയാണെന്ന് പ്രത്യേകം ഒരു മതത്തിന്റെ പേര് പരാമർശിക്കാതെ ഒബാമ അഭിപ്രായപ്പെട്ടു. വൈവിധ്യങ്ങളാൽ സമ്പന്നമായ രാജ്യമാണ് ഇന്ത്യ. എന്നാൽ അടുത്ത കാലത്തായി …
ജോർദാൻ ഭീകരതക്കെതിരെ യുദ്ധത്തിനെന്ന് അഭ്യൂഹം
ജോർദാൻ ഭീകരതക്കെതിരെ യുദ്ധത്തിനെന്ന് അഭ്യൂഹം
ജോർദാൻ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയേക്കുമെന്ന് അഭ്യൂഹം ശക്തമാകുന്നു. ഇസ്ലാമിക് സ്റ്റേറ്റ് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന ഭീകര വനിന സാജിദയെ ജോർദാൻ സർക്കാർ തൂക്കിലേറ്റിയതിന് പുറകെയാണ് ജോർദാൻ ഇസ്ലാമിക് സ്റ്റേറ്റ് അധീന പ്രദേശങ്ങൾ ആക്രമിക്കുമെന്ന് വാർത്തകൾ പരന്നത്. നേരത്തെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ദിയാക്കിയിരുന്ന ജോർദാൻ പൈലറ്റ് മുവാസ് അൽ കസാസ്ബെയെ ജീവനോടെ ചാമ്പലാക്കിയിരുന്നു. സംഭവത്തെ തുടർന്ന് …
ഇറാക്കിൽ നിന്ന് 11 ഇന്ത്യൻ നഴ്സുമാരെ രക്ഷപ്പെടുത്തി
ഇറാക്കിൽ നിന്ന് 11 ഇന്ത്യൻ നഴ്സുമാരെ രക്ഷപ്പെടുത്തി
ഇസ്ലാമിക് സ്റ്റേറ്റും സർക്കാർ സേനയും തമ്മിൽ പോരാട്ടം രൂക്ഷമായ കിർക്കുക്കിൽ നിന്നും 11 ഇന്ത്യൻ നഴ്സുമാരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരിൽ മലയാളി നഴ്സുമാരുമുണ്ട്. പോരാട്ട മേഖലയിൽ കുടുങ്ങിപ്പോയ ഇവരെ രക്ഷപ്പെടുത്തി ഇർബിലേക്ക് കൊണ്ടുപോയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇവരെ മൂന്നോ നാലോ ദിവസത്തിനകം നാട്ടിലെത്തിക്കും. ഇർബിൽ ഇവർ ഇന്ത്യൻ ദൗത്യ സംഘത്തിന്റെ സംരക്ഷണയിലാണ്. നഷ്ടമായ പാസ്പോർട്ട് …
തെരെഞ്ഞെടുപ്പ്, കൂടുതൽ സീറ്റുകൾക്കായി ബ്രിട്ടനിലെ സിഖ് സമൂഹം
തെരെഞ്ഞെടുപ്പ്, കൂടുതൽ സീറ്റുകൾക്കായി ബ്രിട്ടനിലെ സിഖ് സമൂഹം
ചരിത്രത്തിലാദ്യമായി ബ്രിട്ടീഷ് പാർലിമെന്റ് തെരെഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾക്കായി ബ്രിട്ടനിലെ സിഖ് സമൂഹം പ്രചാരണത്തിന്. പടിഞ്ഞാറൻ ലണ്ടനിൽ മൂന്നു സീറ്റുകൾ ഉൾപ്പടെ 50 സീറ്റുകളെങ്കിലും ലക്ഷ്യമിട്ടാണ് സിഖ് സമുദായം രംഗത്ത് ഇറങ്ങിയിട്ടുള്ളത്. പ്രചാരണത്തിന്റെ തുടക്കം കുറച്ചുകൊണ്ട് സൗത്താളിലെ ശ്രീ ഗുരു സിംഗ് സഭയിൽ നടന്ന കൂട്ടായ്മയിൽ നൂറുകണക്കിന് അനുഭാവികൾ പങ്കെടുത്തു. യോഗത്തിൽ പത്തിന പ്രചാരണ പരിപാടിയും അവതരിപ്പിച്ചു. …
പള്ളികൾക്കു നേരെ ആക്രമണം, ഡൽഹിയിൽ പ്രതിഷേധ പ്രകടനം
പള്ളികൾക്കു നേരെ ആക്രമണം, ഡൽഹിയിൽ പ്രതിഷേധ പ്രകടനം
ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ വർധിച്ചു വരുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ പ്രകടനം നടത്തി. ഡൽഹി അതിരൂപതയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തവർ ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ എത്രയും വേഗം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു. ഡിസംബർ മുതൽ ക്രിസ്ത്യൻ ദേവാലയങ്ങൾ തുടർച്ചയായി ആക്രമിക്കപ്പെടുകയാണെന്ന് പ്രകടനക്കാർ പറഞ്ഞു. പോലീസും അധികാരികളും ഈ അനീതിക്കെതിരെ കണ്ണടക്കുകയാണെന്നും അവർ ആരോപിച്ചു. അക്രമികളെ കണ്ടെത്തുക എന്നത് …
ഈജിപ്തിൽ കൂട്ട ജീവപര്യന്ത തടവ്
ഈജിപ്തിൽ കൂട്ട ജീവപര്യന്ത തടവ്
ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിന് ഈജിപ്തിൽ 230 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 2011 ൽ നടന്ന വിപ്ലവത്തിൽ പങ്കെടുത്തവർക്കാണ് 25 വർഷം തടവുശിക്ഷ ലഭിച്ചത്. ഇതേ കേസിൽ മറ്റു 30 പേർക്ക് പത്തു വർഷം തടവും വിധിച്ചിട്ടുണ്ട്. തഹ്‌രിർ ചത്വരത്തിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് ഹോസ്നി മുബാറക്കിന് …
കോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമത്
കോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമത്
ലോകത്തിൽ മഹാ കോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. ചൈനീസ് മാസിക ഹുറൂൺ തയാറാക്കിയ ലോക മഹാകോടീശ്വരന്മാരുടെ പട്ടികയിലാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയത്. ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ളത് അമേരിക്കയിലാണ്. രണ്ടാം സ്ഥാനം ചൈന കൈയ്യടക്കി. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സാണ് ലോകത്തിൽ ഏറ്റവും സമ്പത്തുള്ള വ്യക്തി. പട്ടികയിലുള്ള 2089 കോടീശ്വരന്മാരിൽ 97 പേർ ഇന്ത്യയിൽ …
ഫ്ലൈ ഓവറിന് ഗോഡ്സെയുടെ പേരിട്ടയാൾ അറസ്റ്റിൽ
ഫ്ലൈ ഓവറിന് ഗോഡ്സെയുടെ പേരിട്ടയാൾ അറസ്റ്റിൽ
രാജസ്ഥാനിലെ ആൾവാർ പട്ടണത്തിൽ ഫ്ലൈ ഓവർ ഉദ്ഘാടനം ചെയ്ത മടങ്ങിയ അധികാരികൾ പിറ്റേന്ന് ഞെട്ടി. ആരോ വൃത്തിയായി ഫ്ലൈ ഓവറിന് ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയുടെ പേരിട്ടിരിക്കുന്നു. സംഭവം ദേശീയ മാധ്യമങ്ങളിൽ വാർത്തയായതോടെ ഫ്ലൈ ഓവറിന് ഗോഡ്സെയുടെ പേരിട്ടയാളെ തപ്പിയിറങ്ങി പോലീസ്. ഒടുവിൽ ആൾവാർ സ്വദേശിയായ നീരജ് കുമാർ ശർമയാണ് കക്ഷിയെന്ന് കണ്ടുപിടിക്കുകയും ചെയ്തു. …