സ്വന്തം ലേഖകന്‍: സൗജന്യ എടിഎം സേവനം നിര്‍ത്തി ഓരോ ഇടപാടിനും 25 രൂപ പിടിക്കാന്‍ എസ്ബിഐ, രാജ്യ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിച്ച് തലയൂരി. സൗജന്യ എടിഎം സേവനം നിര്‍ത്തലാക്കി ഓരോ ഇടപാടിനും 25 രൂപ ഈടാക്കുമെന്നു വിവാദ സര്‍ക്കുലര്‍ ഇറക്കിയ സ്റ്റേറ്റ് ബാങ്ക് ഇന്ത്യ വ്യാപക പ്രതിഷേധത്തെ തുടര്‍ന്നു ഉത്തരവ് തിരുത്തി. രാജ്യ …
സ്വന്തം ലേഖകന്‍: മോഡിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം, കൊളംബോയില്‍ അടുക്കാനുള്ള ചൈനീസ് അന്തര്‍വാഹിനിയുടെ ആവശ്യം നിഷേധിച്ച് ശ്രീലങ്ക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് രണ്ട് മുതിര്‍ന്ന ശ്രീലങ്കന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ശ്രീലങ്ക ഒരു ചൈനീസ് അന്തര്‍വാഹിനിക്ക് കൊളംബോയില്‍ നങ്കൂരമിടാന്‍ അവസാനമായി അനുവാദം നല്കിയത് 2014 …
സ്വന്തം ലേഖകന്‍: 400 പത്രങ്ങളില്‍ പരസ്യം, 900 നഗരങ്ങളില്‍ ആഘോഷ പരിപാടികള്‍, എന്‍.ഡി.എ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിനായി പൊടിക്കുന്നത് കോടികള്‍. മെയ് 16 മുതല്‍ ജൂണ്‍ 5 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍ നടക്കുക. ഒപ്പം പുതിയ ഇന്ത്യ എന്ന ക്യാംപെയ്‌നും സര്‍ക്കാര്‍ തുടക്കം കുറിക്കും. മെയ് 16ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുവാഹത്തിയില്‍ നിന്നും …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ചെയ്ത ജോലിക്ക് ശമ്പളം ചോദിച്ച പതിമൂന്നുകാരന്റെ കൈവെട്ടിയ വീട്ടമ്മക്കെതിരെ കേസ്. ലാഹോറില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ഷെക്കിന്‍പുര ഗ്രാമത്തിലാണു സംഭവം. ഷഫാകത് ബീബി എന്ന സ്ത്രീയുടെ വീട്ടില്‍ കന്നുകാലി നോട്ടക്കാരനായ ഇര്‍ഫാന്‍ എന്ന കൗമാരക്കാരന്റെ വലതുകൈയാണു പുല്ലരിയല്‍ യന്ത്രം ഉപയോഗിച്ചു വെട്ടിമാറ്റിയത്. പ്രതിമാസം മൂവായിരം രൂപ ശമ്പളം നലകാമെന്ന് വാഗ്ദാനം നല്‍കിയാണ് …
സ്വന്തം ലേഖകന്‍: ‘ചതിച്ചതാ ക്യാമറാമാന്‍ എന്നെ ചതിച്ചതാ,’ സമൂഹ മാധ്യമങ്ങളുടെ ഓമനയായ കൊച്ചു മിടുക്കിയെ തലശ്ശേരിയില്‍ കണ്ടെത്തിയപ്പോള്‍. ‘ചതിച്ചതാ ക്യാമറാമാന്‍ എന്നെ ചതിച്ചതാ’ എന്ന ക്യാപ്ക്ഷനോടു കൂടി പ്രചരിച്ച് ഈ കുസൃതി കുരുന്നിന്റെ ചിത്രം വൈറലായിരുന്നു. ബിജെപി സമ്മേളന വേദിയിലെ പാട്ടിനൊപ്പം മുഖത്ത് ഭാവപ്രകടനം നടത്തി താളമിട്ടപ്പോഴായിരുന്നു ഈ കൊച്ചു സുന്ദരിയുടെ പടം ഫോട്ടോഗ്രാഫര്‍ ഒപ്പിയത്. …
സ്വന്തം ലേഖകന്‍: യുപിയില്‍ പോലീസ് സ്റ്റേഷനില്‍ വച്ച് എസ്‌ഐയുടെ കരണം പുകച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ അനന്തിരവന്‍, ചിത്രങ്ങള്‍ വൈറല്‍. വടക്കന്‍ ഉത്തര്‍പ്രദേശിലെ ഇറ്റയില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എംഎല്‍സി അംഗം രമേശ് യാദവിന്റെ അനന്തരവന്‍ 24 കാരനായ മോഹിതാണ് സ്റ്റേഷനില്‍ കയറി എസ്‌ഐയെ തല്ലിയ വിരുതന്‍. ഇറ്റായിലെ പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച സ്വീകരണം മോശമാണെന്ന് …
സ്വന്തം ലേഖകന്‍: അയര്‍ലന്‍ഡില്‍ 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടമായ കടല്‍ത്തീരം ഒറ്റ രാത്രികൊണ്ട് തിരിച്ചെത്തി, അന്തംവിട്ട് നാട്ടുകാര്‍. അയര്‍ലന്‍ഡിലെ പടഞ്ഞാറന്‍ ദ്വീപിലാണ് കടലെടുത്ത് നഷ്ടമായ കടല്‍ തീരം തിരിച്ചെത്തി ഗ്രാമവാസികളെ ഞെട്ടിച്ചത്. ഒറ്റ രാത്രി കൊണ്ടാണ് നഷ്ടപ്പെട്ട കടല്‍തീരം തിരികെ പ്രത്യക്ഷപ്പെടുത്തുന്നത് തീരവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. 1984ലാണ് പടിഞ്ഞാറന്‍ അയര്‍ലന്റിലുള്ള ആഷില്‍ ദ്വീപിലെ ദ്വോങ് തീരത്തെ മണല്‍ …
സ്വന്തം ലേഖകന്‍: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണനെ ആറു മാസത്തെ തടവിന് ശിക്ഷിച്ച് സുപ്രീം കോടതി, കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ ജഡ്ജി. കര്‍ണനെ അറസ്റ്റുചെയ്യാന്‍ ചീഫ് ജസ്റ്റിസ് കെ.എസ്. ഖേഹര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ച് പോലീസിന് നിര്‍ദേശം നല്‍കി. ജസ്റ്റിസ് കര്‍ണന്റെ ഇനി മുതലുള്ള ഉത്തരവുകള്‍ പ്രസിദ്ധീകരിക്കരുതെന്ന് അച്ചടി, ദൃശ്യ മാധ്യമങ്ങളോട് …
സ്വന്തം ലേഖകന്‍: അവസാന സുരക്ഷാ കടമ്പയും ചാടിക്കടന്ന് കൊച്ചി മെട്രോ, ഒരു മാസത്തിനുള്ളില്‍ ഓടിത്തുടങ്ങാം, ഉദ്ഘാടനത്തിന് നരേന്ദ്ര മോഡിക്ക് ക്ഷണം. കെഎംആര്‍എല്‍. കൊച്ചി മെട്രോയില്‍ പരിശോധന നടത്തിയ കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ യാത്രാനുമതി നല്‍കി ഉത്തരവിട്ടതോടെ ഇനി എപ്പോള്‍ വേണമെങ്കിലും സര്‍വീസ് ആരംഭിക്കാം. മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരളം ഔദ്യോഗികമായി …
സ്വന്തം ലേഖകന്‍: കെജ്‌രിവാളിനെതിരായ അഴിമതി ആരോപണം ഡല്‍ഹി പോലീസ് അന്വേഷിക്കും, ആരോപണം ഉന്നയിച്ച കപില്‍ മിശ്ര ആപ്പിനു പുറത്ത്, നുണ പരിശോധനക്ക് തയ്യാറെന്ന് കപിലിന്റെ വെല്ലുവിളി. മുന്‍ ജലവിഭവ മന്ത്രി കപില്‍ മിശ്ര ഉന്നയിച്ച അരവിന്ദ് കെജ്‌രിവാളിന് എതിരായ അഴിമതി ആരോപണം ഡല്‍ഹി പോലീസ് അന്വേഷിക്കും. കപില്‍ മിശ്ര നല്‍കിയ പരാതി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ …