1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2017

സ്വന്തം ലേഖകന്‍: കെജ്‌രിവാളിനെതിരായ അഴിമതി ആരോപണം ഡല്‍ഹി പോലീസ് അന്വേഷിക്കും, ആരോപണം ഉന്നയിച്ച കപില്‍ മിശ്ര ആപ്പിനു പുറത്ത്, നുണ പരിശോധനക്ക് തയ്യാറെന്ന് കപിലിന്റെ വെല്ലുവിളി. മുന്‍ ജലവിഭവ മന്ത്രി കപില്‍ മിശ്ര ഉന്നയിച്ച അരവിന്ദ് കെജ്‌രിവാളിന് എതിരായ അഴിമതി ആരോപണം ഡല്‍ഹി പോലീസ് അന്വേഷിക്കും. കപില്‍ മിശ്ര നല്‍കിയ പരാതി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ തിങ്കളാഴ്ച ഡല്‍ഹി പോലീസിന് കീഴിലുള്ള അഴിമതിവിരുദ്ധ സേനക്ക് കൈമാറി.

അരവിന്ദ് കെജരിവാളിനെതിരായ ആരോപണത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും തന്നെ നൂണ പരിശോധനയ്ക്ക് വിധേയനാക്കാനും കപില്‍ മിശ്ര വെല്ലുവിളിച്ചു. ആരോപണത്തെത്തുടര്‍ന്ന് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. അരവിന്ദ് കെജരിവാള്‍ രണ്ടു കോടി കോഴവാങ്ങിയെന്നായിരുന്നു കപില്‍ മിശ്രയുടെ ആരോപണം. ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്ന്‍ കെജരിവാളിന്റെ വസതിയിലെത്തിയായിരുന്നു പണം കൈമാറിയത്.

താന്‍ ഇത് കണ്ടുവെന്നായിരുന്നു മിശ്രയുടെ ആരോപണം. അതേസമയം, മിശ്രക്കു പിന്നില്‍ കളിക്കുന്നത് ബി.ജെ.പിയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. അതേസമയം ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് മുന്‍പാകെ ഹാജരായ കപില്‍ മിശ്ര, മുഖ്യമന്ത്രിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു. കേജ്‌രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് മിശ്ര പറഞ്ഞു.

കപില്‍ മിശ്രയെ ആം ആദ്മി പാര്‍ട്ടി പുറത്താക്കിയതിനു തൊട്ടുപിന്നാലെ സത്യം ജയിക്കുമെന്ന് അരവിന്ദ് കേജ്!രിവാള്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ തുടങ്ങുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. ആരോപണങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പരോക്ഷമായെങ്കിലും കേജ്!രിവാള്‍ പ്രതികരണം നടത്തുന്നത്. കപില്‍ മിശ്രയുടെ പരാതിയില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ അഴിമതി വിരുദ്ധ വിഭാഗത്തോട് ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശിച്ചത് കെജ്‌രിവാളിന് ഇരട്ട പ്രഹരമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.