സ്വന്തം ലേഖകന്‍: വെളുത്ത, ഉയരമുള്ള കുട്ടികളെ സൃഷ്ടിച്ച് കരുത്തുറ്റ ഇന്ത്യയ്ക്കായുള്ള പദ്ധതിയുമായി സംഘപരിവാര്‍. ഉത്തമ സന്താനങ്ങളെ സൃഷ്ടിക്കാനുള്ള പദ്ധതി എന്ന പേരിലാണ് ആര്‍എസ്എസിന്റെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ ആരോഗ്യ ഭാരതി വേറിട്ട പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ പദ്ധതിയുടെ ആചാര, പരിശീലന ക്രമങ്ങള്‍ വിശദീകരിക്കുന്നതിനായി ഗര്‍ഭ സംസ്‌കാര്‍ എന്ന പേരില്‍ പഠനശിഖിരം കൊല്‍ക്കത്തയില്‍ നടത്താന്‍ പോകുകയാണ് …
സ്വന്തം ലേഖകന്‍: യുഎസില്‍ ഇന്ത്യക്കാരന്‍ കുത്തേറ്റ് മരിച്ചു, പ്രകോപനം സിഗരറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കം. പഞ്ചാബ് സ്വദേശിയായ ജഗ്ജിത് സിങ്ങാണ് മരിച്ചത്. കാലിഫോര്‍ണിയയിലെ മൊഡെസ്‌റ്റോ സിറ്റിയിലായിരുന്നു കൊലപാതകം നടന്നത്. ഒന്നര വര്‍ഷമായി യു.എസിലുള്ള ജഗ്ജിത് സംഭവ സ്ഥലത്ത് കട നടത്തുകയായിരുന്നു. രാത്രി 12 മണിയോടെ കടയിലെത്തി സിഗരറ്റ് ചോദിച്ചയാളോട് ഐ.ഡി പ്രൂഫ് കാണിക്കാന്‍ ജഗ്ജിത് ആവശ്യപ്പെട്ടു. …
സ്വന്തം ലേഖകന്‍: ഛത്തീസ്ഗഢിലെ ജയിലുകളില്‍ ആദിവാസി പെണ്‍കുട്ടികളെ നഗ്‌നരാക്കി മാറിടങ്ങളില്‍ ഷോക്കടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവിട്ട ജയില്‍ ഉദ്യോഗസ്ഥക്ക് സസ്‌പെന്‍ഷന്‍. റായ്പൂര്‍ ജയിലിലെ ഡപ്യൂട്ടി ജയിലര്‍ വര്‍ഷാ ഡോങ്‌ഗ്രെയെയാണ് ശനിയാഴ്ച സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് ജയിലുകളില്‍ ചെറിയ വയസ്സുള്ള ആദിവാസി പെണ്‍കുട്ടികളെ നഗ്‌നരാക്കി അവരുടെ ശരീരഭാഗങ്ങളില്‍ ഷോക്കേല്‍പിക്കുന്ന കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വര്‍ഷ വെളിപ്പെടുത്തിയത്. എന്നാല്‍ വൈറലായതോടെ …
സ്വന്തം ലേഖകന്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ ഗുരുതര അഴിമതി ആരോപണവുമായി മുന്‍ മന്ത്രി കപില്‍ മിശ്ര, ആം ആദ്മി പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലേക്ക്. മന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് കെജ്‌രിവാള്‍ രണ്ടു കോടി രൂപ കൈപ്പറ്റുന്നതിനു ദൃക്‌സാക്ഷിയാണെന്നു മിശ്ര വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍, ബി.ജെ.പിയും കോണ്‍ഗ്രസും കെജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. …
സ്വന്തം ലേഖകന്‍: ബോയിംഗിനും എയര്‍ബസിനും വെല്ലുവിളിയുമായി സ്വന്തം ജെറ്റ് വിമാനം പറത്തി ചൈന. സി 919 ജെറ്റ് വിമാനമാണ് ഷാങ്ഹായ് വിമാനത്താവളത്തില്‍ വിജയകരമായി പറന്നിറങ്ങിയത്. ചൈനയുടെ വ്യോമയാന രംഗത്തെ നാഴികക്കല്ലായ ലാന്‍ഡിംഗ് കാണാന്‍ പ്രമുഖര്‍ അടക്കം വന്‍ ജനാവലിയും എത്തിയിരുന്നു. വെള്ള,നീല, പച്ച നിറങ്ങള്‍ ചേര്‍ന്നതാണ് വിമാനത്തിന്റെ രൂപകല്‍പന. 80 മിനിറ്റ് നേരത്തെ പറക്കലിന് ശേഷമാണ് …
സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്വരയെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു മാത്രമേ കഴിയൂ എന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. മോഡിയുടെ തീരുമാനത്തിനൊപ്പം ഈ രാജ്യത്തെ ജനങ്ങള്‍ അണിനിരക്കുമെന്നും മെഹ്ബൂബ പ്രത്യാശ പ്രകടിപ്പിച്ചു. കശ്മീരില്‍ ഒരു ഫ്‌ളൈ ഓവര്‍ ഉദ്ഘാടനത്തിനു ശേഷം നടന്ന പൊതുപരിപാടിയില്‍ പ്രസംഗിച്ചതിനു ശേഷമായിരുന്നു മുഫ്തിയുടെ വാക്കുകള്‍. മോഡിയെന്ന അതിമാനുഷികനു മാത്രമേ …
സ്വന്തം ലേഖകന്‍: പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനിയായ വിപ്രോയ്ക്ക് രാസായുധ ആക്രമണ ഭീക്ഷണി. 500 കോടി നല്‍കിയില്ലെങ്കില്‍ ആക്രമിക്കുമെന്ന് സന്ദേശം. ഈ തുക ബിറ്റ് കോയിനുകളായി തുക നല്‍കണമെന്നും അജ്ഞാത ഇമെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ഭീഷണി സന്ദേശം ലഭിച്ചതായി കാണിച്ച് വിപ്രോ അധികൃതര്‍ ബെംഗളുരു പോലീസില്‍ പരാതി നല്‍കി. മെയ് 25 നകം പണം പ്രത്യേകം …
സ്വന്തം ലേഖകന്‍: കമ്പനി ഉല്‍പ്പന്നങ്ങള്‍ കാന്‍സര്‍ ഉണ്ടാക്കുന്നതായി യുവതിയുടെ പരാതി, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് അമേരിക്കന്‍ കോടതി 700 കോടി ഡോളര്‍ പിഴയിട്ടു. കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതു മൂലം അണ്ഡാശയ കാന്‍സര്‍ ബാധിച്ചെന്ന ലൊയിസ് സ്ലെമ്പ് എന്ന സ്ത്രീ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെതിരെ പരാതിയിലാണ് കോടതിയുടെ വിധി. കാന്‍സര്‍ ഉണ്ടാക്കുമെന്ന് തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു കോടതി …
സ്വന്തം ലേഖകന്‍: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു, പൈശാചികമായ കൃത്യം നടത്തിയ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി, നിര്‍ഭയയുടെ മാതാപിതാക്കള്‍ വിധി കയ്യടിച്ച് സ്വാഗതം ചെയ്തു. 2012ലെ നിര്‍ഭയ കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് മൂന്നംഗ ബെഞ്ച് തള്ളിയത്. പ്രതികളുടേത് ക്രൂരവും പൈശാചികവും നിഷ്ഠൂരവും മനുഷ്യമനഃസാക്ഷിയെ നടുക്കിയതുമായ …
സ്വന്തം ലേഖകന്‍: കേരള പോലീസ് മേധാവിയായി ടിപി സെന്‍ കുമാറിന്റെ രണ്ടാം വരവ്, സുപ്രീം കോടതിയില്‍ കൊമ്പു കുത്തി കേരള സര്‍ക്കാര്‍, കോടതിയുടെ വക രൂക്ഷ വിമര്‍ശനവും 25,000 രൂപ കോടതിച്ചെലവും. കേരള പോലീസ് മേധാവിയായി ടി.പി. സെന്‍കുമാറിനെ പുനര്‍നിയമിക്കണമെന്ന ഉത്തരവില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഇത്തരത്തിലൊരു …