1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2017

സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്വരയെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു മാത്രമേ കഴിയൂ എന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. മോഡിയുടെ തീരുമാനത്തിനൊപ്പം ഈ രാജ്യത്തെ ജനങ്ങള്‍ അണിനിരക്കുമെന്നും മെഹ്ബൂബ പ്രത്യാശ പ്രകടിപ്പിച്ചു. കശ്മീരില്‍ ഒരു ഫ്‌ളൈ ഓവര്‍ ഉദ്ഘാടനത്തിനു ശേഷം നടന്ന പൊതുപരിപാടിയില്‍ പ്രസംഗിച്ചതിനു ശേഷമായിരുന്നു മുഫ്തിയുടെ വാക്കുകള്‍.

മോഡിയെന്ന അതിമാനുഷികനു മാത്രമേ കാശ്മീരിനെ രക്ഷിക്കാന്‍ സാധിക്കുവെന്നായിരുന്നു മുഫ്തി ചൂണ്ടിക്കാട്ടിയത്. മോഡി ജനങ്ങളുടെ ആഞ്ജാനുവര്‍ത്തിയാണ്. അതു തന്നെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ ശക്തിയെന്നും മെഹ്ബൂബ പറഞ്ഞു.മോഡി ലാഹോറില്‍ ചെന്ന് അവിടുത്തെ പ്രധാനമന്ത്രിയെ നേരിട്ടുകണ്ടത് ദുര്‍ബലതകൊണ്ടല്ല, അതാണ് അദേഹത്തിനുള്ള ശക്തിയെന്നും മെഹ്ബൂബ വ്യക്തമാക്കി.

അതേസമയം മുന്‍ പ്രധാനമന്ത്രിക്ക് അതിനുള്ള ശക്തി ഉണ്ടായിരുന്നില്ലെന്നും മെഹ്ബൂബ ആരോപിച്ചു. കാശ്മീര്‍ അതിര്‍ത്തി മേഖല കൂടുതല്‍ സംഘര്‍ഷ ഭരിതമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മോഡിയെ പുകഴ്ത്തി മെഹ്ബൂബ രംഗത്തെത്തിയത്. അതിനിടെ കാശ്മീരില്‍ സൈന്യത്തിന് നേര്‍ക്ക് കല്ലെറിയുന്നവര്‍ക്ക് പാക്കിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നതായി ദേശീയം മാധ്യമം വാര്‍ത്ത പുറത്തുവിട്ടു.

അടുത്തിടെ പിടിയിലായ രണ്ട് ഐഎസ്‌ഐ ഏജന്റുമാരുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ ഹുറിയത് കോണ്‍ഫറന്‍സ് വഴിയാണ് കല്ലേറുകാര്‍ക്ക് പണം കൈമാറുന്നത് എന്നാണ് വെളിപ്പെടുത്തല്‍. സൈന്യത്തെ കല്ലെറിയുന്നവര്‍ക്ക് ഹുറിയത് നേതാവ് ഷബീര്‍ ഷായിലൂടെ 70 ലക്ഷം രൂപ ഐഎസ്‌ഐ കൈമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.