1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യൻ വിപണി പിടിച്ചെടുക്കാൻ ആര്‍സിബിയുമായി കൈ കോർത്ത് ഖത്തർ എയർവേസ്
ഇന്ത്യൻ വിപണി പിടിച്ചെടുക്കാൻ ആര്‍സിബിയുമായി കൈ കോർത്ത് ഖത്തർ എയർവേസ്
സ്വന്തം ലേഖകൻ: ഇന്ത്യയിൽ ഏറ്റവും ആരാധകരുള്ള ക്രിക്കറ്റിനൊപ്പം പങ്കാളിയായി വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് ഖത്തർ എയർവേസ്. ബംഗളൂരു നഗരം ആസ്ഥാനമായി ഏറെ ആരാധകപിന്തുണയുള്ള ടീമിനൊപ്പം ഐ.പി.എല്ലിൽ പങ്കാളികളാവുന്നതോടെ രാജ്യവ്യാപക ശ്രദ്ധയിലേക്കാവും ഖത്തർ എയർവേസും എത്തുന്നത്. തങ്ങളുടെ ഏറ്റവും സുപ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്ന് ഖത്തർ എയർവേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് അക്ബർ അൽ ബാകിർ പറയുന്നു. നിലവിൽ …
കുവൈത്തില്‍ അവിദഗ്ധ തൊഴിലാളികളെ കണ്ടെത്താൻ വ്യാപക പരിശോധന
കുവൈത്തില്‍ അവിദഗ്ധ തൊഴിലാളികളെ കണ്ടെത്താൻ വ്യാപക പരിശോധന
സ്വന്തം ലേഖകൻ: കുവൈത്തില്‍ അവിദഗ്ധ തൊഴിലാളികളെയും വീസ വ്യാപാരികളെയും കണ്ടെത്തി നാടുകടത്തിനായുള്ള പരിശോധനകള്‍ വ്യാപകമാക്കി ആഭ്യന്തര മന്ത്രാലയം. ഇതിനായി രൂപീകൃതമായ ത്രികക്ഷി സമിതിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളുടെ ഫലമായി താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച പതിനായിരത്തോളം പേര്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു. റെസിഡന്‍സി അഫയേഴ്‌സ് ഡിറ്റക്ടീവുകളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയില്‍ പിടിയിലായ …
ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍; കാലാവധി വീണ്ടും നീട്ടി കേന്ദ്ര സർക്കാർ; ഇനി ജൂണ്‍ 30 വരെ സമയം
ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍; കാലാവധി വീണ്ടും നീട്ടി കേന്ദ്ര സർക്കാർ; ഇനി ജൂണ്‍ 30 വരെ സമയം
സ്വന്തം ലേഖകൻ: ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയത്. നേരത്തെ ഈ മാസം 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ലിങ്ക്-ആധാര്‍ പാന്‍ സ്റ്റേറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാര്‍ കാര്‍ഡ് നമ്പര്‍, പാന്‍ …
യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ അവസാന വര്‍ഷ മെഡി. വിദ്യാർഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷ എഴുതാം
യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ അവസാന വര്‍ഷ മെഡി.  വിദ്യാർഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷ എഴുതാം
സ്വന്തം ലേഖകൻ: യുദ്ധത്തെ തുടര്‍ന്ന് യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അവസാന വര്‍ഷ പരീക്ഷ എഴുതാന്‍ അവസരമൊരുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. എംബിബിഎസ് പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട് പരീക്ഷകളെഴുതാന്‍ അന്തിമ അവസരം നല്‍കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു. രാജ്യത്തെ ഏതെങ്കിലും കോളേജുകളില്‍ ചേരാതെ തന്നെ തിരഞ്ഞെടുത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പരീക്ഷ എഴുതാന്‍ അവസമൊരുക്കും. …
ഫ്‌ളാഷ് ലൈറ്റുകള്‍ ‘ഊതിക്കെടുത്തി’ പിറന്നാള്‍ ആഘോഷം; ഒരു കോടി ആളുകള്‍ കണ്ട വീഡിയോ
ഫ്‌ളാഷ് ലൈറ്റുകള്‍ ‘ഊതിക്കെടുത്തി’ പിറന്നാള്‍ ആഘോഷം;  ഒരു കോടി ആളുകള്‍ കണ്ട വീഡിയോ
സ്വന്തം ലേഖകൻ: പിറന്നാളിന് കേക്ക് മുറിക്കുന്നതിന് തൊട്ടുമുമ്പ് മെഴുകുതിരികള്‍ വാങ്ങിയിട്ടില്ലെന്ന സത്യം തിരിച്ചറിഞ്ഞാല്‍ എന്തുചെയ്യും? മെഴുകുതിരി ഊതിക്കെടുത്താന്‍ കാത്തുനില്‍ക്കുന്ന പിറന്നാളുകാരിയായ സുഹൃത്തിനോട് എന്ത് പറയും? ഇപ്പോള്‍ വരാം എന്ന് പറഞ്ഞ് മെഴുകുതിരി വാങ്ങാനായി തൊട്ടടുത്ത കടയിലേക്ക് ഓടേണ്ടിവരും. എന്നാല്‍ ഈ പ്രതിസന്ധി മനോഹരമായി മറികടന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അവര്‍ …
ഖത്തറിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി മുതൽ ഐസിസിയിൽ നിന്ന് ലഭിക്കും
ഖത്തറിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി മുതൽ ഐസിസിയിൽ നിന്ന് ലഭിക്കും
സ്വന്തം ലേഖകൻ: ഇന്ത്യൻ കൾചറൽ സെന്ററിൽ (ഐസിസി) ഇന്നു മുതൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) സേവനത്തിന് ലഭ്യമാകും. ആവശ്യകത കൂടിയതിനാൽ പിസിസി സേവനം കൂടി ആരംഭിക്കുന്നതായി ഐസിസി അധികൃതർ വ്യക്തമാക്കി. ഞായർ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 7 മുതൽ രാത്രി 9.15 വരെയുമാണ് പിസിസി …
റമസാനിൽ പരസ്യമായി ഭക്ഷണം കഴിക്കുന്നവർക്ക് തടവും പിഴയുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
റമസാനിൽ പരസ്യമായി ഭക്ഷണം കഴിക്കുന്നവർക്ക് തടവും പിഴയുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: പകൽ സമയത്ത് പൊതുസ്ഥലങ്ങളിൽ പരസ്യമായി ഭക്ഷണം കഴിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഉപവാസ സമയങ്ങളിൽ തുറസ്സായ സ്ഥലത്തുവച്ച് ഭക്ഷണം കഴിക്കരുതെന്നാണ് കുവൈത്തിലെ നിയമം. റമസാന്റെ പവിത്രതയ്ക്കു കളങ്കം വരുത്തുന്നവർക്ക് ഒരു മാസം തടവോ 100 ദിനാർ പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കുമെന്നും ഓർമിപ്പിച്ചു. അതിനിടെ കുവൈത്തിൽ സഹകരണ സ്റ്റോറുകളിൽ പ്രവാസികൾക്ക് വിലക്ക് …
ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം; സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് ദുരന്ത നിവാരണ അതോറിറ്റി
ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം; സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് ദുരന്ത നിവാരണ അതോറിറ്റി
സ്വന്തം ലേഖകൻ: കൊച്ചി നഗരവാസികളെ ആശങ്കയിലാക്കി ബ്രഹ്മപുരത്ത് വീണ്ടും തീപ്പിടിത്തം. സെക്ടര്‍ സെക്ടർ ഏഴിലെ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചതെന്ന് എറണാകുളം കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ് അറിയിച്ചു. ബ്രഹ്മപുരത്ത് തുടര്‍ന്നിരുന്ന അഗ്‌നിരക്ഷാസേനയുടെ യൂണിറ്റുകള്‍ക്കു പുറമേ ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തി തീയും പുകയും മാറ്റാന്‍ ശ്രമിക്കുകയാണ്. നിലവില്‍ തൃക്കാക്കര, തൃപ്പൂണിത്തുറ, പട്ടിമറ്റം, ഏലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഫയര്‍ യൂണിറ്റുകള്‍ …
പ്രിയനടന് വിട നല്‍കാനൊരുങ്ങി ജന്മനാട്; ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുടയില്‍
പ്രിയനടന് വിട നല്‍കാനൊരുങ്ങി ജന്മനാട്; ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുടയില്‍
സ്വന്തം ലേഖകൻ: അന്തരിച്ച നടനും മുന്‍ എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയര്‍പ്പിക്കാനുമെത്തുന്നത് നിരവധി പേര്‍. രാവിലെ എട്ടുമണിമുതല്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം സ്വദേശമായ ഇരിങ്ങാലക്കുടയിലേയ്ക്ക് എത്തിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോവും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ചൊവ്വാഴ്ച രാവിലെ 10-നാണ് സംസ്‌കാരം. കൊച്ചിയിലെ …
നെടുമ്പാശേരി ഹെലികോപ്റ്റര്‍ അപകടത്തില്‍ റിപ്പോര്‍ട്ട് തേടി ഡിജിസിഎ; കോസ്റ്റ് ഗാര്‍ഡും അന്വേഷണമാരംഭിച്ചു
നെടുമ്പാശേരി ഹെലികോപ്റ്റര്‍ അപകടത്തില്‍ റിപ്പോര്‍ട്ട് തേടി ഡിജിസിഎ; കോസ്റ്റ് ഗാര്‍ഡും അന്വേഷണമാരംഭിച്ചു
സ്വന്തം ലേഖകൻ: നെടുമ്പാശേരി വിമാനത്താവളത്തില്‍ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണമാരംഭിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ വ്യോമയാന വിഭാഗമാണ് അന്വേഷിക്കുന്നത്. പൈലറ്റിന്റെ വീഴ്ചയാണോ സാങ്കേതിക തകരാര്‍ ആണോ അപകടത്തിന് കാരണമെന്നാണ് പരിശോധിക്കുന്നത്. ഇന്നലെ ഉച്ചക്ക് 12.25 ന്നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം. മൂന്ന് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. …