സ്വന്തം ലേഖകൻ: അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന് (75) വിടചൊല്ലി സിനിമാ ലോകവും ആരാധകരും. മൃതദേഹം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ചു. രാവിലെ 8 മുതൽ 11 വരെയാണ് ഇവിടെ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിനും ശേഷം വൈകിട്ടു 3നു വീട്ടിലേക്കു കൊണ്ടുപോകും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ …
സ്വന്തം ലേഖകൻ: കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധി പ്രവാസികൾക്ക് ഗുണം ചെയ്യും. നിലവിൽ വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാകണമെങ്കിൽ നേരിട്ടോ തപാൽ മുഖാന്തരമോ വേണം അപേക്ഷ നൽകാൻ. നാട്ടിൽ സ്ഥിരമല്ലാത്തതിനാൽ പ്രവാസികൾക്ക് ഇത് പ്രയാസം സൃഷ്ടിച്ചിരുന്നു. നിർണായക വിവരങ്ങൾ ലഭ്യമാക്കാൻ പോലും അപേക്ഷ നൽകാൻ ഇതുമൂലം പ്രവാസികൾക്ക് കഴിയാതെവന്നു. …
സ്വന്തം ലേഖകൻ: വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി ഇന്നു മുതൽ എയർ ഇന്ത്യ സർവീസുകൾ കൊച്ചിയിലേക്കു മാത്രമാകും. ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നു കോഴിക്കോട്ടേക്കുണ്ടായിരുന്ന എയർ ഇന്ത്യ വിമാനങ്ങൾ ഇന്നു മുതൽ സർവീസ് നടത്തില്ല. ഈ സെക്ടറിലേക്ക് ഇനി മുതൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും. ടിക്കറ്റ് ബുക്ക് ചെയ്തവർ ഫ്ലൈറ്റ് മാറ്റം സംബന്ധിച്ച് കമ്പനിയുടെ …
സ്വന്തം ലേഖകൻ: കോസ്റ്റ്ഗാര്‍ഡിന്റെ പരിശീലന വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും തുറന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് റണ്‍വേ തുറക്കാന്‍ കഴിഞ്ഞത്. അപകടത്തെത്തുടര്‍ന്ന് കൊച്ചിയിലിറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടിരുന്നു. രണ്ട് മണിക്കൂറിനുശേഷം റണ്‍വേ തുറന്നതോടെ ആദ്യമായി പറന്നുയര്‍ന്നത് വിസ്താരയുടെ വിമാനമാണ്. തൊട്ടുപിന്നാലെ റണ്‍വേ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. ഹെലികോപ്ടര്‍ …
സ്വന്തം ലേഖകൻ: നടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹം ചികിത്സയിൽക്കഴിയുന്ന വി.പി.എസ് ലേക്ക്ഷോർ ആശുപത്രി ഞായറാഴ്ച രാവിലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗുരുതരമായ രോഗാവസ്ഥകൾ പ്രകടമാണ്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ല. മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിൽ എക്മോ സപ്പോർട്ടിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് കേസുകള്‍ ഒരിടവേളയ്ക്ക് ശേഷം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,300 പേരാണ് രോഗബാധിതരായത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 7,605 ആയി ഉയര്‍ന്നു. 2022 നവംബര്‍ മൂന്നിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 26.4 ശതമാനം രോഗികൾ കേരളത്തിലാണ്. മൂന്ന് മരണവും മഹാമാരി മൂലം …
സ്വന്തം ലേഖകൻ: പൈലറ്റുമാരില്‍ ഒരാള്‍ കുഴഞ്ഞുവീണതോടെ വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ സഹായിച്ചത് യാത്രക്കാരനായ മറ്റൊരു പൈലറ്റ്. സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. യു.എസിലെ ലാസ് വേഗസില്‍നിന്ന് ഒഹിയോയിലെ കൊളമ്പസിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന് വൈദ്യസഹായം നല്‍കുന്നതിനായി വിമാനം ലാസ് വേഗസില്‍തന്നെ അടിയന്തരമായി ഇറക്കേണ്ടിവന്നു. ഇതോടെ വിമാനത്തില്‍ …
സ്വന്തം ലേഖകൻ: രാഹുല്‍ ഗാന്ധിയെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തെത്തിയതിന് പിന്നാലെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും നിയമസഭകളിലും കോണ്‍ഗ്രസ് പ്രതിഷേധം. രാഹുലിന്റെ ലോക്‌സഭാ മണ്ഡലമായിരുന്ന വയനാട്ടിലെ കല്‍പ്പറ്റയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഡി.സി.സി. ഓഫീസില്‍നിന്ന് പ്രതിഷേധ പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ ബി.എസ്.എന്‍.എല്‍. ഓഫീസിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. ഏറെനേരം ബി.എസ്.എന്‍.എല്‍. ഓഫീസിനു മുന്നില്‍ കുത്തിയിരുന്നും …
സ്വന്തം ലേഖകൻ: പരീക്ഷയ്ക്ക് മെസിയുടെ ജീവചരിത്രം എഴുതാൻ ആവശ്യപ്പെട്ടപ്പോൾ താൻ നെയ്മർ ഫാനാണെന്നും എഴുതാനാവില്ലെന്നും വിദ്യാർത്ഥി. തിരൂർ പുതുപ്പള്ളി ശാസ്താ എ.എൽ.പിഎസിലെ നാലാംക്ലാസുകാരി റിസ ഫാത്തിമയാണ് താൻ നെയ്മർ ഫാനാണെന്നും അതു കൊണ്ടുതന്നെ ചോദ്യത്തിന് ഉത്തരം എഴുതാൻ കഴിയില്ലെന്നും പരീക്ഷാപേപ്പറിൽ എഴുതി വെച്ചത്. ഈ പരീക്ഷാ പേപ്പർ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിളിൽ വൈറലാവുകയാണ്. ഇന്നലെ നടന്ന മലയാളം …
സ്വന്തം ലേഖകൻ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചലച്ചിത്ര താരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരം. അദ്ദേഹം ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രി അധികൃതരാണ് മെഡിക്കൽ ബുള്ളറ്റിനിൽ ഇക്കാര്യം അറിയിച്ചത്. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം നിലവിൽ എക്മോ (എക്സ്ട്രകോർപോറിയൽ മെംബ്രേൻ ഓക്സിജനേഷൻ) ചികിത്സയിലാണ്. ഹൃദയം, …