1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് ഉണർവായി വാക്സിൻ; നടത്തിപ്പിന് 30,000 വോളണ്ടിയർമാർ
ഖത്തറിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് ഉണർവായി വാക്സിൻ; നടത്തിപ്പിന് 30,000 വോളണ്ടിയർമാർ
സ്വന്തം ലേഖകൻ: ഫലപ്രദമായ കൊവിഡ്-19 വാക്‌സീൻ ഉറപ്പായതോടെ കാണികളുടെ പങ്കാളിത്തത്തോടെ 2022 ഫിഫ ലോകകപ്പ് സാധാരണനിലയിൽ നടത്താമെന്ന ആത്മവിശ്വാസത്തിൽ തന്നെയെന്ന് ഖത്തർ. കൊവിഡിനെ തുടർന്ന് ഈ വർഷത്തെ യൂറോപ്യൻ ചാംപ്യൻഷിപ്പും ഒളിംപിക്‌സുമെല്ലാം റദ്ദാക്കിയതോടെ മധ്യപൂർവദേശത്തെ പ്രഥമ ഫിഫ ലോകകപ്പിൽ കൊവിഡിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ഖത്തർ ആശങ്കപ്പെട്ടിരുന്നു. കാണികളില്ലാതെയും എണ്ണം കുറച്ചുമാണ് നിലവിൽ കായിക ടൂർണമെന്റുകൾ നടക്കുന്നത്. …
ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ വീണ്ടുമെത്തുന്നു; ഡിസംബർ 17 – 2021 ജനുവരി 30
ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ വീണ്ടുമെത്തുന്നു; ഡിസംബർ 17 – 2021 ജനുവരി 30
സ്വന്തം ലേഖകൻ: ലോകം മുഴുവൻ ഉറ്റുനോക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡി.എസ്.എഫ്. വീണ്ടുമെത്തുന്നു. ഡിസംബർ 17 മുതൽ 2021 ജനുവരി 30 വരെ നടക്കുന്ന ഡി.എസ്.എഫിന്റെ 26-ാം പതിപ്പാണിത്. 3500-ലേറെ ഔട്ട്‌ലെറ്റുകളിൽ 25 മുതൽ 75 ശതമാനം വരെ വിലക്കിഴിവുണ്ടാകും. ഡി.എസ്.എഫിനോട് അനുബന്ധിച്ച് നടക്കുന്ന പരിപാടികളിലും, ഷോപ്പിങ് മാളുകളിലും ആവശ്യമായ എല്ലാ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും …
കേരള–ഗൾഫ് സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കിൽ വർധന; ക്രിസ്മസ് യാത്രകൾക്ക് ചെലവേറും
കേരള–ഗൾഫ് സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കിൽ വർധന; ക്രിസ്മസ് യാത്രകൾക്ക് ചെലവേറും
സ്വന്തം ലേഖകൻ: കേരള–ഗൾഫ് സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കിൽ വർധന. കഴിഞ്ഞ ആഴ്ച വരെ 500 ദിർഹത്തിന് വൺവേ ടിക്കറ്റ് നിരക്ക് കിട്ടിയിരുന്നെങ്കിൽ ഈ ആഴ്ച 200–400 ദിർഹം (4000-8000 രൂപ) വരെ വർധിച്ച് 700 മുതൽ 900 ദിർഹം വരെയായി. അടുത്ത ആഴ്ച ഇത് 400–800 ദിർഹം (8000–16000 രൂപ) കൂടി 1100 മുതൽ …
2020ല്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് ഈ “വിജയ്” സെൽഫി
2020ല്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് ഈ “വിജയ്” സെൽഫി
സ്വന്തം ലേഖകൻ: ഫെബ്രുവരിയില്‍ നടന്‍ വിജയ്‌യുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡും മാസ്റ്ററിന്റെ ചിത്രീകരണം മുടക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകരെത്തിയതും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സംഭവമായിരുന്നു. റെയ്ഡില്‍ ഒന്നും പിടിച്ചെടുക്കാനായില്ലെന്ന് ആദായ നികുതി വകുപ്പിന്റെ അറിയിപ്പ് വന്നതിന് പിന്നാലെ ലൊക്കേഷനിലേക്ക് തിരിച്ചെത്തിയ വിജയ് ആരാധകരോടൊപ്പം എടുത്ത സെല്‍ഫി അന്നുതന്നെ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഈ …
സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കൊവിഡ്; 4705 പേർക്ക് രോഗമുക്തി; 5 ജില്ലകളിൽ നാളെ പോളിംഗ്
സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കൊവിഡ്; 4705 പേർക്ക് രോഗമുക്തി; 5 ജില്ലകളിൽ നാളെ പോളിംഗ്
സ്വന്തം ലേഖകൻ: തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3272 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട് 202, കണ്ണൂര്‍ 154, ഇടുക്കി 146, പത്തനംതിട്ട 121, …
കൊവിഡ് അടുത്ത പത്തു വർഷത്തിനകം 20 കോടിയിലേറെപ്പേരെ പട്ടിണിപ്പാവങ്ങളാക്കും
കൊവിഡ് അടുത്ത പത്തു വർഷത്തിനകം 20 കോടിയിലേറെപ്പേരെ പട്ടിണിപ്പാവങ്ങളാക്കും
സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരിയുടെ ദീർഘകാല പ്രത്യാഘാതങ്ങളിലൊന്ന് ദരിദ്രജനകോടികളുടെ എണ്ണത്തിൽ വരാൻ പോകുന്ന വർധനയെന്ന് യുഎൻ പഠനം. കൊവിഡ് കാരണം അടുത്ത പത്തു വർഷത്തിനകം 20 കോടിയിലേറെപ്പേർ കൂടി ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തുമെന്നാണു യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി) നടത്തിയ സമഗ്ര പഠനം വ്യക്തമാക്കുന്നത്. ലോകത്ത് അതിദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം 2030 ആകുമ്പോഴേയ്ക്കും 100 കോടിയാകുമെന്നും …
ജൈടെക്സ് 2020: നൂതന ഡിജിറ്റൽ സേവനങ്ങളുടെ മായക്കാഴ്ചയുമായി ആഗോള സാങ്കേതിക വാരാഘോഷം
ജൈടെക്സ് 2020: നൂതന ഡിജിറ്റൽ സേവനങ്ങളുടെ മായക്കാഴ്ചയുമായി ആഗോള സാങ്കേതിക വാരാഘോഷം
സ്വന്തം ലേഖകൻ: ദുബായ് ആതിഥേയത്വം വഹിക്കുന്ന ജൈടെക്സ് 40ാം പതിപ്പ് ദുബായ് വേൾഡ് ട്രേഡ് സെൻററിൽ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഹംദാൻ ബിൻ മുഹമ്മദ് റാശിദ് ആൽ മക്​തൂം ഉദ്ഘാടനം ചെയ്തു. 60 രാജ്യങ്ങളിൽ നിന്നുള്ള 1200 കമ്പനികൾ പങ്കെടുക്കുന്ന മേള നാളെയുടെ ജീവിതംതന്നെയാണ് സാങ്കേതികത്തികവിലൂടെ വരച്ചുകാട്ടുന്നത്. സംസാരിച്ചുകഴിഞ്ഞാൽ റോബോട്ട് തന്നെയാണോ എന്ന് …
സൌദിയില്‍ വിദേശികളായ ഇമാമുമാരേയും ബാങ്കുവിളിക്കാരേയും ഒഴിവാക്കാൻ തീരുമാനം
സൌദിയില്‍ വിദേശികളായ ഇമാമുമാരേയും ബാങ്കുവിളിക്കാരേയും  ഒഴിവാക്കാൻ തീരുമാനം
സ്വന്തം ലേഖകൻ: സൌദിയില്‍ വിദേശികളായ ഇമാമുമാരേയും ബാങ്കുവിളിക്കാരേയും ഒഴിവാക്കാൻ തീരുമാനം. മാളുകളിലും കൊമേഴ്സ്യല്‍ സെന്റെുകളിലും പ്രാര്‍ത്ഥനാക്കുള്ള ഇടങ്ങളില്‍ നിരവധി വിദേശികള്‍ നമസ്‌ക്കാര സമയം അറിയിച്ചുകൊണ്ടുള്ള ബാങ്കുവിളിക്കുകയും (മുഅ്സിന്‍) നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയും (ഇമാം) പ്രവൃത്തിക്കുന്നതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഇസ്ലാമിക കാര്യ മന്ത്രാലയം മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്ന് അത്തരം വിദേശികളെ ഒഴിവാക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്. …
യെമനിൽ ഹൂത്തി വിമതർ തട്ടിക്കൊണ്ടുപോയ മലയാളികൾ ഉൾപ്പെടെയുള്ളവർ മടങ്ങി
യെമനിൽ ഹൂത്തി വിമതർ തട്ടിക്കൊണ്ടുപോയ മലയാളികൾ ഉൾപ്പെടെയുള്ളവർ മടങ്ങി
സ്വന്തം ലേഖകൻ: യെമനിൽ ഹൂത്തി വിമതരുടെ പിടിയിൽ നിന്ന് മോചിതരായ 2 മലയാളികളുൾപ്പെടെ 14 ഇന്ത്യക്കാർക്ക് മടക്കം. ഞായറാഴ്ച രാത്രി ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 2ലെത്തിയ ഇവർ രാവിലെ 9.30നുള്ള എയർ ഇന്ത്യാ എക്സ്പ്രസിൽ മുംബൈയിലേയ്ക്ക് മടങ്ങി. യെമനിൽ കഴിഞ്ഞ 9 മാസത്തോളമായി ഇവർ ഹൂതി വിമതരുടെ പിടിയിലായിരുന്നു. ഇന്ത്യന്‍ അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്നാണ് മോചനം. …
സംസ്ഥാനത്ത് ഇന്ന് 4777 പുതിയ കൊവിഡ് രോ​ഗികൾ; 5217 പേര്‍ക്ക് രോ​ഗമുക്തി
സംസ്ഥാനത്ത് ഇന്ന് 4777 പുതിയ കൊവിഡ് രോ​ഗികൾ; 5217 പേര്‍ക്ക് രോ​ഗമുക്തി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 4777 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ 272, കണ്ണൂര്‍ 223, വയനാട് 213, പത്തനംതിട്ട 197, ഇടുക്കി 169, …