1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്; 214 മരണം; രോഗമുക്തർ 21,367
സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്; 214 മരണം; രോഗമുക്തർ 21,367
സ്വന്തം ലേഖകൻ: കേരളത്തില്‍ 15,768 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാംപിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്‌ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 214 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 23,897 ആയി. ചികിത്സയിലായിരുന്ന 21,367 …
ഒമാനില്‍ 80% പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍; ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങി
ഒമാനില്‍ 80% പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍; ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങി
സ്വന്തം ലേഖകൻ: ഒമാനില്‍ ഇതിനകം 80 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 28 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതിനകം ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 16 ലക്ഷത്തിലേറെ പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു. ജനസംഖ്യയുടെ ഏകദേശം 50 ശതമാനത്തോളം വരുമിത്. വാക്‌സിന്റെ ലഭ്യതയ്ക്കനുസരിച്ച് സമൂഹത്തിലെ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ …
ബഹ്റൈന്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രിയും ഇ​ന്ത്യ​ൻ അം​ബാ​സ​ഡറും കൂ​ടി​ക്കാ​ഴ്​​ച നടത്തി; നയതന്ത്രത ലത്തിൽ കൂടുതൽ സഹകരണം
ബഹ്റൈന്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രിയും ഇ​ന്ത്യ​ൻ അം​ബാ​സ​ഡറും കൂ​ടി​ക്കാ​ഴ്​​ച നടത്തി; നയതന്ത്രത ലത്തിൽ കൂടുതൽ സഹകരണം
സ്വന്തം ലേഖകൻ: ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയുഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വലിയ സഹകരണമാണ് നടന്നത്. ഇരുവരും ഇക്കാര്യം അവലോകനം ചെയ്തു. ബഹ്റൈനും ഇന്ത്യയും തമ്മില്‍ വിവിധ മേഖലകളില്‍ ഉള്ള സഹകരണം ബഹ്റൈന്‍ ഉപപ്രധാനമന്ത്രി …
കുവൈത്തിൽ സർക്കാർ മേഖലയിൽ നിന്നും വിദേശികളെ പൂർണ്ണമായും ഒഴിവാക്കുന്നു
കുവൈത്തിൽ സർക്കാർ മേഖലയിൽ നിന്നും വിദേശികളെ പൂർണ്ണമായും ഒഴിവാക്കുന്നു
സ്വന്തം ലേഖകൻ: കുവൈത്തിൽ സർക്കാർ മേഖലയിൽ നിന്നും വിദേശ ജീവനക്കാരെ പൂർണ്ണമായും ഒഴിവാക്കുന്നു. കഴിഞ്ഞ 5 മാസത്തിനിടയിൽ രണ്ടായിരത്തിലേറെ വിദേശ തൊഴിലാളികളെ സർവീസിൽ നിന്നും പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. സ്വദേശിവത്കരണ നടപടികൾ ശക്തമാക്കിയതോടെ രാജ്യത്ത് സർക്കാർ മേഖലയിൽ നിന്നും 5 മാസത്തിനിടെ 2089 വിദേശികളെ പിരിച്ചുവിട്ടതായി കണക്കുകൾ വെളിപ്പെടുത്തുന്നു. അതേസമയം ഈ കാലയളവിൽ 10780 സ്വദേശികൾക്ക് ജോലി …
കുവൈത്തിൽ ഹോട്ടല്‍ മേഖല വൻ പ്രതിസന്ധിയില്‍; രാജ്യം വിട്ടത് 8600ലേറെ പ്രവാസി ജീവനക്കാര്‍
കുവൈത്തിൽ ഹോട്ടല്‍ മേഖല വൻ പ്രതിസന്ധിയില്‍; രാജ്യം വിട്ടത് 8600ലേറെ പ്രവാസി ജീവനക്കാര്‍
സ്വന്തം ലേഖകൻ: ആവശ്യമായ വിദഗ്ധ ജോലിക്കാരെ ലഭിക്കാത്തതിനാല്‍ കുവൈത്തിലെ ഹോട്ടല്‍ വ്യവസായം വന്‍ പ്രതിസന്ധിയെ നേരിടുന്നതായി റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിയും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണും സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യാനാവാതെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 8641 ഹോട്ടല്‍ ജീവനക്കാരായ പ്രവാസികള്‍ കുവൈത്തില്‍ നിന്ന് നാടുകളിലേക്ക് തിരികെ പോയതായാണ് കണക്കുകള്‍. കുക്ക്, ബെയ്ക്കര്‍, സ്വീറ്റ് മെയ്ക്കര്‍ തുടങ്ങി …
സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്; 92 മരണം; 22,223 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്; 92 മരണം; 22,223 പേര്‍ രോഗമുക്തി നേടി
സ്വന്തം ലേഖകൻ: കേരളത്തില്‍ 15,692 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാംപിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്‌ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 92 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,683 ആയി. ചികിത്സയിലായിരുന്ന …
ഖത്തറിൻ്റെ മെട്രാഷ് 2 ആപ്പിലൂടെ ഇനി മേൽവിലാസ സർട്ടിഫിക്കറ്റിനും അപേക്ഷിക്കാം
ഖത്തറിൻ്റെ മെട്രാഷ് 2 ആപ്പിലൂടെ ഇനി മേൽവിലാസ സർട്ടിഫിക്കറ്റിനും അപേക്ഷിക്കാം
സ്വന്തം ലേഖകൻ: ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 മൊബൈൽ ആപ്പിലൂടെ ദേശീയ മേൽവിലാസ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ സമർപ്പിക്കാം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ദേശീയ മേൽ വിലാസ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ സമർപ്പിക്കാം. ഇതിനു പുറമേ മെട്രാഷിലെ ഇ-വാലറ്റ് സംവിധാനത്തിൽ എസ്റ്റാബ്ലിഷ്മെന്റ് റജിസ്ട്രേഷൻ കാർഡ്, പെർമനന്റ് റസിഡൻസ് കാർഡ് എന്നിവയുടെ ഡിജിറ്റൽ പകർപ്പ് സൂക്ഷിക്കാനുള്ള പുതിയ സൗകര്യം കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. …
ഖത്തറില്‍ പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ചാല്‍ രണ്ട് ലക്ഷം രൂപ പിഴ
ഖത്തറില്‍ പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ചാല്‍ രണ്ട് ലക്ഷം രൂപ പിഴ
സ്വന്തം ലേഖകൻ: ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങി മന്ത്രാലയം. ഇതിന്‍റെ ഭാഗമായി ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴ 10,000 റിയാലാക്കി വര്‍ധിപ്പിച്ചു. ലോക ശുചിത്വദിനത്തിന്‍റെ ഭാഗമായി പുറത്തിറക്കിയ അറിയിപ്പിലാണ് ഖത്തര്‍ നഗരസഭാ പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. റോഡുകളുള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് 10,000 റിയാല്‍ അതായത് രണ്ട് ലക്ഷം രൂപ വരെ പിഴ …
കുവൈത്തിൽ പ്രവാസം നിർത്തി മടങ്ങുന്ന മുതിർന്ന ഇന്ത്യക്കാർക്ക് അംബാസഡറെ കാണാം; ഓപൺ ഹൗസ് 29ന്
കുവൈത്തിൽ പ്രവാസം നിർത്തി മടങ്ങുന്ന മുതിർന്ന ഇന്ത്യക്കാർക്ക് അംബാസഡറെ കാണാം; ഓപൺ ഹൗസ് 29ന്
സ്വന്തം ലേഖകൻ: കുവൈത്ത്​ പ്രവാസം അവസാനിപ്പിച്ച്​ സ്ഥിര താമസത്തിനായി നാട്ടിൽ പോകുന്ന മുതിർന്ന ഇന്ത്യക്കാർക്ക്​ ഇന്ത്യൻ അംബാസഡറെ നേരിട്ട്​ കാണാൻ അവസരമൊരുക്കുന്നു. 60 വയസ്സിന്​ മുകളിലുള്ള പ്രവാസം അവസാനിപ്പിക്കുന്നവർക്ക്​ ഇണകളോടൊപ്പം അംബാസറെ കാണാം. ഇന്ത്യൻ സമൂഹത്തിന്​ പ്രയോജനപ്പെടുന്ന വിധത്തിൽ അവരുടെ ദീർഘകാല പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെക്കാൻ അവസരമൊരുക്കുകയാണ്​ ലക്ഷ്യം. ഏത് തരം​ ജോലിക്കാർക്കും …
കുവൈത്തില്‍ സന്ദര്‍ശക വിസ തൊഴില്‍ വിസയിലേക്ക് മാറ്റാന്‍ അനുമതിയായി
കുവൈത്തില്‍ സന്ദര്‍ശക വിസ തൊഴില്‍ വിസയിലേക്ക് മാറ്റാന്‍ അനുമതിയായി
സ്വന്തം ലേഖകൻ: കുവൈത്തിൽ വാണിജ്യ സന്ദർശന വിസയിൽ എത്തുന്നവർക്ക് തൊഴിൽ വിസയിലേക്ക് മാറാൻ അനുമതി. കോവിഡിനെ തുടർന്ന് സ്വകാര്യ തൊഴിൽ വിപണിയിൽ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വിസ മാറ്റത്തിന് മാൻപവർ അതോറിറ്റി അനുമതി നൽകിയത്. വിദേശ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കണമെന്ന് കാണിച്ചു സ്വകാര്യ സംരംഭകർ മാൻ പവർ അതോറിറ്റിയെ …