1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2018

സ്വന്തം ലേഖകന്‍: ‘താന്‍ ഒരു അപൂര്‍വ രോഗത്തിന്റെ ഇരയാണെന്ന് ഇര്‍ഫാന്‍ ഖാന്‍; തിരിച്ചുവരുന്നതുവരെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും താരം. തനിക്കൊരു അപൂര്‍വ രോഗമുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍താരം ഇര്‍ഫാന്‍ ഖാന് സമൂഹ മാധ്യമത്തിലാണ് വെളിപ്പെടുത്തിയത്!. എന്നാല്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുഷ്‌കരമായ ഘട്ടത്തില്‍ തന്റെ വേണ്ടപ്പെട്ടവര്‍ തന്റെ കൂടെയുണ്ടെന്നും ഇര്‍ഫാന്‍ കുറിച്ചു.

ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമമാണ് ഇര്‍ഫാന് വേണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രങ്ങളുടെ ചിത്രീകരണം നീട്ടിവച്ചിട്ടുണ്ട്. വിശാല്‍ ഭരദ്വാജിന്റെ ചിത്രവും ഹിന്ദി മീഡിയം 2 എന്ന ചിത്രവുമാണ് ഇര്‍ഫാന്റേതായി വരുന്ന ചിത്രങ്ങള്‍.

കുറച്ചുദിവസങ്ങള്‍ക്കകം വിശദമായ വിവരം പുറത്തുവിടാമെന്നും അദ്ദേഹം കുറച്ചു. നേരത്തെ, വിശാല്‍ ഭരദ്വാജ് തന്റെ പുതിയ ചിത്രത്തില്‍ നിന്ന് ഇര്‍ഫാന്‍ ഖാനെ മാറ്റിയെന്ന് അറിയിച്ചിരുന്നു. മഞ്ഞപ്പിത്തമായതിനാല്‍ മാറ്റുന്നുവെന്നായിരുന്നു അദ്ദേഹം കാരണമായി പറഞ്ഞത്. എന്നാല്‍, ഇര്‍ഫാന്‍ ഖാന്റെ ട്വീറ്റ് പുറത്തു വന്നതോടെ ഞെട്ടലിലാണ് ആരാധകര്‍.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.