സ്വന്തം ലേഖകൻ: കൊവിഡ് വാക്സിന്‍ തയ്യാറായെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍. മൂന്നാംഘട്ട പരീക്ഷണത്തിനൊടുവില്‍ നടത്തിയ അന്തിമ വിശകലനത്തിലും 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഫൈസര്‍ അറിയിച്ചു. ദിവസങ്ങള്‍ക്കകം അന്തിമ അനുമതി തേടി അധികൃതരെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. വാക്സിന്‍ മുതിര്‍ന്നവര്‍ക്കുപോലും രോഗം ബാധിക്കുന്നത് തടഞ്ഞുവെന്നും ഗുരുതര സുരക്ഷാ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കമ്പനി പറയുന്നു. എട്ടുമാസത്തോളം നീണ്ട …
സ്വന്തം ലേഖകൻ: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥികളെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്ന തരത്തില്‍ ചിത്രീകരിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പ്രചരണ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ശീല പദങ്ങള്‍ ഉപയോഗിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇത്തരം പരാതികളില്‍ സ്വീകരിക്കുന്ന നടപടികള്‍ ഉടന്‍തന്നെ പൊലീസ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് …
സ്വന്തം ലേഖകൻ: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ – യു.എസ് ബന്ധം ശക്തമായി കൊണ്ടുപോകുമെന്ന് പറഞ്ഞ മോദി ജോ ബൈഡനെ അഭിനന്ദിക്കുകയും ചെയ്തു. കൊവിഡ് വ്യാപനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ജോ ബൈഡന് മോദി ഉറപ്പുനല്‍കുകയും ചെയ്തു. നിയുക്ത വൈസ് പ്രസിഡന്റ് കമലഹാരിസിനെയും മോദി …
സ്വന്തം ലേഖകൻ: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റു ചെയ്തു. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുണ്ടായിരുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ഇന്ന് രാവിലെ 10.25ഓടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിൽ ഇന്ന് രാവിലെ വിജിലൻസ് എത്തിയിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന വിവരമാണ് വീട്ടുകാർ നൽകിയത്. ഇതിന് പിന്നാലെയാണ് വിജിലൻസ് ആശുപത്രിയിലെത്തിയത്. ഡോക്ടറുമായി സംസാരിച്ച …
സ്വന്തം ലേഖകൻ: ഡല്‍ഹിയില്‍ ലോക്ഡൗണ്‍ തുടരില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചു. എങ്കിലും കൊവിഡ് വ്യാപനം തടയാന്‍ ചില സ്ഥലങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരുമെന്നും സത്യേന്ദര്‍ ജെയിന്‍ ബുധനാഴ്ച വ്യക്തമാക്കി. വിപണനകേന്ദ്രങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളാകുന്നുണ്ടെങ്കില്‍ അത്തരം സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇത്തരം …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് മിഷൻ ഇന്ത്യയെയും സമീപിച്ചു എന്നാണ് പുതിയ റിപ്പോർട്ട്. ഇത് സംബന്ധിച്ച് അനുമതിക്കായി ഇലോണ്‍ മസ്കിന്റെ സ്പേസ്എക്സ് സംഘം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് കരുതന്നത്. രാജ്യത്തെ ഏത് ഗ്രാമങ്ങളിലും …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335, പത്തനംതിട്ട 202, ഇടുക്കി 116, വയനാട് 97, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ക്വാറന്റീന്‍ ഇല്ല, എന്‍ട്രി പെര്‍മിറ്റും വേണ്ട. സ്വദേശികള്‍ക്കും പ്രവാസി താമസക്കാര്‍ക്കുമായി ട്രാവല്‍ ബബിള്‍ ഹോളിഡേ പാക്കേജുമായി ഖത്തര്‍ എയര്‍വേയ്‌സ്. തുടക്കത്തില്‍ മാലദ്വീപുമായാണ് കരാര്‍. ഖത്തറിലെ സ്വദേശികള്‍ക്കും ഖത്തര്‍ റസിഡന്റ് പെര്‍മിറ്റുള്ള പ്രവാസി താമസക്കാര്‍ക്കും സുരക്ഷിത അവധിക്കാലമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. കരാര്‍ പ്രകാരം മാലദ്വീപിലെ അവധിയാഘോഷത്തിന് ശേഷം ഖത്തറിലേക്ക് മടങ്ങിയെത്തുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ക്വാറന്റീനിലോ …
സ്വന്തം ലേഖകൻ: രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകൾ കേട്ടാണ് താൻ വളർന്നതെന്നും അതിനാൽ തന്നെ കുട്ടിക്കാലം മുതൽ തന്റെ മനസ്സിൽ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നതായി യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. ഇന്തൊനീഷ്യയിലായിരുന്നു തന്റെ കുട്ടിക്കാലം. രാമായണവും മഹാഭാരതവും തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചതായും രാഷ്ട്രീയ ഓർമക്കുറിപ്പുകളുടെ ശേഖരമായ ‘എ പ്രോമിസ്ഡ് ലാൻഡ് ’ എന്ന പുതിയ …