സ്വന്തം ലേഖകൻ: യുഎഇയിൽ പ്രവാസി ഇന്ത്യക്കാർക്കു പാസ്പോർട്ട് എടുക്കാനും പുതുക്കാനുമുള്ള അപേക്ഷകൾ കമ്പനി പ്രതിനിധികൾ (പിആർഒ) മുഖേന നൽകാൻ ഇന്ത്യൻ എംബസി അനുമതി നൽകി. വിദൂര പ്രഓദേശങ്ങളിൽ ഉള്ളവർക്ക് പാസ്പോർട്ട് സേവന കേന്ദ്രമായ ബിഎൽഎസിൽ കൊവിഡ് പശ്ചാത്തലത്തിൽ എത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും തിരക്കു കുറയ്ക്കുന്നതിനുമാണ് തീരുമാനം. കമ്പനി പ്രതിനിധിയെ ചുമതലപ്പെടുത്തിയതായി എംബസിയെ അറിയിക്കുന്ന കത്തും പൂരിപ്പിച്ച …
സ്വന്തം ലേഖകൻ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തമിഴ്‌നാട് – പുതുച്ചേരി തീരങ്ങളില്‍ ഇവ വീശിയടിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബര്‍ 25ന് മാമല്ലപ്പുരം, കരായ്ക്കല്‍ തീരങ്ങളിലൂടെയാണ് ചുഴലിക്കാറ്റ് കടന്നുപോകുകയെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള ദുരന്ത നിവാരണ അതോറിറ്റിയാണ് …
സ്വന്തം ലേഖകൻ: പൊലീസ് നിയമ ഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 5254 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,015 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. ഇതുവരെ ആകെ 58,57,241 സാംപിളുകൾ പരിശോധിച്ചു. 27 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 6227 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ മലപ്പുറം 796 കോഴിക്കോട് 612 …
സ്വന്തം ലേഖകൻ: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ ആദ്യവാരം നീണ്ട അവധിയാണ്. പൊതുഅവധി ദിനങ്ങൾ ഉൾപ്പെടെ അഞ്ച് ദിവസമാണ് അവധി. എന്നാൽ, ഇത് ആഘോഷിക്കാൻ ആരും റാസൽഖൈമയിലേക്കും ഫുജൈറയിലേക്കും പോകേണ്ട. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഫുജൈറയിൽ ക്യാമ്പിങ് നിരോധിച്ചതായി അധികൃതർ അറിയിച്ചു. നേരത്തേ റാസൽഖൈമയിലും നിരോധനം ഏർപ്പെടുത്തിയിരുന്നു.ഡിസംബർ ഒന്ന് സ്മരണദിനം, രണ്ടിനും മൂന്നിനും ദേശീയ ദിനം, …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി മറികടക്കാൻ കമിതാക്കൾക്ക് “ഫ്ലൈറ്റ് ടു നോവേര്‍“ ഓഫറുമായി വിമാന കമ്പനി. തയ്‌വാനിലെ ഇവിഎ എയര്‍ലൈന്‍സാണ് വിമാന യാത്രയ്ക്കിടെ പ്രണയം പങ്കുവയ്ക്കാനുള്ള വ്യത്യസ്തമായ അവസരം ഒരുക്കിയിരിക്കുന്നത്. വളരെ പെട്ടെന്നു തന്നെ ജനപ്രിയമായി മാറിയ ഫ്ലൈറ്റ് ടു നോവേര്‍ പരിപാടിക്ക്, കൊവിഡ് മൂലം തകര്‍ന്ന എയർലൈൻ വ്യവസായത്തിനു പുതുജീവന്‍ പകരാന്‍ സാധിച്ചു. തയ്‌വാന്‍റെ …
സ്വന്തം ലേഖകൻ: അപകീർത്തി കേസിൽ പൊലീസിന് അമിതാധികാരം നൽകുന്ന പൊലീസ് ആക്ട് ഭേദഗതിക്കെതിരെ വിമർശനം രൂക്ഷമാകുന്നു. വ്യക്തികൾക്ക് അപമാനകരമായ രീതിയിൽ ഏതെങ്കിലും കാര്യങ്ങൾ പ്രചരിപ്പിച്ചാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കും വിധമാണ് ഭേദഗതി. ചട്ട ഭേദഗതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിലായി. ഇതുസംബന്ധിച്ച വിജ്ഞാപനവും പുറത്തിറങ്ങി. സൈബർ …
സ്വന്തം ലേഖകൻ: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). തീരുമാനത്തെ ദുരന്തത്തിന്‍റെ കോക്ടെയില്‍ എന്നാണ് ഐഎംഎ വിശേഷിപ്പിച്ചത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ സാങ്കേതിക നിബന്ധനകൾ, സാങ്കേതികതകൾ, നടപടിക്രമങ്ങൾ എന്നിവയിൽ അവർക്ക് അവകാശമില്ല. ചികില്‍സാരീതികളെ കൂട്ടിക്കുഴയ്ക്കുന്ന രീതി അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഐഎംഎ വ്യക്തമാക്കി. ജനറൽ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5772 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ …
സ്വന്തം ലേഖകൻ: ഇന്ന് നവംബർ 21, കായിക േപ്രമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഖത്തർ ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് ഇന്ന് മുതൽ കൃത്യം രണ്ട് വർഷത്തെ ദൂരം മാത്രം. മിഡിലീസ്റ്റും അറബ് ലോകവും ആതിഥ്യം വഹിക്കാനിരിക്കുന്ന ആദ്യത്തെ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിന് 2022 നവംബർ 21ന് അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ പ്രാദേശിക സമയം ഉച്ചക്ക് …