1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2020

സ്വന്തം ലേഖകൻ: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച്​ ഡിസംബർ ആദ്യവാരം നീണ്ട അവധിയാണ്​. പൊതുഅവധി ദിനങ്ങൾ ഉൾപ്പെടെ അഞ്ച്​ ദിവസമാണ്​ അവധി​. എന്നാൽ, ഇത്​ ആഘോഷിക്കാൻ ആരും റാസൽഖൈമയിലേക്കും ഫുജൈറയിലേക്കും പോകേണ്ട. വിനോദ സഞ്ചാരികളുടെ ഇഷ്​ടകേന്ദ്രമായ ഫുജൈറയിൽ ക്യാമ്പിങ്​ നിരോധിച്ചതായി അധികൃതർ അറിയിച്ചു. നേരത്തേ റാസൽഖൈമയിലും നിരോധനം ഏർപ്പെടുത്തിയിരുന്നു.ഡിസംബർ ഒന്ന്​ സ്​മരണദിനം, രണ്ടിനും മൂന്നിനും ദേശീയ ദിനം, നാല്​-അഞ്ച്​ തീയതികളിൽ വാരാന്ത്യ അവധി എന്നിവയാണുള്ളത്​. ഇതിന്​ പിന്നാലെ ക്രിസ്​മസ്​, ന്യൂ ഇയർ എന്നിവയും വരുന്നുണ്ട്​.

ഈ ദിവസങ്ങൾ മുന്നിൽക്കണ്ടാണ്​ ഫുജൈറയിൽ നിരോധനം ഏർപ്പെടുത്തിയത്​. ടെൻറുകളിലും കാരവനിലും ഒത്തുചേരുന്നതിനും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനുമാണ്​ വിലക്ക്​. എമിറേ​റ്റി​െൻറ എല്ലാ മേഖലകളിലും നിരോധനം ബാധകമായിരിക്കുമെന്ന്​ ഫുജൈറ ദുരന്ത നിവാരണ സമിതി അറിയിച്ചു.

കോവിഡ്​ മുൻകരുതലി​െൻറ ഭാഗമായാണ്​ നടപടിയെന്ന്​ ഫുജൈറ പൊലീസ്​ കമാൻഡർ ഇൻ ചീഫ്​ മേജർ ജനറൽ മുഹമ്മദ്​ അഹ്​മദ്​ ബിൻ ഗനീം അൽ കാബി പറഞ്ഞു. ഫുജൈറയിലെ മനോഹരമായ പ്രദേശങ്ങൾ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്​. രാത്രിയും പകലും ഇവിടെ ടെൻറടിക്കുന്നതും കൂട്ടം ചേരുന്നതും ഭക്ഷണമുണ്ടാക്കുന്നതും പതിവാണ്​. പ്രത്യേകിച്ച്​ ശൈത്യകാലത്ത്​. അവധി ദിവസങ്ങളിൽ പരിധിയിൽ കവിഞ്ഞും യാത്രക്കാർ ഇവിടേക്കെത്താൻ സാധ്യതയുള്ളത്​ മുൻകൂട്ടിക്കണ്ടാണ്​ നിരോധനം​.

ഫുജൈറ പൊലീസ്​ നിരന്തരം ഈ പ്രദേശങ്ങളിൽ പരിശോധന നടത്തും. നിരോധനം ലംഘിക്കുന്നവർക്ക്​ ശിക്ഷ നേരിടേണ്ടിവരും. പിഴ ഈടാക്കുന്നതു​ കൂടാതെ കാരവനും ക്യാമ്പും ടെൻറും നശിപ്പിക്കുമെന്നും പൊലീസ്​ പറഞ്ഞു. ഭക്ഷണം ഉണ്ടാക്കാനോ കൈമാറാനോ സമ്മാനങ്ങൾ നൽകാനോ അനുവദിക്കില്ല. ഇവിടെയുള്ള താമസക്കാർ ആഘോഷങ്ങൾക്കായി ഒത്തുചേരുന്നത്​ നേരത്തേ നിരോധിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.