സ്വന്തം ലേഖകൻ: വ്യോമയാന വ്യവസായത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വ്വീസ് നടത്തി. കാനഡയിലാണ് പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വ്വീസ് നടത്തിയത്. വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസിനായാണ് ഈ ചെറുവിമാനം ഉപയോഗിക്കുന്നത്. ആറു പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ഡിഎച്ച്സി ഡേ ഹാവിലാന്‍ഡ് ബീവര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ഈ വിമാനം. കാനഡയിലെ ഫ്രേസര്‍ …
സ്വന്തം ലേഖകൻ: ഇറാനിലെ ഒ.ടി.പി പ്ലാറ്റ് ഫോമുകള്‍ക്ക് പൂട്ടിടാൻ ഒരുങ്ങി സര്‍ക്കാര്‍. ഇത്തരം ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ് ഫോമുകളില്‍ അമേരിക്കന്‍ വെബ്‌സീരീസുകള്‍ക്ക് വന്‍ ജനപ്രീതി ലഭിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ട് പ്രകാരം ഇറാനിലെ ദേശീയ മാധ്യമ സമിതി ഐ.ആര്‍.ഐ.ബി [ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ്] ഇറാനിലെ …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരായി പശ്ചിമ ബംഗാളില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ പ്രക്ഷോഭകര്‍ കാലിയായ അഞ്ച് ട്രെയിനുകള്‍ക്ക് തീവെച്ചു. മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്‌റ്റേഷനില്‍ ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധങ്ങളില്‍ മൂന്ന് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ അടക്കം 15 ബസുകള്‍ക്ക് തീയിട്ടു. യാത്രക്കാരെ ബസുകളില്‍നിന്ന് ഇറക്കിയ ശേഷമായിരുന്നു ബസുകള്‍ അഗ്നിക്കിരയാക്കിയത്. ദക്ഷിണ …
സ്വന്തം ലേഖകൻ: പ്രവാസിയായ ബസ് ഡ്രൈവറുടെ ആത്മാര്‍ത്ഥതയ്ക്കും സത്യസന്ധതയ്ക്കും അഭിനന്ദനവുമായി ദുബായ് പൊലീസ്. ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതിരോറ്റി ബസ് ഡ്രൈവറായ അഭിഷേക് നാഥ് ഗോപിനാഥനാണ് പൊലീസ് പ്രശംസാപത്രം നല്‍കി ആദരിച്ചത്. ബസില്‍ യാത്രക്കാരിലൊരാള്‍ മറന്നുവെച്ച 20,000 ദിര്‍ഹം (3.8 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) അഭിഷേകിനാണ് ലഭിച്ചത്. തുടർന്ന് അഭിഷേക് നാഇഫ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. …
സ്വന്തം ലേഖകൻ: മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ ചൈനീസ് ഭാഷയിലേക്കും. ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്ന പേരിലാണ് ചൈനയിൽ ചിത്രം പ്രദർശനത്തിനെത്തുന്നത്. കൊലപാതകത്തിനു ശേഷം മൊബൈൽ ലോറിയിലേക്ക് എറിഞ്ഞ് ജോർജ്കുട്ടി പൊലീസിനെ വഴി തെറ്റിക്കുന്നതുൾപ്പെടെയുള്ള രംഗങ്ങൾ അതേപടി ചൈനീസ് വേർഷനിലുമുണ്ട്. മലയാളത്തിലെ അതേ രംഗങ്ങൾ തന്നെ ചൈനീസ് പതിപ്പിലും പുനരാവിഷ്‌കരിച്ചിരിക്കുന്നു. …
സ്വന്തം ലേഖകൻ: വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയിൽ ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രം വലിയ പെരുന്നാൾ തിയേറ്ററുകളിൽ എത്തുകയാണ്. അതിനിടെ പുതിയൊരു വാർത്തകൂടിയുണ്ട് ഷെയ്നിന് പറയാൻ. അഭിനയ രംഗത്തു നിന്ന് മറ്റൊരു മേഖലയിലേക്ക് കൂടി ഷെയ്ൻ ചുവടുവയ്ക്കുകയാണ്. താൻ സിനിമ നിർമിക്കുന്നു എന്നാണ് ഷെയ്നിന്റെ പുതിയ വെളിപ്പെടുത്തൽ. മലയാള സിനിമയിൽ വളരെയധികം അനുഭവ പരിചയമുള്ള രണ്ടു …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് കേരളം സംയുക്ത പ്രക്ഷോഭത്തിലേക്ക്. ഭരണാഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് കേരളം സംയുക്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. ഡിസംബര്‍ 16ന് മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും ഉള്‍പ്പെടെ ബഹുജന പ്രക്ഷോഭമായി തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ …
സ്വന്തം ലേഖകൻ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലേക്ക് നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 15 നാണ് അമിത് ഷാ ഷില്ലോങ് സന്ദര്‍ശിക്കാനിരുന്നത്. നോര്‍ത്ത്– ഈസ്റ്റ് പൊലീസ് അക്കാദമിയുടെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു …
സ്വന്തം ലേഖകൻ: ലോകത്തെ കരുത്തരായ 100 വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും. പട്ടികയിൽ ആദ്യമായി ഇടംനേടിയ നിർമല സീതാരാമൻ 34-ാം സ്ഥാനത്താണ്. ഇന്ത്യയിലെ ആദ്യ വനിതാ ധനമന്ത്രിയായ നിർമല സീതാരാമൻ കഴിഞ്ഞ കേന്ദ്രമന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായിരുന്നു. ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഴുവൻ സമയ മന്ത്രിയായ ആദ്യ വനിതയും നിർമല സീതാരാമനാണ്. കേന്ദ്രമന്ത്രിസഭയിലെ സുപ്രധാന …
സ്വന്തം ലേഖകൻ: ലിഫ്റ്റില്‍ കഴുത്തിലെ തുടല്‍ കുടുങ്ങി അപകടത്തില്‍ പെട്ട നായയെ രക്ഷിച്ച ജോണിന് അഭിനന്ദന പ്രവാഹം. അപകടത്തില്‍ നിന്ന് നായയെ ജോണ്‍ രക്ഷിക്കുന്നതിന്റെ വീഡിയോ ഇതിനോടകം ഒരു കോടി തൊണ്ണൂറ് ലക്ഷത്തോളം പേര്‍ ഇതിനകം കണ്ടുകഴിഞ്ഞു. യുഎസിലെ ടെക്‌സാസിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി ജോലിക്ക് ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ജോണ്‍. ലിഫ്റ്റില്‍ നിന്ന് …