1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൌരത്വ നിയമം; ഡൽഹിയിൽ വീണ്ടും സംഘർഷം; ബസിന് തീയിട്ടു; മെട്രോ സർവീസ് തടസപ്പെട്ടു
പൌരത്വ നിയമം; ഡൽഹിയിൽ വീണ്ടും സംഘർഷം; ബസിന് തീയിട്ടു; മെട്രോ സർവീസ് തടസപ്പെട്ടു
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം. കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി. സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തി. സ്‌കൂള്‍ ബസ് ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ തകര്‍ത്തു. നഗരത്തിലെ പോലീസ് ബൂത്തിനും തീയിട്ടു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പോലീസ് ലാത്തി ചാര്‍ജ് …
ജനനേന്ദ്രിയത്തിൽ പൊള്ളൽ; ക്രൂര മർദ്ദനം; തിരുവനന്തപുരത്ത് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
ജനനേന്ദ്രിയത്തിൽ പൊള്ളൽ; ക്രൂര മർദ്ദനം; തിരുവനന്തപുരത്ത് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
സ്വന്തം ലേഖകൻ: തിരുവനന്തപുരത്തെ തിരുവല്ലത്ത് അക്രമിസംഘം മര്‍ദ്ദിക്കുകയും തീവയ്ക്കുകയും ചെയ്ത യുവാവ് മരിച്ചു. വിഴിഞ്ഞം മുട്ടയ്ക്കാട് സ്വദേശി അജീഷാണ് മരിച്ചത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ അഞ്ച് പേരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസം മുമ്പാണ് ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്. പണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. പ്രക്രൂരമായ മര്‍ദനത്തിന് ശേഷം യുവാവിന്‍റെ …
പൌരത്വ നിയമം: സംസ്ഥാനങ്ങളും യൂണിവേഴ്സിറ്റികളും കേന്ദ്രത്തെ വളയുമ്പോൾ
പൌരത്വ നിയമം: സംസ്ഥാനങ്ങളും യൂണിവേഴ്സിറ്റികളും കേന്ദ്രത്തെ വളയുമ്പോൾ
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സര്‍വകലാശാലകളിലും വിവിധ രാഷ്ട്രീയ മുന്നണികളുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം കത്തിപ്പടരുകയാണ്. നിയമത്തിനെതിരെ ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ തുടങ്ങിയ പ്രതിഷേധത്തിന് കൂടുതല്‍ സര്‍വകലാശാലകള്‍ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഐ.ഐ.ടിയും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ …
“പോലീസ് എന്റെ ഫോണ്‍ എറിഞ്ഞുടച്ചു, മുടിയില്‍ പിടിച്ചു തള്ളി,” ജാമിയയിൽ ബി.ബി.സി റിപ്പോർട്ടർ
“പോലീസ് എന്റെ ഫോണ്‍ എറിഞ്ഞുടച്ചു, മുടിയില്‍ പിടിച്ചു തള്ളി,” ജാമിയയിൽ ബി.ബി.സി റിപ്പോർട്ടർ
സ്വന്തം ലേഖകൻ: ജാമിയ മില്ലിയ സര്‍വകലാശാലയില്‍ പൊലീസ് നടത്തിയ അക്രമം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ബി.ബി.സി മാധ്യമപ്രവര്‍ത്തകയ്ക്കു നേരെയും പൊലീസ് അക്രമം. തന്നെ പൊലീസ് അക്രമിച്ചതായി മാധ്യമപ്രവര്‍ത്തക ബുഷ്‌റ ഷെയ്ഖ് തന്നെയാണ് വെളിപ്പെടുത്തിയത്. ‘ബി.ബി.സിയുടെ കവറേജിനു വേണ്ടിയാണു ഞാന്‍ ഇവിടെയെത്തിയത്. അവര്‍ എന്റെ ഫോണ്‍ മേടിച്ച് എറിഞ്ഞുടച്ചു. പൊലീസുകാരന്‍ എന്റെ മുടിയില്‍ പിടിച്ചു തള്ളി. അവരെന്നെ …
സര്‍ക്കാരിനെ പിരിച്ചുവിട്ടാലും പൗരത്വ നിയമം ബംഗാളില്‍ നടപ്പാക്കില്ല; പിണറായിയുടെ വഴിയേ മമതയും
സര്‍ക്കാരിനെ പിരിച്ചുവിട്ടാലും പൗരത്വ നിയമം ബംഗാളില്‍ നടപ്പാക്കില്ല; പിണറായിയുടെ വഴിയേ മമതയും
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധ റാലി നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദേശീയ പൗരത്വ നിയമം നടപ്പാക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ തന്റെ സര്‍ക്കാരിനെ പിരിച്ചു വിടാന്‍ ധൈര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്‌തോളൂവെന്ന് കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് അവര്‍ പറഞ്ഞു. ‘നിങ്ങള്‍ക്ക് എന്റെ സര്‍ക്കാരിനെ പിരിച്ചുവിടണമെങ്കില്‍ അങ്ങനെ ചെയ്യാം. എന്നാല്‍, …
ഇന്ത്യയിലെ പോൺ നിരോധനം പോണ്‍ഹബ്ബിന് വന്‍ തിരിച്ചടിയായതായി റിപ്പോര്‍ട്ട്
ഇന്ത്യയിലെ പോൺ നിരോധനം പോണ്‍ഹബ്ബിന് വന്‍ തിരിച്ചടിയായതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: രാജ്യത്ത് പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിച്ചത് പ്രമുഖ പോണ്‍ വെബ്‌സൈറ്റ് ആയ പോണ്‍ ഹബ്ബിന് വന്‍ തിരിച്ചടി ഉണ്ടായതായി റിപ്പോര്‍ട്ട്. പോണ്‍ഹബ്ബിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുടെ സൂചനയുള്ളത്. ഇന്ത്യയിലെ പോണ്‍ നിരോധനം വന്‍ നഷ്ടമാണ് പോണ്‍ഹബ്ബിന് വരുത്തിവെച്ചത്. ഡെസ്‌ക്ടോപ്പ് വഴി സൈറ്റ് സന്ദര്‍ശിച്ചിരുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. എന്നാല്‍ ഫോണിലൂടെയുള്ള കാഴ്ച കാരുടെ എണ്ണം …
പൗരത്വ നിയമം: ജാമിയ മിലിയ ക്യാമ്പസിൽ കാക്കിപ്പട; സമരക്കാർക്കു നേരെ കണ്ണീർവാതക പ്രയോഗം
പൗരത്വ നിയമം: ജാമിയ മിലിയ ക്യാമ്പസിൽ കാക്കിപ്പട; സമരക്കാർക്കു നേരെ കണ്ണീർവാതക പ്രയോഗം
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം തലസ്ഥാനത്ത് കൂടുതൽ ശക്തമാവുകയാണ്. അതിനിടയിൽ പ്രധാന പ്രതിഷേധ കേന്ദ്രമായ ജാമിയ മിലിയ ക്യാമ്പസിനുള്ളിൽ കടന്നു. പ്രതിഷേധകാർക്കുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഞായറാഴ്ച വൈകീട്ടോടെയാണ് പൊലീസ് ക്യാമ്പസിനുള്ളിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസവും പൊലീസ് ക്യാമ്പസിനുള്ളിൽ കയറി വിദ്യാർഥികളെ മർദ്ദിച്ചിരുന്നു. വൈകിട്ട് സരായി ജുലൈന മഥുര റോഡുകളിൽ അരങ്ങേറിയ നാടകീയ …
ആവശ്യമെങ്കില്‍ പൗരത്വ നിയമത്തില്‍ മാറ്റം വരുത്തും; സൂചന നൽകി അമിത് ഷാ
ആവശ്യമെങ്കില്‍ പൗരത്വ നിയമത്തില്‍ മാറ്റം വരുത്തും; സൂചന നൽകി അമിത് ഷാ
സ്വന്തം ലേഖകൻ: പൗരത്വ നിയമത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമം നടപ്പിലാക്കിയ ശേഷം അമിത് ഷാ ആദ്യമായി പങ്കെടുത്ത റാഞ്ചിയിലെ പൊതുയോഗത്തിനിടെയായിരുന്നു പരാമര്‍ശം. “കോണ്‍റാഡ് സാംഗ്മയും (മേഘാലയ മുഖ്യമന്ത്രി) മന്ത്രിമാരും എന്നെ വെള്ളിയാഴ്ച വന്ന് കണ്ടിരുന്നു. അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്നോട് പറഞ്ഞു. പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അവരെ …
ഹോളിവുഡ് ഇടിപ്പടങ്ങളുടെ ആശാൻ ലീ വിറ്റാക്കർ മലയാളത്തിൽ; ഫഹദിന്റെ “മാലിക്ക്” വരുന്നു
ഹോളിവുഡ് ഇടിപ്പടങ്ങളുടെ ആശാൻ ലീ വിറ്റാക്കർ മലയാളത്തിൽ; ഫഹദിന്റെ “മാലിക്ക്” വരുന്നു
സ്വന്തം ലേഖകൻ: ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്കിന് ആക്ഷൻ ഒരുക്കുന്നത് ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ ലീ വിറ്റേക്കർ. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ബാഹുബലിയടക്കം നിരവധി ബിഗ് ബജറ്റ് ഇന്ത്യൻ സിനിമകളിലെ ആക്ഷൻ നിർവഹിച്ച ലീ വിറ്റേക്കർ ആദ്യമായാണ് മലയാളത്തിലേക്കെത്തുന്നത്. ടേക്ക് ഓഫ് കണ്ട ശേഷം …
“ഇതാണോ സമ്പൂർണ സാക്ഷരത?” മലയാളികളെ പൊളിച്ചടുക്കി പ്രശസ്ത ട്രാവൽ വ്ലോഗർ
“ഇതാണോ സമ്പൂർണ സാക്ഷരത?” മലയാളികളെ പൊളിച്ചടുക്കി പ്രശസ്ത ട്രാവൽ വ്ലോഗർ
സ്വന്തം ലേഖകൻ: മലയാളികളോട് പൊട്ടിത്തെറിച്ച് ട്രാവൽ വ്ലോഗർ നിക്കോളേ ടിമോഷ്‌ചക്. കേരള സന്ദർശനത്തിനിടെ വയനാട്ടിൽ​ എത്തിയതായിരുന്നു അദ്ദേഹം. ചുരത്തിൽ കാഴ്ച കാണാൻ ഇറങ്ങിയ നിക്കോളേ, അതിന് സമീപത്ത് മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നത് കണ്ടാണ് കോപിച്ചത്. ഉയർന്ന സാക്ഷരതാ നിരക്കിൽ​ അഭിമാനിക്കുന്ന മലയാളികളോട് വളരെ ദേഷ്യത്തോടെയാണ് അദ്ദേഹം ഇതേപ്പറ്റി ചോദിക്കുന്നത്. “കേരളമേ, ശരിക്കും ഈ മാലിന്യം ഇങ്ങനെ പടർന്ന് …