സ്വന്തം ലേഖകന്‍: പിടിവലികള്‍ക്ക് ഒടുവില്‍ പ്രഖ്യാപനം; പന്ത്രണ്ട് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇവരാണ്; കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മത്സരിക്കുന്നതിനെതിരെ പ്രതിഷേധം; രാജിക്കൊരുങ്ങി ഡി.സി.സി ഭാരവാഹികള്‍. സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായത്. പന്ത്രണ്ട് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ 4 …
സ്വന്തം ലേഖകന്‍: ന്യൂസിലാന്‍ഡ് പള്ളിയിലെ വെടിവെയ്പ് മുസ്ലീം കുടിയേറ്റത്തിന്റെ ഫലമെന്ന് പറഞ്ഞ ഓസ്‌ട്രേലിയന്‍ സെനറ്ററെ ചീമുട്ട എറിഞ്ഞ് 17കാരന്‍; യുവാവിന് സുരക്ഷാ ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം; വീഡിയോ കാണാം. ന്യൂസിലാന്‍ഡിലെ വെടിവെയ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടത് മുസ്ലീം കുടിയേറ്റത്തിന്റെ ഫലമാണെന്ന് പറഞ്ഞ ഓസ്‌ട്രേലിയന്‍ തീവ്ര വലതുപക്ഷ സെനറ്ററെ പതിനേഴുകാരന്‍ മുട്ടകൊണ്ടെറിഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും വംശീയതയ്‌ക്കെതിരെ രംഗത്ത് …
സ്വന്തം ലേഖകന്‍: പത്മശ്രീ സ്വീകരിച്ച ശേഷം രാഷ്ട്രപതിയെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് ഒരമ്മ; വൈറലായ വീഡിയോക്ക് മുന്നില്‍ തലകുനിച്ച് സമൂഹ മാധ്യമങ്ങള്‍. 107 വയസുള്ള സാലുമര്‍ദ തിമ്മക്ക രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് പത്മശ്രീ സ്വീകരിക്കുമ്പോള്‍ ഈ രാജ്യം മുഴുവന്‍ അവര്‍ക്കു മുമ്പില്‍ ആദരവോടെ നിന്നു. അത്രയ്ക്ക് നിഷ്‌കളങ്കമായാണ് സാലുമര്‍ദ ആ പുരസ്‌ക്കാരം സ്വീകരിച്ചത്. …
സ്വന്തം ലേഖകന്‍: ‘വിഡ്ഡിയെന്ന് പറഞ്ഞ് എന്നെ പരിഹസിക്കുന്നവര്‍ നാളെ അസൂയപ്പെടും; ഇതൊരു അഹങ്കാരിയുടെ ദാര്‍ഷ്ട്യമല്ല; കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്,’ സമൂഹ മാധ്യമങ്ങളില്‍ 2011 ലെ ടോവിനോയുടെ കുറിപ്പ്. മലയാളത്തിന്റെ സ്വന്തം നടന്‍ ടോവിനോ തോമസ് എട്ട് വര്‍ഷം മുന്‍പ് എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. ഇന്ന് തന്നെ വിഡ്ഡിയെന്നും കഴിവുകെട്ടവനെന്നും പരിഹസിക്കുന്നവര്‍ നാളെ തന്റെ വളര്‍ച്ചയില്‍ അസൂയപ്പെടുമെന്നായിരുന്നു ടോവിനോ …
സ്വന്തം ലേഖകന്‍: പൊള്ളാച്ചി പീഡന പരമ്പര; പുറത്തുവരുന്നത് ഞെട്ടിക്കുന്ന സത്യങ്ങള്‍; ഇരയായത് ഇരുന്നൂറോളം കോളേജ് വിദ്യാര്‍ഥിനികള്‍: പ്രതിഷേധം ശക്തമാകുന്നു. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പൊള്ളാച്ചിയിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും നടന്ന പ്രതിഷേധ പരിപാടികളില്‍ നിരവധി പേര്‍ പങ്കെടുത്തു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഷയം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. പൊള്ളാച്ചിയിലെ …
സ്വന്തം ലേഖകന്‍: ‘ഹലോ ബ്രദര്‍,’ തോക്കുമായി കുതിച്ചെത്തിയ ആക്രമിയോട് ദാവൂദ്; പറഞ്ഞു തീരും മുമ്പെ നെഞ്ചു തുളച്ച് വെടിയുണ്ട! ന്യൂസിലന്‍ഡ് മുസ്ലീം പള്ളിയിലെ ഭീകരാക്രമണം ലോകം ലൈവായി കണ്ടത് ഇങ്ങനെ. ‘ഹലോ ബ്രദര്‍…’ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയിലേക്ക് തോക്കുമായി ഇരച്ചെത്തിയ ബ്രെന്റന്‍ ടറന്റിനോട് എഴുപത്തിയൊന്നുകാരനായ ദാവൂദ് നബി പറഞ്ഞ വാക്കാണിത്. എന്നാല്‍ ദാവൂദിന് …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ റിയാലിറ്റി ഷോയില്‍ 7 കോടിയുടെ സമ്മാനം സ്വന്തമാക്കി ചെന്നൈ സ്വദേശിയായ പതിമൂന്നുകാരന്‍; കൊച്ചുപയ്യന്റെ പിയാനോ വായന കണ്ട് അന്തംവിട്ട് വിധികര്‍ത്താക്കളും പ്രേക്ഷകരും. ദ വേള്‍ഡ് ബെസ്റ്റ് എന്ന വിഖ്യാത സംഗീത റിയാലിറ്റി ഷോയില്‍ വിജയിയായി 7 കോടി രൂപ സമ്മാന തുക നേടിയിരിക്കുകയാണ് ചെന്നൈയില്‍ നിന്നുള്ള ലിഡിയന്‍ നാദസ്വരം എന്ന പതിമൂന്നുകാരന്‍. …
സ്വന്തം ലേഖകന്‍: ലോകകപ്പ് ടീമുകളുടെ എണ്ണം 48 ആക്കി ഉയര്‍ത്താനൊരുങ്ങി ഫിഫ; ലോകകപ്പ് പ്രതീക്ഷയോടെ കാത്തിരിക്കുന്നവരില്‍ ഇന്ത്യയും. 2022ല്‍ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നത് ഖത്തറിലാണ്. ലോകകപ്പില്‍ 48 ടീമുകള്‍ കളിക്കാന്‍സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കി. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32 ല്‍ നിന്ന് 48 …
സ്വന്തം ലേഖകന്‍: മാസങ്ങളായി ശമ്പളമില്ല; കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍. മുടങ്ങി കിടക്കുന്ന ശമ്പളം കിട്ടാന്‍ കേന്ദ്രസര്‍ക്കാറിന്റെ സഹായം തേടി ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍. നിരവധി തവണ കമ്പനി മാനേജ്‌മെന്റിനെ സമീപിച്ചിട്ടും ഫലമില്ലാതായതോടെയാണ് പ്രശ്‌നം കേന്ദ്രസര്‍ക്കാറിന് മുന്നിലെത്തിച്ചതെന്ന് പൈലറ്റുമാരുടെ സംഘടന അറിയിച്ചു. കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്‌വാറിന് പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ …
സ്വന്തം ലേഖകന്‍: ഇത് വൈദ്യശാസ്ത്രത്തിനും അപ്പുറം! ഒറ്റ പ്രസവത്തില്‍ 6 കുട്ടികള്‍ക്ക് ജന്മം നല്‍കി ഹൂസ്റ്റണ്‍കാരിയായ യുവതി. ഒറ്റ പ്രസവത്തില്‍ ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി. യുഎസ്സിലെ ടെക്‌സാസ് വിമന്‍സ് ആശുപത്രിയില്‍ തെല്‍മ ചിയാക എന്ന യുവതിയാണ് ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. കൗതുകവും അത്ഭുതവും എന്നാണ് സംഭവത്തെ വൈദ്യലോകം വിലയിരുത്തുന്നത്. നാല് ആണ്‍കുട്ടികളും …