സ്വന്തം ലേഖകന്‍: പ്രണബ് മുഖര്‍ജി, ഭൂപന്‍ ഹസാരിക, നാനാജി ദേശ്മുഖ് എന്നിവര്‍ക്ക് ഭാരതരത്‌ന; മോഹന്‍ലാലിനും നമ്പിനാരായണനും കുല്‍ദീപ് നയ്യാര്‍ക്കും പദ്മഭൂഷണ്‍; കമാന്‍ഡര്‍ അഭിലാഷ് ടോമിക്കും പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് മലയാളി ഉദ്യോഗസ്ഥനും സേനാ മെഡല്‍. മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിക്കും ആര്‍.എസ്.എസിന്റെയും ഭാരതീയ ജനസംഘിന്റെയും മുതിര്‍ന്ന നേതാവായിരുന്ന നാനാജി ദേശ്മുഖിനും അസമീസ് സംഗീതപ്രതിഭ ഭൂപെന്‍ ഹസാരികയ്ക്കും ഭാരതരത്‌നം …
സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികള്‍ പബ്ജി ഗെയിമിന് പിന്നാലെ; ഗുജറാത്തിലെ പ്രൈമറി സ്‌ക്കുളുകളില്‍ ഗെയിമിന് നിരോധനം; രാജ്യവ്യാപക നിരോധനം വേണമെന്ന് ആവശ്യം. ഓണ്‍ലൈന്‍ ഗെയിമായ പബ്ജി നിരോധിച്ചുകൊണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് സര്‍ക്കുലര്‍ ഇറക്കിയത്. വിദ്യാര്‍ത്ഥികള്‍ ഗെയിമിന് അടിമപ്പെട്ടുപോകുമ്പോള്‍ അത് അവരുടെ പഠനത്തെ പോലും മോശമായി ബാധിക്കുന്നുണ്ട്. അതിനാല്‍ ഗെയിം നിരോധിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം ഒരു കുടക്കീഴിലാക്കാന്‍ ശുപാര്‍ശ; അധ്യാപകരാകാന്‍ ബിരുദം അടിസ്ഥാന യോഗ്യതയാകണം; മൂന്നു വയസ്സു മുതല്‍ സ്‌കൂള്‍ പ്രവേശനംവരെ കുട്ടികള്‍ക്ക് പ്രീസ്‌കൂളിങ്. പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലാക്കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച …
സ്വന്തം ലേഖകന്‍: ദുബായ് ഹെല്‍ത്ത് ഫോറം; കേരളത്തിലെ ആരോഗ്യ മേഖലയുമായി കൈകോര്‍ക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയം. ദുബായ് ഹെല്‍ത്ത് ഫോറത്തില്‍ കേരളവുമായി ആരോഗ്യരംഗത്ത് കൂടുതല്‍ മേഖലകളില്‍ സഹകരിക്കാന്‍ യുഎഇ. ഇതിന്റെ ഭാഗമായി താമസിയാതെ മന്ത്രിതലസംഘം കേരളം സന്ദര്‍ശിക്കാനെത്തും. ദുബൈയില്‍ സമാപിച്ച രണ്ടു ദിവസത്തെ ദുബൈ ഹെല്‍ത്ത് ഫോറത്തിലാണ് സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. കേരളത്തെ പ്രതിനിധീകരിച്ച് …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ പ്രിയങ്ക ഗാന്ധി തരംഗം; ആ നില്‍പ്പും നടപ്പും ഇന്ദിരാ ഗാന്ധി തന്നെയെന്ന് വിശേഷണം; ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധന. സജീവ രാഷ്ട്രീയത്തിലേക്ക് എന്ന പ്രഖ്യാപനം വന്നദിവസം മാത്രം ഇന്‍സ്റ്റാഗ്രാമില്‍ പ്രിയങ്ക ഗാന്ധിയെ പതിനായിരം പേരാണ് കൂടുതലായി പിന്തുടരാന്‍ തുടങ്ങിയത്. പ്രിയങ്കയുടെ ഇഷ്ടങ്ങളും വേഷവിധാനവും ജീവിതവും തിരഞ്ഞ് ഗൂഗിളില്‍ കയറിയവരുടെ …
സ്വന്തം ലേഖകന്‍: 2019ല്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല; പ്രാദേശിക പാര്‍ട്ടികളുടെ നിലപാട് നിര്‍ണ്ണായകമാകും; എ.ബി.പി ന്യൂസ്, സി വോട്ടര്‍ സര്‍വേ; കേരളത്തില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും സര്‍വേ. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ 233 സീറ്റുകളും കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ 167 സീറ്റുകളും മറ്റുള്ളവര്‍ 143 സീറ്റുകളും നേടുമെന്ന് ഒരു പാര്‍ട്ടിയും കേവല …
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശില്‍ പൂഴിക്കടകന്‍ അടവ് പ്രയോഗിച്ച് കോണ്‍ഗ്രസ്; പടനയിക്കാന്‍ പ്രിയങ്കാ ഗാന്ധി എത്തുന്നു; ദേശീയ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുമെന്ന് രാഹുല്‍ ഗാന്ധി; പരിഹാസവുമായി പ്രധാനമന്ത്രി മോദി. പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് പ്രിയങ്കയുടെ വരവെന്നാണ് വിലയിരുത്തല്‍. …
സ്വന്തം ലേഖകന്‍: ‘റോക്കട്ട്രി: ദി നമ്പി എഫക്ട്,’ പുതിയ ചിത്രത്തില്‍ നമ്പി നാരായണനായി നടന്‍ മാധവന്റെ അത്ഭുതപ്പെടുത്തുന്ന രൂപമാറ്റം; മേക്കപ്പിനായി 14 മണിക്കൂര്‍! ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ അന്യായമായി ശിക്ഷിക്കപ്പെട്ട നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന റോക്കട്ട്രി ദി നമ്പി എഫ്ക്ട് എന്ന ചിത്രത്തിലാണ് നടന്‍ ആര്‍. മാധവന്റെ വേഷപ്പകര്‍ച്ച. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മാധവനാണ് …
സ്വന്തം ലേഖകന്‍: കണ്ണൂരില്‍നിന്ന് ഉഡാന്‍ സര്‍വീസുകള്‍ വെള്ളിയാഴ്ച മുതല്‍; മെട്രോ നഗരങ്ങളിലേക്ക് പറക്കാന്‍ ഇന്‍ഡിഗോ; കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഉഡാന്‍ സര്‍വീസുകള്‍ വെള്ളിയാഴ്ച മുതല്‍ തുടങ്ങും. ഹൈദരാബാദ്, ചെന്നൈ, ഹുബ്ബള്ളി, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ പ്രതിദിന സര്‍വീസുകള്‍ നടത്തും. 74 പേര്‍ക്കിരിക്കാവുന്ന …
സ്വന്തം ലേഖകന്‍: പ്രവാസികളെയും ആധാര്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന് പ്രവാസി ഭാരതി സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പ്രവാസികളെയും ആധാര്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം നിയമഭേഗദതിക്കൊരുങ്ങുന്നു. പ്രവാസി ഭാരതി സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസി കൂട്ടായ്മകളുടെയും മറ്റും ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്കേന്ദ്രത്തിന്റെ നീക്കം. പുതിയ എമിഗ്രേഷന്‍ ബില്ലിന്‍മേല്‍ ചര്‍ച്ച …