1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2019

സ്വന്തം ലേഖകന്‍: 2019ല്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല; പ്രാദേശിക പാര്‍ട്ടികളുടെ നിലപാട് നിര്‍ണ്ണായകമാകും; എ.ബി.പി ന്യൂസ്, സി വോട്ടര്‍ സര്‍വേ; കേരളത്തില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും സര്‍വേ. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ 233 സീറ്റുകളും കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ 167 സീറ്റുകളും മറ്റുള്ളവര്‍ 143 സീറ്റുകളും നേടുമെന്ന് ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം നേടില്ലെന്ന് എ.ബി.പി ന്യൂസ് സി വോട്ടര്‍ സര്‍വേ ഫലത്തില്‍ പറയുന്നു.

272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. ഇതോടെ പ്രാദേശിക പാര്‍ട്ടികളുടെ തീരുമാനം നിര്‍ണ്ണായകമായേക്കും. 2014ല്‍ ലോക്‌സഭയില്‍ ബി.ജെ.പിക്ക് മാത്രം 283 സീറ്റുകള്‍ ഉണ്ടായിരുന്നു. 543 ലോക്‌സഭാ സീറ്റുകളില്‍ 336 പ്രതിനിധകളുണ്ടായിരുന്നു എന്‍.ഡി.എയ്ക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് സര്‍വേ ഫലം സൂചിപ്പിക്കുന്നു.

യു.പിയിലും ബി.ജെ.പി ശക്തമായ തിരച്ചടി നേരിടുമെന്ന് സര്‍വേയില്‍ പറയുന്നു. 2014ല്‍ 80 സീറ്റുകളില്‍ 71 സീറ്റുകള്‍ പിടിച്ചെടുത്ത ബി.ജെ.പിക്ക് ഈ വര്‍ഷം 25 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്ന് ഫലങ്ങള്‍ സൂചിപ്പിക്കുന്നു. യു.പിയില്‍ 51 സീറ്റുകളുമായി എസ്.പിബി.എസ്.പി സഖ്യം മുന്നേറുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. സര്‍വേ പ്രകാരം കോണ്‍ഗ്രിസിന് നാലു സീറ്റുകളാണ് യു.പിയില്‍ ലഭിക്കുക

പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ ത്രിണമൂല്‍ കോണ്‍ഗ്‌സ് 42ല്‍ 34 സീറ്റുകള്‍ നേടുമെന്ന് സര്‍വേയില്‍ പറയുന്നു. ബി.ജെ.പിക്ക് സംസ്ഥാനത്ത് ഏഴ് സീറ്റുകള്‍ ലഭിക്കുമെന്നും കോണ്‍ഗ്രസ് ഒരു സീറ്റില്‍ ചുരുങ്ങുമെന്നും ഫലത്തില്‍ പറയുന്നു. പശ്ചിമ ബംഗാളില്‍ ബി.ജെ.പി 23 സീറ്റുകള്‍ നേടുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് സര്‍വേ ഫലം. ലോക്‌സഭയില്‍ തൂക്കുസഭയ്ക്കുള്ള സാധ്യതയാണ് എബിപി സി വോട്ടര്‍ സര്‍വേ ഫലം സൂചിപ്പിക്കുന്നത്. ഇന്ത്യ ടുഡേ സര്‍വേയും ആര്‍ക്കും കേവലഭൂരിപക്ഷം പ്രവചിക്കുന്നില്ല. എന്‍ഡിഎ 237 സീറ്റുകളില്‍ ചുരുങ്ങുമെന്നാണ് ഇന്ത്യ ടുഡേ സര്‍വേ ഫലം.

യുപിഎ 166 സീറ്റുകളും മറ്റുള്ളവര്‍ 140 സീറ്റുകളും നേടും. എന്‍ഡിഎയ്ക്ക് 233 സീറ്റുകളാണ് എബിപി ന്യൂസ് സീവോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്. യുഡിഎഫ് 12 എല്‍ഡിഎഫ് 8 എന്നാണ് നിലവില്‍ കേരളത്തിലെ കക്ഷിനില. എല്‍ഡിഎഫിന് നിലവിലുള്ള നാല് സീറ്റ് നഷ്ടമാകുമെന്നാണ് സര്‍വേഫലം പറയുന്നത്. ബിജെപി ഇത്തവണയും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നാണ് സര്‍വേ ഫലം കാണിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.