സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളില്‍ മൊബൈല്‍ റോമിംഗ് നിരക്ക് കുറക്കാന്‍ ജിസിസി രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി. ദോഹയില്‍ നടക്കുന്ന ജിസിസി വാര്‍ത്താ വിനിമയ മന്ത്രിമാരുടെ യോഗത്തിലാണ് റോമിംഗ് നിരക്ക് കുറക്കാനുള്ള തീരുമാനമെടുത്തത്. ഗള്‍ഫ് മേഖലയില്‍ നിരന്തരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ സാമ്പത്തിക ലാഭമുണ്ടാക്കുന്നതാണ് ഈ തീരുമാനം. ഖത്തര്‍ ടെലി കമ്യൂണിക്കേഷന്‍ മന്ത്രി ഹസ്സ സുല്‍ത്താന്‍ അല്‍ജബറിന്റെ …
സ്വന്തം ലേഖകന്‍: പെണ്‍കുട്ടികളുടെ കൂടെ ജോലി ചെയ്യാനില്ല എന്ന ന്യായം പറഞ്ഞ് നോബേല്‍ ജേതാവ് യൂണിവേഴ്‌സിറ്റി പദവി ഉപേക്ഷിച്ചു. ടിം ഹണ്ട് എന്ന ബയോകെമിസ്റ്റാണ് യൂണിവേഴ്‌സിറ്റി കൊളേജ് ഓഫ് ലണ്ടനിലെ സ്ഥാനം രാജിവച്ചത്. ജോലി സ്ഥലത്തെ പെണ്‍കുട്ടികളുടെ സാന്നിധ്യം ശാസ്ത്രജ്ഞരെ കുഴപ്പത്തിലാക്കുമെന്ന ടിമ്മിന്റെ പ്രസ്താവന നേരത്തെ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ജോലിസ്ഥലത്തെ പെണ്‍കുട്ടികളുടെ സാന്നിധ്യം മൂന്ന് …
സ്വന്തം ലേഖകന്‍: ഫിഫ ആസ്ഥാനത്ത് റെയ്ഡ്. സ്വിസ് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രഹസ്യ രേഖകള്‍ പിടിച്ചെടുത്തതായാണ് സൂചന. ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്ററുമായി ബന്ധപ്പെട്ട രേഖകളടക്കം പിടിച്ചെടുത്തവയിലുണ്ട്. ഇതോടെ 2026 ലോകകപ്പിനായുള്ള ലേല നടപടികളും ഫിഫ നിര്‍ത്തിവച്ചു. 2018 ലെയും 2022 ലെയും ലോകകപ്പ് വേദി അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന സ്വിസ് …
സ്വന്തം ലേഖകന്‍: പതിനഞ്ചാം വയസില്‍ ചെയ്ത കുറ്റത്തിന് 23 വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവിനെ തൂക്കിക്കൊന്നു. പാകിസ്താനിലാണ് സംഭവം. ക്രിസ്തു മത വിശ്വാസിയായ യുവാവിന് പുതുതായി വന്ന നിയമ പ്രകാരമുള്ള നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് രാജ്യത്ത് പ്രതിഷേധം പടരുകയാണ്. സംഭവത്തില്‍ മനുഷ്യാവകാശ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ബുധനാഴ്ച പുലര്‍ച്ചെയാണ് ലാഹോറിലെ കോട് ലഖ്പത് ജയിലില്‍ ക്രിസ്തു മത …
സ്വന്തം ലേഖകന്‍: നികുതി വെട്ടിപ്പ് കേസില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ലയണല്‍ മെസിക്ക് വിചാരണ. മെസിയുടെ അപ്പീല്‍ ബാഴ്‌സലോണ ഹൈക്കോടതി തള്ളിയതോടെയാണ് മെസിക്ക് വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പായത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ സ്‌പെയിനിലെ നിയമപ്രകാരം മെസിക്ക് ആറുവര്‍ഷം വരെ തടവില്‍ കിടക്കേണ്ടി വരും. കേസില്‍ വിചാരണ നേരിടണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഗാവ കോടതി ഉത്തരവിട്ടിരുന്നു. …
സ്വന്തം ലേഖകന്‍: കുട്ടികള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് തടയിടാന്‍ മാര്‍പാപ്പയുടെ നീതിന്യായ കോടതി വരുന്നു. ലൈംഗിക ചൂഷണം വര്‍ദ്ധിക്കുകയും അത് നടത്തുന്ന പുരോഹിതരെ നിയന്ത്രിക്കാന്‍ ബിഷപ്പുമാര്‍ പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നീതിന്യായ കോടതി രൂപീകരിക്കുന്നത്. രൂപതകളുടെ കീഴിലുണ്ടാകുന്ന പരാതികളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഇനി ബിഷപ്പുമാര്‍ക്കാവും. ലൈംഗിക ചൂഷണത്തില്‍ പങ്കുണ്ടായാലും ഇല്ലെങ്കിലും തന്റെ ഉത്തരവാദിത്വത്തിലുള്ള …
സ്വന്തം ലേഖകന്‍: മ്യാന്‍മര്‍ പ്രതിപക്ഷ നേതാവ് സാന്‍ സൂ ചി അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തി. മ്യാന്‍മറിലെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസിയുടെ നേതാവായ സൂ ചിയെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ചൈന സന്ദര്‍ശിക്കാനായി ക്ഷണിച്ചത്. 21 വര്‍ഷം മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിന്റെ തടവിലായിരുന്ന സൂ ചി 2010 ല്‍ മോചിതയായശേഷം നടത്തുന്ന ആദ്യ ചൈനാ …
സ്വന്തം ലേഖകന്‍: ബാങ്കിംഗ് രംഗത്തെ വമ്പന്‍മാരായ എച്ച്എസ്ബിസി വമ്പന്‍ അഴിച്ചു പണികള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി നിലവിലുള്ള 25,000 ജീവനക്കരെ പിരിച്ചു വിടും. ബ്രസീല്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ ജീവനക്കാരെയാണ് ആദ്യ ഘട്ടത്തില്‍ പിരിച്ചു വിടുക. കൂടാതെ ബാങ്കിന്റെ ലണ്ടനിലെ ആസ്ഥാനം ഉപേക്ഷിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അഴിച്ചു പണിയിലൂടെ രണ്ട് വര്‍ഷം കൊണ്ട് വാര്‍ഷിക ചെലവിനത്തില്‍ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ സൈന്യത്തിലേക്ക് സ്വവര്‍ഗ പ്രണയികളുടെ പ്രവേശനത്തിന് വഴി തെളിയുന്നു. സ്വവര്‍ഗ പ്രണയികള്‍ക്ക് സൈന്യത്തിലുള്ള വിലക്ക് എടുത്തു കളയാന്‍ ഒബാമ സര്‍ക്കാര്‍ തയ്യാറാകുന്നതായാണ് സൂചന. ചൊവ്വാഴ്ച! സ്വവര്‍ഗ പ്രണയികള്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കവെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറാണ് ഇതു സംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. പെന്റഗണ്‍ അതിന്റെ ഈക്വല്‍ ഓപര്‍ച്യൂണിറ്റി …
സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ ഏറ്റുമുട്ടലിലും കലാപത്തിലും 73 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഈജിത്പിലെ കോടതി 11 പേര്‍ക്ക് വധശിക്ഷ വിധിച്ചു. 2012 ന്‍ പോര്‍ട്ട് സൈദ് ഫുട്‌ബോള്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരത്തെ തുടര്‍ന്ന് സംഘര്‍ഷവും കലാപവുമുണ്ടായത്. 71 പേരെയാണ് ഫുട്‌ബോള്‍ കലാപവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയത്. ഇതിന്റെ വിചാരണക്കൊടുവില്‍ 11 പേര്‍ക്കാണ് വധ ശിക്ഷ പ്രഖ്യാപിച്ചത്. …