1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2015

സ്വന്തം ലേഖകന്‍: അമേരിക്കന്‍ സൈന്യത്തിലേക്ക് സ്വവര്‍ഗ പ്രണയികളുടെ പ്രവേശനത്തിന് വഴി തെളിയുന്നു. സ്വവര്‍ഗ പ്രണയികള്‍ക്ക് സൈന്യത്തിലുള്ള വിലക്ക് എടുത്തു കളയാന്‍ ഒബാമ സര്‍ക്കാര്‍ തയ്യാറാകുന്നതായാണ് സൂചന. ചൊവ്വാഴ്ച! സ്വവര്‍ഗ പ്രണയികള്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കവെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറാണ് ഇതു സംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

പെന്റഗണ്‍ അതിന്റെ ഈക്വല്‍ ഓപര്‍ച്യൂണിറ്റി പോളിസി സ്വവര്‍ഗ പ്രണയികള്‍ക്ക് അനുകൂലമായി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ സായുധസേനയില്‍ ഒരുതരത്തിലുള്ള വിവേചനങ്ങള്‍ക്കും ഇനി അവസരമുണ്ടാകില്ലെന്ന് പറഞ്ഞ ആഷ് കാര്‍ട്ടര്‍ സൈന്യത്തില്‍ ഇനി മുതല്‍ ഭിന്ന ലൈംഗികാഭിരുചികളുടെ പേരില്‍ ഒരാളും വിവേചനം അനുഭവിക്കേണ്ടി വരില്ലെന്നും ഉറപ്പു നല്‍കി.

ഇതിനായി പെന്റഗണ്‍ ഈക്വല്‍ ഓപര്‍ച്യൂണിറ്റി പോളിസി അഥവാ അവസര സമത്വ നയം പരിഷ്‌കരിക്കും. നിറം, വംശം, മതം, തുടങ്ങിയവയുടെ പേരിലുള്ള വിവേചനങ്ങളെ നിരാകരിക്കുന്ന നയ രേഖയില്‍ ഭിന്ന ലൈംഗികാഭിരുചി കൂടി എഴുതിച്ചേര്‍ത്താണ് നയരേഖ പരിഷ്‌കരിക്കുക.

സ്വവര്‍ഗാനുരാഗികളുടെ സദസ്സില്‍ ആവേശപൂര്‍വം സ്വീകരിക്കപ്പെട്ട പ്രഖ്യാപനം പക്ഷെ വത്തിക്കാനടക്കം രാഷ്ട്രങ്ങളിലും അമേരിക്കന്‍ സമൂഹത്തിലും ഉണ്ടാക്കാനിടയുള്ള പ്രതികരണങ്ങള്‍ അത്ര അനുകൂലമാകില്ല എന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.