1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2015

സ്വന്തം ലേഖകന്‍: കുട്ടികള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് തടയിടാന്‍ മാര്‍പാപ്പയുടെ നീതിന്യായ കോടതി വരുന്നു. ലൈംഗിക ചൂഷണം വര്‍ദ്ധിക്കുകയും അത് നടത്തുന്ന പുരോഹിതരെ നിയന്ത്രിക്കാന്‍ ബിഷപ്പുമാര്‍ പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നീതിന്യായ കോടതി രൂപീകരിക്കുന്നത്.

രൂപതകളുടെ കീഴിലുണ്ടാകുന്ന പരാതികളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഇനി ബിഷപ്പുമാര്‍ക്കാവും. ലൈംഗിക ചൂഷണത്തില്‍ പങ്കുണ്ടായാലും ഇല്ലെങ്കിലും തന്റെ ഉത്തരവാദിത്വത്തിലുള്ള പുരോഹിതരെ ലൈംഗിക ചൂഷണത്തില്‍ നിന്നും തടയുന്നതില്‍ പരാജയപ്പെടുന്നവരെ പോപ്പിന്റെ കോടതി വിചാരണ ചെയ്യും.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം പുരോഹിതര്‍ക്കിടയില്‍ വര്‍ധിച്ചതായുള്ള പരാതികള്‍ പോപ്പിന് ലഭിച്ചിരുന്നു. വര്‍ഷങ്ങളായി ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ കോടതി. ഇതിനു പുറമെ ബിഷപ്പിന്റെ ഓഫീസ് ദുരുപയോഗം ചെയ്യല്‍ എന്ന വകുപ്പും പോപ്പ് പരിഷ്‌കാരത്തിലൂടെ പ്രാബല്യത്തിലാക്കി.

കുറ്റത്തില്‍ പങ്കുചേര്‍ന്ന ബിഷപ്പുമാരെ വിചാരണ ചെയ്യാനായിരുന്നു ആദ്യ നീക്കം. എന്നാല്‍ പ്രാബല്യത്തില്‍ വന്ന കോടതിയില്‍ രൂപതയുടെ കീഴില്‍ വരുന്ന പരാതികള്‍ക്ക് വിചാരണ ചെയ്യുക രൂപതയുടെ ഉത്തരവാദിത്വമുള്ള ബിഷപ്പിനെയാണ്.

വത്തിക്കാനിലെ മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റുകളിലൊന്ന് പരാതികള്‍ പരിഗണിക്കും. രൂപതക്ക് കീഴില്‍ ഉള്ള പുരോഹിതരുടെ സ്വഭാവദൂഷ്യങ്ങള്‍ നിരീക്ഷിക്കുവാന്‍ ബിഷപ്പിന് ചുമതല നല്‍കുന്നതിലൂടെ, പുരോഹിതരെ വിശ്വാസ വഴിയിലൂടെ നയിക്കുകയാണ് ലക്ഷ്യമെന്ന് വത്തിക്കാന്‍ വക്താവ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.