1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2015

സ്വന്തം ലേഖകന്‍: നികുതി വെട്ടിപ്പ് കേസില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ലയണല്‍ മെസിക്ക് വിചാരണ. മെസിയുടെ അപ്പീല്‍ ബാഴ്‌സലോണ ഹൈക്കോടതി തള്ളിയതോടെയാണ് മെസിക്ക് വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പായത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ സ്‌പെയിനിലെ നിയമപ്രകാരം മെസിക്ക് ആറുവര്‍ഷം വരെ തടവില്‍ കിടക്കേണ്ടി വരും.

കേസില്‍ വിചാരണ നേരിടണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഗാവ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലാണ് ബാഴ്‌സലോണ ഹൈക്കോടതി തള്ളിയത്. മെസി അറിഞ്ഞുകൊണ്ടായാലും ഇല്ലെങ്കിലും നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.

സ്വന്തം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് മെസിയല്ല എന്ന വാദം അംഗീകരിക്കാം. എന്നാല്‍ അത് കൊണ്ട് മാത്രം ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 18 വയസ് മുതല്‍ കരാറിനെ കുറിച്ച് മെസിക്ക് അറിയാമായിരുന്നുവെന്നാണ് കോടതിയുടെ നിരീക്ഷണം.

കരാറിനെ കുറിച്ച് വായിക്കോനോ പഠിക്കാനോ മെസി ഒരു നിമിഷം മാറ്റിവച്ചിട്ടില്ലെന്നാണ് മെസിയുടെ അഭിഭാഷകന്‍ വാദിച്ചത്. 2006 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ 30 ലക്ഷം പൗണ്ട് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് മെസിക്കും പിതാവിനുമെതിരെ ചുമത്തിയ കേസ്.

സ്പാനിഷ് നികുതി വകുപ്പാണ് ഇരുവര്‍ക്കുമെതിരെ നിയമ നടപടികള്‍ ആരംഭിച്ചത്. മെസിയും പിതാവും തെറ്റായ രേഖകള്‍ ഹാജരാക്കി നികുതി വെട്ടിപ്പ് നടത്തിയെന്നും ആരോപണമുണ്ട്. എന്നാല്‍ ഇരുവരും കുറ്റം നിഷേധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.