സ്വന്തം ലേഖകൻ: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇനി മൊബൈൽ ആപ് വഴി നേരിട്ട് കോൺസുലേറ്റിെൻറ സഹായം അഭ്യർഥിക്കാം. നിയമപ്രശ്നങ്ങൾ, ജോലിസംബന്ധമായ വിഷയങ്ങൾ, രേഖകളുടെ ആവശ്യം തുടങ്ങി പ്രവാസികൾ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവും വ്യക്തമായ നിർദേശങ്ങളും ലഭിക്കുന്നതിന് ‘പി.ബി.എസ്.കെ ആപ്’ എന്ന പേരിൽ മൊബൈൽ ആപ് പുറത്തിറക്കി. ഇന്ത്യൻ കോൺസുലേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന ‘പ്രവാസി ഭാരതീയ …
സ്വന്തം ലേഖകൻ: ഗൂഗിളിലൂടെയെും ഫേസ്ബുക്കിലൂടെയും ഉപയോക്താക്കളിലേക്ക് എത്തുന്ന വാർത്തകൾക്ക് ഇരു കമ്പനികളും മാധ്യമ സ്ഥാപനത്തിന് പണം നൽകണമെന്ന ഓസ്ട്രേലിയൻ പാർലമെന്റ് തീരുമാനത്തിനെതിരെ കടുത്ത നിലപാടുമായി ഗൂഗിളും ഫേസ്ബുക്കും. പുതിയ നിയമവുമായി പാർലമെന്റ് മുന്നോട്ട് പോകുകയാണെങ്കിൽ ഓസ്ട്രേലിയയിൽ നിന്ന് ഗൂഗിൾ സെർച്ച് സേവനം മുഴുവനായും ഒഴിവാക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് വാളിലൂടെ വാർത്തകൾ ഉപയോക്താക്കളിലേക്ക് എത്തിക്കാനുള്ള സൗകര്യം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 6753 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നു വന്ന കണ്ണൂര്‍ സ്വദേശിക്കു (34) ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു. ഡല്‍ഹിയിലെ സിഎസ്ഐആര്‍ ഐജിഐബിയില്‍ അയച്ച സാംപിളിലാണു വൈറസിനെ കണ്ടെത്തിയത്. ഇതോടെ ആകെ 10 പേരിലാണു വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 58,057 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.63 …
സ്വന്തം ലേഖകൻ: ഒമാനിലെ വിദേശ തൊഴിലാളികളുടെ തൊഴിൽ പദവി മാറ്റുന്നതിനുള്ള അവസാന തീയതി ജനുവരി 26 വരെയായി നീട്ടി നൽകി. തൊഴിൽ മന്ത്രാലയം വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. തൊഴിൽ വിപണി ക്രമീകരിക്കുന്നതിെൻറ ഭാഗമായി കഴിഞ്ഞ ഡിസംബർ ആറ് മുതലാണ് തൊഴിൽ മന്ത്രാലയം പദവി മാറ്റി നൽകി തുടങ്ങിയത്. ജനുവരി ആറ് വരെയായിരുന്നു ഇൗ …
സ്വന്തം ലേഖകൻ: ഖത്തറിൽ പല ഭാഗത്തും ശക്തമായ പൊടിക്കാറ്റ്. അന്തരീക്ഷത്തിൽ പൊടിപടലമുയർന്നതിനാൽ പലയിടത്തും കാഴ്ചപരിധി രണ്ട് കിലോമീറ്ററിലും താഴെ വന്നതായി ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു. പലഭാഗത്തും കാഴ്ചപരിധി കുറഞ്ഞത് വകുപ്പ് നിരീക്ഷിച്ചുവരുകയാണ്. ദോഹയിൽ രണ്ട് കിലോമീറ്റർ മാത്രമാണ് കാഴ്ചപരിധി. അസ്ഥിരമായ കാലാവസ്ഥയിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം, ശക്തമായ കാറ്റിനെ …
സ്വന്തൻ ലേഖകൻ: വിമാനമാർഗം കുവൈത്തിൽ എത്തുന്നവരിൽനിന്ന് വിമാന കമ്പനികൾ 50 ദിനാർ കൂടുതൽ ശേഖരിക്കണം. യാത്രക്കാരുടെ പിസിആർ പരിശോധന ചെലവ് വിമാന കമ്പനികൾ വഹിക്കണമെന്ന സർക്കാർ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് അത്. കുവൈത്തിൽ എത്തുന്നവർ വിമാനം ഇറങ്ങിയ ഉടനെയും 7 ദിവസത്തെ ക്വാറന്റീനിനു ശേഷം കൊവിഡ് പരിശോധന നടത്തേണ്ടതുണ്ട്. ഒരു പരിശോധനയ്ക്ക് നിശ്ചയിച്ചിട്ടുള്ള ഫീസ് 25 ദിനാറാണ്. …
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിന് െതരഞ്ഞെടുപ്പ് കമീഷൻ എടുക്കുന്ന ഏത് തീരുമാനത്തെയും സ്വാഗതം ചെയ്യുമെന്ന് വി. മുരളീധരൻ. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ മാധ്യമങ്ങളും സംഘടന പ്രതിനിധികളുമായി നടത്തിയ ആശയവിനിമയ പരിപാടിയിൽ സംഘടന പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു വിദേശകാര്യ സഹമന്ത്രി. മടങ്ങിയെത്തുന്ന പ്രവാസികളെ തനിച്ചാക്കിയിട്ടില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനം നടത്തുകയാണ്. …
സ്വന്തം ലേഖകൻ: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 6229 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 69,771 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,96,986 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 …
സ്വന്തം ലേഖകൻ: ജനുവരി 27 മുതൽ ഖത്തർ എയർവേസ് യുഎഇയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കും. ഖത്തർ ഉപേരാധം അവസാനിപ്പിച്ച് ജി.സി.സി ഉച്ചകോടിയിൽ അൽ ഉല കരാർ ഒപ്പുവെച്ചതോടെയാണിത്. മൂന്നരവർഷെത്ത ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ദുബൈയിലേക്കും അബൂദബിയിലേക്കും നേരിട്ട് ഖത്തർ എയർവേസ് വിമാന സർവിസ് തുടങ്ങുന്നത്. 27ന് ദുബൈ അന്താരാഷ്ട്രവിമാനത്താവളത്തിലേക്കും 28ന് അബൂദബി വിമാനത്താവളത്തിലേക്കുമാണ് വിമാനം പറക്കുക. ഇരു …
സ്വന്തം ലേഖകൻ: കുവൈത്തില്‍ 70 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്കു ബിരുദം ഉണ്ടെങ്കിലും വിസ പുതുക്കി നല്‍കില്ല. സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നു. വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കി രാജ്യത്തെ പൗരന്മാര്ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് 70 വയസ്സ് കഴിഞ്ഞ വിദേശികളുടെ താമസ രേഖ ബിരുദം …