1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2021

സ്വന്തം ലേഖകൻ: കുവൈത്തില്‍ 70 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്കു ബിരുദം ഉണ്ടെങ്കിലും വിസ പുതുക്കി നല്‍കില്ല. സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നു. വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കി രാജ്യത്തെ പൗരന്മാര്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

ഇതുമായി ബന്ധപ്പെട്ട് 70 വയസ്സ് കഴിഞ്ഞ വിദേശികളുടെ താമസ രേഖ ബിരുദം ഉണ്ടെങ്കില്‍ പോലും പുതുക്കി നല്‍കില്ല എന്ന തീരുമാനത്തിലാണ് മാന്‍ പവര്‍ അതോറിറ്റി. 60 വയസ്സ് കഴിഞ്ഞ ഹൈസ്‌കൂള്‍ വിദ്യാഭ്യാസമോ അതില്‍ താഴെയോ വിദ്യാഭ്യാസമുള്ള വിദേശികള്‍ക്ക് താമസ രേഖ പുതുക്കി നല്‍കില്ലെന്ന് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.

ഇതേതുടുര്‍ന്നാണ് ബിരുദമുള്ളവര്‍ക്ക് താമസ രേഖ നീട്ടി നല്‍കുമെന്ന മുന്‍ തീരുമാനം ഇപ്പോള്‍ മരവിപ്പിച്ചത്. ഇതോടെ 70,000 ത്തിലേറെ വിദേശികള്‍ക്കു സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകേണ്ടി വരും. എന്നാല്‍ ഇവരുടെ മക്കള്‍ കുവൈത്തില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ ആശ്രിത വിസയിലേക്ക് മാറാന്‍ കഴിയുമെന്നും, ഇതു സംബന്ധിച്ച് ബന്ധപ്പെട്ട കുടിയേറ്റ വിഭാഗം ഓഫീസുകളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.