1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റഷ്യയില്‍ ജോലി വാഗ്ധാനം ചെയ്ത് തട്ടിപ്പ്: ജാഗ്രത പുലര്‍ത്തണമെന്ന് റഷ്യന്‍ കോണ്‍സലേറ്റ്
റഷ്യയില്‍ ജോലി വാഗ്ധാനം ചെയ്ത് തട്ടിപ്പ്: ജാഗ്രത പുലര്‍ത്തണമെന്ന് റഷ്യന്‍ കോണ്‍സലേറ്റ്
സ്വന്തം ലേഖകൻ: റഷ്യയില്‍ ജോലി വാഗ്ധാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് റഷ്യന്‍ കോണ്‍സലേറ്റ്. വ്യാജ രേഖകള്‍ കാട്ടി റഷ്യയില്‍ സര്‍ക്കാര്‍-സ്വകാര്യ കമ്പനികളില്‍ ജോലി വാഗ്ധാനം ചെയ്താണ് തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തില്‍ കേരളത്തില്‍ നിന്നുള്ള നിരവധി ആളുകള്‍ തട്ടിപ്പിനിരയായി വിസ തട്ടിപ്പിന്റെ പേരില്‍ റഷ്യയില്‍ പിടിയിലായെന്നും ഓണററി കോണ്‍സലേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചില …
ആന്റി വൈറസ് ഭീമൻ മക്‌അഫീയുടെ സ്ഥാപകൻ ജോൺ മക്അഫീ ജയിലിൽ മരിച്ച നിലയിൽ
ആന്റി വൈറസ് ഭീമൻ മക്‌അഫീയുടെ സ്ഥാപകൻ ജോൺ മക്അഫീ ജയിലിൽ മരിച്ച നിലയിൽ
സ്വന്തം ലേഖകൻ: കംപ്യൂട്ടർ ആന്റി വൈറസ് കമ്പനിയായ മക്‌അഫീയുടെ സ്ഥാപകൻ ജോൺ മക്അഫീ ജയിലിൽ മരിച്ച നിലയിൽ. ആത്മഹത്യയാണെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 75 വയസായിരുന്നു. യുഎസിൽ നികുതി വെട്ടിപ്പു കേസിൽ വിചാരണ നേരിടുന്ന മക്അഫീയെ യുഎസിനു കൈമാറാൻ ഇന്നലെ സ്പെയിനിലെ കോടതി വിധിച്ചു മണിക്കൂറുകൾക്കുള്ളിലാണു മരണ വാർത്ത പുറത്തുവന്നത്. കഴിഞ്ഞ ഒക്ടോബറിൽ ബാർസിലോന …
കോവിഷീൽഡ് എടുത്തവർക്ക് കുവൈത്തിൽ പ്രവേശിക്കാൻ തടസമുണ്ടാവില്ലെന്ന് ഇന്ത്യൻ സ്ഥാനപതി
കോവിഷീൽഡ് എടുത്തവർക്ക് കുവൈത്തിൽ പ്രവേശിക്കാൻ തടസമുണ്ടാവില്ലെന്ന് ഇന്ത്യൻ സ്ഥാനപതി
സ്വന്തം ലേഖകൻ: കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് കുവൈത്തിൽ പ്രവേശനം സാധ്യമാകുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. കുവൈത്ത് അംഗീകരിച്ച വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമേ പ്രവേശനം നൽകൂവെന്ന പ്രഖ്യാപനം നിലനിൽക്കെ,എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസിലാണ് സ്ഥാനപതി ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ നൽകുന്ന കോവാക്സീൻ,കോവിഷീൽഡ് വാക്സീനുകൾ കുവൈത്ത് അംഗീകരിച്ച പട്ടികയിൽ ഇല്ല. ‌അതേസമയം കുവൈത്ത് പട്ടികയിലുള്ള ആസ്ട്രസെനകയും ഇന്ത്യയിൽ …
ഖത്തറിലെ ഹമദ് വിമാനത്താവളത്തിൽ ബാഗേജ് സ്ക്രീനിങ്ങിന് സ്മാർട് സംവിധാനം
ഖത്തറിലെ ഹമദ് വിമാനത്താവളത്തിൽ ബാഗേജ് സ്ക്രീനിങ്ങിന് സ്മാർട് സംവിധാനം
സ്വന്തം ലേഖകൻ: ഖത്തറിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ബാഗേജ് സ്ക്രീനിങ്ങിന് സ്മാർട് സംവിധാനം. കംപ്യൂട്ടഡ് ടൊമോഗ്രഫി (സിടി) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സംവിധാനത്തിലൂടെ കടന്നു പോകുന്ന ബാഗേജുകൾ സൂക്ഷ്മമായി നിരീക്ഷിക്കാനാകും. യാത്രക്കാർക്ക് സെക്യൂരിറ്റി ചെക് പോയിന്റുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ, ദ്രവ ഉൽപന്നങ്ങൾ എന്നിവ പുറത്തെടുക്കേണ്ടിവരില്ല. പാദരക്ഷകൾ സ്ക്രീൻ ചെയ്യാനും സംവിധാനമുള്ളതിനാൽ ഷൂസ് ഊരേണ്ടതില്ല. 6 യാത്രക്കാർക്ക് ഒരേസമയം …
സംസ്ഥാനത്ത് ഇന്ന് 12,787 പേർക്ക് കോവിഡ്; 150 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.29
സംസ്ഥാനത്ത് ഇന്ന് 12,787 പേർക്ക് കോവിഡ്; 150 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.29
സ്വന്തം ലേഖകൻ: സംസ്ഥാനത്തു ബുധനാഴ്ച 12,787 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎ.പി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,22,81,273 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
സ്വന്തം ലേഖകൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളുടെ ആസ്തി ഇ.ഡി കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ 18,170 കോടിയിൽ 9,371.17 കോടി സർക്കാരിനും ബാങ്കുകൾക്കും കൈമാറി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 22586 …
യുഎഇയിലേക്ക് ജൂലൈ 6 വരെ എയർ ഇന്ത്യ സർവീസില്ല; പ്രവാസികളുടെ മടക്കം വൈകും
യുഎഇയിലേക്ക് ജൂലൈ 6 വരെ എയർ ഇന്ത്യ സർവീസില്ല; പ്രവാസികളുടെ മടക്കം വൈകും
സ്വന്തം ലേഖകൻ: ജൂലൈ 6 വരെ യുഎഇയിലേക്ക് വിമാന സര്‍വീസുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. നേരത്തേ ജൂണ്‍ 24 മുതല്‍ ദുബായിലേക്ക് സര്‍വീസ് നടത്തുമെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചിരുന്നു. യുഎഇ സർക്കാർ അംഗീകരിച്ച കോവിഡ് വാക്സിൻ 2 ഡോസും എടുത്തവർക്ക് ബുധനാഴ്ച മുതൽ യാത്രാ വിലക്കില്ല. ജൂണ്‍ 23 …
വാക്‌സിൻ എടുക്കാൻ മടിയുള്ളവരെ തടവിലാക്കി ബലമായി കുത്തിവെക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്
വാക്‌സിൻ എടുക്കാൻ മടിയുള്ളവരെ തടവിലാക്കി ബലമായി കുത്തിവെക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധവാക്‌സിന്‍ സ്വീകരിക്കാത്തവരെ ജയിലിലടയ്ക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂട്ടര്‍ട്ട്. വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെ തടവറയിലാക്കുന്നതു കൂടാതെ ബലമായി അവർക്ക് വാക്‌സിന്‍ കുത്തി വെക്കുമെന്നും ഡ്യൂട്ടര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി നടന്ന ക്യാബിനറ്റ് യോഗത്തിനിടെയായിരുന്നു രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് താഴ്ന്ന നിലയില്‍ തന്നെ തുടരുന്നതിലുള്ള അമര്‍ഷം ഡ്യൂട്ടര്‍ട്ട് ഇത്തരത്തില്‍ പ്രകടിപ്പിച്ചത്. “വാക്‌സിനെടുക്കാന്‍ താത്പര്യമില്ലെങ്കില്‍ …
ഫൈസര്‍ വാക്‌സിന് ഇന്ത്യയിലേക്കുള്ള വാതിൽ തുറക്കുന്നു; നടപടികള്‍ അവസാന ഘട്ടത്തിൽ
ഫൈസര്‍ വാക്‌സിന് ഇന്ത്യയിലേക്കുള്ള വാതിൽ തുറക്കുന്നു; നടപടികള്‍ അവസാന ഘട്ടത്തിൽ
സ്വന്തം ലേഖകൻ: ഫൈസറിന്റെ കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് സിഇഒ ആല്‍ബര്‍ട്ട് ബോര്‍ള. ഇന്ത്യ അടക്കമുള്ള ഇടത്തരം – താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ഈ വര്‍ഷം നൂറ് കോടി ഡോസ് വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ആസ്ഥാനമായ കമ്പനിയാണ് ഫൈസര്‍. യു.എസ്.എ – ഇന്ത്യ ചേംബര്‍ ഓഫ് കോമേഴ്‌സ് …
സംസ്ഥാനത്ത് ഇന്ന് 12,617 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.72; ആരാധനാലയങ്ങൾ തുറക്കുന്നു
സംസ്ഥാനത്ത് ഇന്ന് 12,617 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.72; ആരാധനാലയങ്ങൾ തുറക്കുന്നു
സ്വന്തം ലേഖകൻ: കേരളത്തില്‍ 12,617 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 1,17,720 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 12,295 ആയി. ചികിത്സയിലായിരുന്ന 11,730 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ മലപ്പുറം 1603 കൊല്ലം 1525 എറണാകുളം 1491 തിരുവനന്തപുരം 1345 …