സ്വന്തം ലേഖകൻ: റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ മീറ്റ് ഇക്കഴിഞ്ഞ ദിവസമാണ് നടന്നത്. ഈ മീറ്റിംഗ് ഏറെ ശ്രദ്ധേയമായത് റിലയന്‍സ് അവതരിപ്പിച്ച ജിയോ ഗ്ലാസ് എന്ന ഉപകരണമാണ്. ഫോണുമായി ബന്ധിപ്പിക്കാവുന്ന തരത്തിലാണ് ജിയോ ഗ്ലാസ് തയാറാക്കിയിരിക്കുന്നത്. വിഡിയോ കോളുകളും മീറ്റിംഗുകളുമെല്ലാം ത്രിഡി ഹോളോഗ്രാഫിക് രീതിയില്‍ കാണാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. മിക്സഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഹോളോഗ്രാഫിക് ലെന്‍സ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 96 പേർ വിദേശത്ത് നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 432 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 37 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. 196 പേർക്കാണ് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തത്. തിരുവന്തപുരത്തിന് പുറമെ, കാസർഗോഡ്, …
സ്വന്തം ലേഖകൻ: യുഎസ് നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റ പങ്കാളിത്തത്തോടെ ബയോടെക്‌നോളജി കമ്പനിയായ മൊഡേണ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ഒന്നാം ഘട്ടത്തില്‍ ഫലം കാണുന്നതായി പഠനം. ഒന്നാം ഘട്ടത്തില്‍ എല്ലാ സന്നദ്ധപ്രവര്‍ത്തകരിലും രോഗപ്രതിരോധ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തി. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് വാക്‌സിന്റെ ഒന്നാംഘട്ട ഫലം പ്രസിദ്ധീകരിച്ചത്. നേരിയ പാര്‍ശ്വഫലങ്ങളോടെ വാക്‌സിന്‍ രോഗപ്രതിരോധ …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയതില്‍ 85.13ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. സയന്‍സ് 88.62 ശതമാനം. ഹമാനിറ്റീസ് 77.76 ശതമാനം, കൊമേഴ്‌സ് 84.52 ശതമാനം ടെക്‌നിക്കല്‍ – 87.94. ആര്‍ട് (കലാമണ്ഡലം)- 98.75 ശതമാനം എന്നിങ്ങനെയാണ് വിവിധ സബ്ജക്ട് ഗ്രൂപ്പുകളിലെ വിജയ ശതമാനമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് …
സ്വന്തം ലേഖകൻ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോയിൽ വീണ്ടും വിദേശ നിക്ഷേപം. 7.7 ശതമാനം ഓഹരികളിലായി 33,737 കോടി രൂപയാണു ആഗോള ഇന്റർനെറ്റ് ഭീമനായ ഗൂഗിൾ നിക്ഷേപിക്കുന്നത്. 43–ാം വാർഷിക പൊതുയോഗത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 22നു ശേഷം ജിയോയിലെ 14–ാം നിക്ഷേപമാണിത്. നേരത്തെ ഫെയ്സ്ബുക്, സിൽവർ ലേക്ക്, ക്വാൾകോം …
സ്വന്തം ലേഖകൻ: ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ ശവസംസ്‌കാരചടങ്ങുകൾ വ്യക്തിപരമായും രഹസ്യവുമായി നടത്താൻ ചൈനീസ് സര്‍ക്കാര്‍ കുടുംബാംഗങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം. ചൈനയുടെ ഭാഗത്തുണ്ടായ നാശനഷ്ടങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലാത്തതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ജൂണ്‍ 15 തിങ്കളാഴ്ച രാത്രിയിലാണ് ലഡാക്കിലെ ഗല്‍വാന്‍ താഴ്വയില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ സംഘർഷമുണ്ടായത്. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 608 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ മാത്രം 201 പേർക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. സൗദിയിൽ നിന്നും വന്ന ആലപ്പുഴ സ്വദേശിയായ പ്രവാസി ഇന്ന് കൊവിഡ് രോഗം ബാധിച്ചു മരിച്ചു. സമൂഹവ്യാപനഭീതി ശക്തിപ്പെടുത്തി കൊണ്ട് പേർക്കാണ് ഇന്ന് 306 പേർക്ക് സമ്പർക്കം …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പരിമിതമായി നടത്തുന്ന ഹജ് കർമത്തിന് പ്രവാസികളിൽ നിന്ന് അപേക്ഷ സ്വീകരിക്കാനുള്ള സമയം അവസാനിച്ചു. സൗദിയിൽ താമസിക്കുന്ന 160 രാജ്യങ്ങളിൽ നിന്നുള്ളവർ അപേക്ഷ നൽകിയതായി അധികൃതർ വ്യക്തമാക്കി. ആകെ അനുവദിച്ച 10,000 തീർഥാടകരിൽ 70 ശതമാനവും രാജ്യത്ത് താമസ രേഖയുള്ളവരും അകത്ത് താമസിക്കുന്നവരുമായ വിദേശികൾക്ക് വേണ്ടി മാറ്റിവച്ചിരുന്നു. ഇവരിൽ നിന്ന് …
സ്വന്തം ലേഖകൻ: ഈ മാസം 21 മുതൽ ബഹ്‌റൈനിൽ എത്തുന്നവർക്ക് വിമാനത്താവളത്തിൽ സ്വന്തം ചെലവിൽ കൊവിഡ് ടെസ്റ്റ് നിർബന്ധം. പരിശോധനയ്ക്കുള്ള ഫീസായ 30 ദിനാർ ബി അവെയർ ബഹ്റൈൻ മൊബൈൽ ആപ്പിലൂടെയാണ് അടയ്ക്കേണ്ടത്. വിമാന ജീവനക്കാർ, നയതന്ത്ര പ്രതിനിധികൾ, ഔദ്യോഗിക കാര്യവുമായി ബന്ധപ്പെട്ടു യാത്ര ചെയ്യുന്നവർ തുടങ്ങിയവരെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്രാൻസിറ്റ് യാത്രക്കാർക്കും കോവിഡ് …
സ്വന്തം ലേഖകൻ: യുഎഇയിൽനിന്ന് വിദേശത്തേക്കു പോകുന്ന യാത്രക്കാർക്ക് ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റി(ഐസിഎ)യുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ഇമിഗ്രേഷൻ അധികൃതർ. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമില്ല. എന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയും അംഗീകൃത കേന്ദ്രങ്ങളിൽനിന്നുള്ള പിസിആർ പരിശോധനാ സർട്ടിഫിക്കറ്റും ഉള്ളവരെ മാത്രമേ യുഎഇയിലേക്ക് പ്രവേശിപ്പിക്കൂവെന്ന് ഐസിഎ വക്താവ് ബ്രിഗേഡിയർ ജനറൽ ഖാമിസ് അൽ കാബി …