സ്വന്തം ലേഖകൻ: ദോഹയിൽ നിന്ന് പ്രവാസികളെ കൊണ്ടുവരാനുള്ള വിമാനം റദ്ദാക്കി. എയർ ഇന്ത്യ വിമാനത്തിന് ദോഹയിൽ ഇറങ്ങാൻ അനുമതി ലഭിക്കാതെ വന്നതോടെയാണ് വിമാനം റദ്ദാക്കിയത്. യാത്ര റദ്ദാക്കിയത് സംബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽ അറിയിപ്പ് ലഭിച്ചു. എയർ ഇന്ത്യയുടെ യാത്രാവിമാനം രാത്രി 10.45 ഓടെ തിരുവനന്തപുരത്ത് എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. 15 ഗർഭിണികളും ഇരുപതു കുട്ടികളും ഉൾപ്പടെ 181 …
സ്വന്തം ലേഖകൻ: വാളയാര്‍ അതിര്‍ത്തിയില്‍ ഇന്നലെയെത്തി കുടുങ്ങിയവര്‍ക്ക് മാത്രം അടിയന്തര പാസ് നൽകാൻ സർക്കാരിനോട് നിർദേശിച്ച് ഹൈക്കോടതി. അതിർത്തിയിൽ കുടുങ്ങിയ മലയാളികള്‍ സമര്‍പ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണത്തിൽ ഇളവ് വരുത്താൻ ഹൈക്കോടതിക്ക് കഴിയില്ല. അതുകൊണ്ട് നിയന്ത്രണങ്ങളുമായി സഹകരിക്കണം. പാസില്ലാതെ ആരും അതിർത്തി കടക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഹർജി പരിഗണിച്ചപ്പോൾ …
സ്വന്തം ലേഖകൻ: കോവിഡ് ബാധിത മേഖലകളിൽ നിന്നു പ്രവാസികളെ നാട്ടിലെത്തിക്കുന്ന ഓപറേഷൻ സമുദ്രസേതു പദ്ധതിയുടെ ആദ്യ ദൗത്യം വിജയകരമായി പൂർത്തിയാക്കി. മാലിദ്വീപിൽ നിന്നും 698 പേരെ കപ്പൽ മാർഗമാണ് കൊച്ചിയിലെത്തിച്ചത്. യാത്രക്കാരുമായി ഇന്ത്യൻ നേവിയുടെ കപ്പൽ ഐഎൻഎസ് ജലാശ്വ ഇന്നു രാവിലെ 9.30 നാണ് കൊച്ചിയിലെത്തിയത്. 595 പുരുഷന്മാരും 103 സ്ത്രീകളും 14 കുട്ടികളും 19 …
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യയിലെ അഞ്ച് പൈലറ്റുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പൈലറ്റിനെ കൂടാതെ ഒരു എഞ്ചിനിയര്‍ക്കും ടെക്‌നീഷ്യനും രോഗം സ്ഥിരീകരിച്ചെന്ന് എയര്‍ലൈനിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം പരിശോധന നടത്തിയ 77 പൈലറ്റുമാരില്‍ അഞ്ച് പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. ഇവര്‍ യാതൊരുവിധ രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. മുംബൈയിലുള്ള ഇവരെ ക്വാറന്റീനില്‍ …
സ്വന്തം ലേഖകൻ: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് സംസ്ഥാനങ്ങള്‍. കാബിനറ്റ് സെക്രട്ടറിയുമായുള്ള യോഗത്തില്‍ ചീഫ് സെക്രട്ടറിമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടു. പ്രത്യേക ട്രെയിന്‍ സര്‍വീസിനായി സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ലോക്ഡൗണ്‍ അടുത്തയാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ച. നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് …
സ്വന്തം ലേഖകൻ: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ആദ്യ ദിനം കേരളത്തിലെത്തിയ രണ്ട് പ്രവാസികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേയ് ഏഴിന് അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും എത്തിയവരില്‍ ഓരോരുത്തര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി ഉയര്‍ന്നാല്‍ കൂടുതല്‍ ആശുപത്രികള്‍ അടക്കമുള്ള വിപുലമായ …
സ്വന്തം ലേഖകൻ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ മടക്കം പ്രതിസന്ധിയില്‍. തൊഴില്‍ നഷ്ടപ്പെട്ട് ദില്ലിയില്‍ മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പടെ ഇരുപത്തിയഞ്ചുലേറെ മലയാളി നഴ്സുമാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. വണ്ടിപിടിച്ചു പോകാനാണ് നോര്‍ക്കയില്‍ നിന്നു കിട്ടിയ മറുപടിയെന്ന് മലയാളി നഴ്സുമാര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ജയ്പൂരില്‍ 25 മലയാളി വിദ്യാര്‍ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഹോസ്റ്റലുകള്‍ നിരീക്ഷണ കേന്ദ്രങ്ങളാക്കിമാറ്റാന്‍ നിര്‍ദ്ദേശം …
സ്വന്തം ലേഖകൻ: മസ്തിഷ്‌ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശി ലാലി ഗോപകുമാറിന്റെ ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ടുപോയി. സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിലാണ് ഹൃദയം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്ക് വേണ്ടി എത്തിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ ഹെലികോപ്റ്ററിന്റെ ആദ്യയാത്ര ജീവന്‍ രക്ഷാദൗത്യം ഏറ്റെടുത്തുകൊണ്ടായി. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ നിന്നാണ് വിമാനം …
സ്വന്തം ലേഖകൻ: രാജ്യത്തെ പ്രവാസി കേരളീയരെ സഹായിക്കുന്നതിനായി ചില പ്രധാന നഗരങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡെല്‍ഹി കേരള ഹൗസ്, മുംബൈ കേരള ഹൗസ്, ചെന്നൈയിലേയും ബാംഗ്ലൂരിലേയും നോര്‍ക്ക ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുക. ഈ നാല് കേന്ദ്രങ്ങളിലും അതാത് സംസ്ഥാനങ്ങളിലുള്ള പ്രവാസി കേരളീയര്‍ക്കായി കോള്‍ സെന്ററുകളും …
സ്വന്തം ലേഖകൻ: സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ച ഞായറാഴ്ച അവശ്യ സാധനങ്ങൾ, പാൽ വിതരണം സംഭരണം, ആശുപത്രി, ലാബ്, മെഡിക്കൽ സ്റ്റോറുകൾ, ആരോഗ്യവകുപ്പ്, കോവിഡ് പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന വകുപ്പുകൾ, മാലിന്യ നിർമാർജനത്തിലേർപ്പെട്ടിരിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി. ഹോട്ടലുകളിൽ ടേക്ക് എവേ സർവീസ് കൗണ്ടർ പ്രവർത്തിക്കാം. മെഡിക്കൽ ആവശ്യത്തിനും കോവിഡ് പ്രതിരോധത്തിനും ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കാം. സന്നദ്ധ പ്രവർത്തകർക്കും അനുവദനീയമായ …