1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

വ്യജ പ്രേമം, പ്രതിയെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടനെന്ന് സൂചന

സ്വന്തം ലേഖകന്‍: വ്യജ പ്രേമം, പ്രതിയെ തിരിച്ചറിഞ്ഞു. അറസ്റ്റ് ഉടനെന്ന് സൂചന. പ്രേമം സിനിമ ചോര്‍ത്തിയ മുഖ്യപ്രതിയെക്കുറിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ സൂചനകള്‍ ലഭിച്ചു. പരിശോധനാസമയത്ത് വിവിധയിടങ്ങളില്‍നിന്ന് ശേഖരിച്ച ഹാര്‍ഡ് ഡിസ്‌കുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചാനയി അന്വേഷണസംഘം കാത്തിരികുകയാണെന്നാണ് സൂചന. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം നടപടികളിലേക്ക് നീങ്ങിയാല്‍ മതിയെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അന്വേഷണസംഘം പരിശോധനാഫലം കാത്തിരിക്കുന്നത്. …

ഒഡീഷയില്‍ ഗ്രാമീണ കലാപം, കര്‍ഷകര്‍ ഭൂമി പിടിച്ചു, പോസ്‌കോ പദ്ധതി വെള്ളത്തില്‍

സ്വന്തം ലേഖകന്‍: ഒഡീഷയില്‍ ഗ്രാമീണ കലാപം, കര്‍ഷകര്‍ ഭൂമി പിടിച്ചെടുത്തു. ഇതോടെ സ്റ്റീല്‍ക്കമ്പനിയായ പോസ്‌കോയുടെ പദ്ധതി വെള്ളത്തിലായി. പോസ്‌കോക്ക് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തുനല്‍കിയ ഭൂമിയാണ് ഗ്രാമീണരായ കര്‍ഷകര്‍ പിടിച്ചെടുത്തു. കേന്ദ്രസര്‍ക്കാറിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്‍ സംബന്ധിച്ച വിവാദം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് പിടിച്ചെടുക്കലെന്നത് ശ്രദ്ധേയമാണ്. തെക്കന്‍ കൊറിയയുടെ വമ്പന്‍ സ്റ്റീല്‍ക്കമ്പനിയായ പോസ്‌കോയുടെ 1200 കോടിയുടെ പദ്ധതിയാണ് ഒഡിഷയില്‍ ആരംഭിക്കാനിരുന്നത്. ഭൂമിയേറ്റെടുക്കല്‍ …

രാഷ്ട്രപതി ഭവന്റെ ഒരു വര്‍ഷത്തെ ചെലവ് 100 കോടിയെന്ന് വിവരാവകാശ രേഖ

സ്വന്തം ലേഖകന്‍: രാഷ്ട്രപതി ഭവന്റെ ഒരു വര്‍ഷം ചെലവ് 100 കോടിയെന്ന് വിവരാവകാശ രേഖ. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ടെലിഫോണ്‍ ബില്‍ ഇനത്തില്‍ മാത്രം ചെലവഴിച്ചത് അഞ്ച് ലക്ഷം രൂപ. വിവരാവകാശ രേഖ പ്രകാരം 100 കോടിയോളം രൂപയാണ് രാഷ്ട്രപതിഭവനില്‍ പ്രതിവര്‍ഷം ചെലവഴിക്കുന്നത്. ജോഗേശ്വരി സ്വദേശി മന്‍സൂര്‍ ദര്‍വേഷ് നല്‍കിയ വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് …

ആസ്‌ട്രേലിയന്‍ സര്‍ഫിംഗ് താരം സ്രാവിന്റെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു

ആസ്‌ട്രേലിയന്‍ സര്‍ഫിംഗ് താരം സ്രാവിന്റെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. സര്‍ഫിങ് താരം മിക്ക് ഫാനിങ്ങാണ് കൊലയാളി സ്രാവിന്റെ പല്ലുകളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. മൂന്ന് തവണ ലോകചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ 34 കാരനായ താരം ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോക സര്‍ഫിങ് ലീഗ് ജെ ബേ ഓപണ്‍ ഫൈനലിനായി പരിശീലനം നടത്തനെയാണ് സ്രാവ് അക്രമിച്ചത്. ദക്ഷിണാഫ്രിക്കയിലെ ജഫ്രീക്കാ …

നരേന്ദ്ര മോദിയെ ഹിറ്റ്‌ലറെന്നു വിളിച്ച മുംബൈ മേയറുടെ പ്രസ്താവന വിവാദമാകുന്നു

സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയെ ഹിറ്റ്‌ലറെന്നു വിളിച്ച മുംബൈ മേയറുടെ പ്രസ്താവന വിവാദമാകുന്നു. മുംബൈ മേയറും ശിവസേന നേതാവുമായ സ്‌നേഹല്‍ അംബേക്കറാണ് ആഫ്റ്റര്‍ നൂണ്‍ ഡെസ്!പാച് ആന്റ് കൊറിയറിന് നല്‍കിയ അഭിമുഖത്തില്‍ മോദിയെ ഹിറ്റ്‌ലറോട് ഉപമിച്ചത്. ആത്മവിശ്വാസത്തോടെ ജോലി ചെയ്യുന്ന മോദിയോട് തനിക്ക് ആരാധനയാണെന്നും എന്നാല്‍ ചിലപ്പോള്‍ മോദിയുടെ ഭരണം ഹിറ്റ്!ലറിന്റെ ഭരണത്തിന് സമാനമാണെന്ന് തനിക്ക് …

ക്യൂബയും അമേരിക്കയും എംബസികള്‍ തുറന്നു; ഉരുകി തീരുന്നത് അഞ്ച് പതിറ്റാണ്ടത്തെ ശത്രുത

കഴിഞ്ഞ ഡിസംബറോടെയാണ് ശീതയുദ്ധകാലത്തെ ശത്രുക്കളായ അമേരിക്കയും ക്യൂബയും ശത്രുത ഇല്ലാതാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.

വരുന്ന തെരഞ്ഞെടുപ്പിലും പ്രവാസികള്‍ക്ക് വോട്ടു ചെയ്യാനാകില്ല

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ വോട്ട് അംഗീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന മന്ത്രിസഭ ശുപാര്‍ശ ചെയ്തിരുന്നു.

ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ നായകള്‍ക്കായി ലക്ഷ്വറി ടെര്‍മിനല്‍

പ്രതിവര്‍ഷം 70,000 മൃഗങ്ങളെ കൈകാര്യം ചെയ്യാനുള്ള ശേഷി ടെര്‍മിനലിനുണ്ട്. നായകള്‍, പൂച്ചകള്‍, കുതിരകള്‍, പശുക്കള്‍ തുടങ്ങിയവയേയും വിമാനത്താവളത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

അര്‍ബുദം ബാധിതയായ നാലു വയസ്സുകാരി തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടോ നേഴ്സിനെ വിവാഹം കഴിച്ചു

ആഴ്ചകള്‍ക്ക് മുന്‍പ് താന്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് ആബെ അമ്മയോട് പറഞ്ഞു. ആരാണ് ആ ഭാഗ്യവാനെന്നുള്ള അമ്മയുടെ ചോദ്യത്തിന് അവളുടെ നേഴ്‌സ് മാറ്റി എന്നായിരുന്നു മറുപടി. മകള്‍ക്ക് രോഗം സ്ഥിരീകരിച്ചതു മുതല്‍ ഇരുവരും നല്ല കൂട്ടാണെന്ന് ആബെയുടെ അമ്മ പറയുന്നു.

രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ക്ക് കുറവില്ല, കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് 5000 കര്‍ഷകര്‍

സ്വന്തം ലേഖകന്‍: രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ക്ക് കുറവില്ല, കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് 5000 കര്‍ഷകര്‍. മഹാരാഷ്ട്ര, തെലുങ്കാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പേരും ആത്മഹത്യ ചെയ്തിരിക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് കണക്കുകള്‍ ഉദ്ധരിച്ച് കഴിഞ്ഞ വര്‍ഷം രാജ്യത്തൊട്ടാകെ അയ്യായിരത്തോളം കര്‍ഷകര്‍ ജീവനൊടുക്കിയതായി പറയുന്നത്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവാണ് 21 ശതമാനം കര്‍ഷകരും ആത്മഹത്യ …