1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ആര്‍സിബി ഫൈനലിലേക്ക് ഒരുപടി കൂടി കടന്നു; എലിമിനേറ്ററില്‍ രാജസ്ഥാനെ 71 റണ്‍സിന് തോല്‍പ്പിച്ചു

ഐപിഎല്‍ എട്ടാം സീസണിലെ ഫൈനലില്‍ എത്തുന്നതിന് ആര്‍സിബി ഒരു പടി കൂടി കടന്നു. ഐപിഎല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ബാംഗഌര്‍ 71 റണ്‍സിന് പരാജയപ്പെടുത്തി. ഇനി ക്വാളിഫയര്‍ മത്സരത്തില്‍ ബാംഗഌര്‍ ചെന്നൈയോട് ഏറ്റുമുട്ടും. അതേസമയം ബാംഗഌരിനോട് പരാജയപ്പെട്ട രാജസ്ഥാന്‍ ഐപിഎല്ലില്‍നിന്ന് പുറത്തായി.

ലൈംഗികാരോപണ കേസില്‍ റൂബല്‍ ഹുസൈനെ കുറ്റവിമുക്തനാക്കി

റൂബല്‍ ഹുസൈനെതിരായ പരാതിയില്‍ അന്വേഷണം നടത്തിയെന്നും എന്നാല്‍ തെളിവൊന്നും ലഭിച്ചില്ലെന്നും പൊലീസ് ട്രൈബ്യൂണലില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് റൂബലിനെ കുറ്റവിമുക്തനാക്കിയത്.

36 മാസത്തിനകം തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ ഓടിക്കുമെന്ന് ഇ ശ്രീധരന്‍

സ്വന്തം ലേഖകന്‍: 36 മാസത്തിനകം തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ ഓടിക്കുമെന്ന് ഇ ശ്രീധരന്‍. മൂന്നു മാസത്തിനകം ഇരു നഗരങ്ങളിലും ആദ്യ ഘട്ടത്തിന്റെ പ്രാരംഭ ജോലികള്‍ ആരംഭിക്കും. തലസ്ഥാനത്ത് ടെക്‌നോസിറ്റി മുതല്‍ കാര്യവട്ടം വരെയും കോഴിക്കോട്ട് മെഡി. കോളേജ് മുതല്‍ മാനാഞ്ചിറ വരെയുമാണ് ആദ്യ ഘട്ടം. നാലു വര്‍ഷ കാലാവധിയാണ് നേരത്തേ നിശ്ചയിച്ചിരുന്നതെങ്കിലും ഡല്‍ഹി മെട്രോ …

പാട്രിക് ഒഫഌന്‍ യുകെഐപി വക്താവ് സ്ഥാനം രാജിവെച്ചു

യുകെഐപി പാര്‍ട്ടിയുടെ സാമ്പത്തികകാര്യ വക്താവ് പാട്രിക് ഒഫഌന്‍ സ്ഥാനം രാജിവെച്ച് പാര്‍ട്ടി നേതാവ് നിഗെല്‍ ഫരാജിനോട് മാപ്പ് പറഞ്ഞു. നേരത്തെ നിഗെല്‍ ഫരാജിനെതിരെ നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കാണ് ഒഫഌന്‍ മാപ്പ് പറഞ്ഞു കൊണ്ട് വക്താവ് സ്ഥാനം രാജിവെച്ചത്.

ബലാത്സംഗത്തെ തുടര്‍ന്ന് 42 വര്‍ഷം കോമയില്‍ കഴിഞ്ഞ മുംബൈയിലെ നഴ്‌സ് അരുണ ഷാന്‍ബാഗ് അന്തരിച്ചു

സ്വന്തം ലേഖകന്‍: ബലാത്സംഗത്തെ തുടര്‍ന്ന് 42 വര്‍ഷമായി കോമയില്‍ കഴിഞ്ഞ മുംബൈയിലെ നഴ്‌സ് അരുണ ഷാന്‍ബാഗ് അന്തരിച്ചു. അറുപത്തെട്ടു വയസായിരുന്നു. മുംബൈയിലെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ (കെഇഎം) ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞ 42 വര്‍ഷമായി അരുണയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അടുത്തിടെ ന്യുമോണിയ ബാധിതയായ അരുണയുടെ അവസ്ഥ പുരോഗമിക്കുന്നുണ്ടെങ്കിലും ആശങ്കയുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് …

അഫ്ഗാനിസ്ഥാനില്‍ ഖുറാന്‍ കത്തിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം യുവതിയെ തല്ലിക്കൊല്ലുന്നത് നോക്കിനിന്ന പോലീസുകാര്‍ക്ക് തടവ്

സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ കത്തിച്ചെന്ന് ആരോപിച്ച് ഇരുപത്തിയെട്ടുകാരിയായ യുവതിയെ ജനക്കൂട്ടം തല്ലിക്കൊല്ലുന്നത് നോക്കിനിന്ന പോലീസുകാര്‍ക്ക് തടവുശിക്ഷ. സംഭവ സ്ഥലത്തുണ്ടായിരുന്നു പതിനൊന്ന് പോലീസുകാര്‍ക്കാണ് ഒരു വര്‍ഷം വീതം തടവു ശിക്ഷ ലഭിച്ചത്. ഫര്‍ഖുന്ത എന്ന യുവതിയെയാണ് പൊലീസുകാരുടെ മുന്നില്‍ വച്ച് ജനക്കൂട്ടം തല്ലിക്കൊന്നത്. കേസില്‍ എട്ട് പൊലീസുകാരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതേ …

പന്ത്രണ്ടാമത് സാഫ് ഗെയിംസ് കേരളത്തിലേക്ക്, സംസ്ഥാനം വേദിയാകുന്ന ആദ്യ രാജ്യാന്തര ഗെയിംസ്

സ്വന്തം ലേഖകന്‍: പന്ത്രണ്ടാമത് സൗത്ത് ഏഷ്യന്‍ (സാഫ്) ഗെയിംസ് കേരളത്തിലേക്ക്. ഡല്‍ഹിയില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ യോഗത്തിലാണ് സാഫ് ഗെയിംസ് കേരളത്തില്‍ നടത്താന്‍ തീരുമാനമായത്. ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകും. കേരളത്തില്‍ നടക്കുന്ന ആദ്യ രാജ്യാന്തര ഗെയിംസായിരിക്കും സാഫ്. മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസ് കേരളം പ്രശംസാര്‍ഹമായ രീതിയില്‍ നടത്തിയതിനുള്ള അംഗീകാരമായാണ് സാഫ് ഗെയിംസും കേരളത്തില്‍ നടത്താന്‍ …

മിനി സ്‌കര്‍ട്ട് നിരോധനത്തിനെതിരെ അള്‍ജീരിയയില്‍ ലെഗ് സെല്‍ഫി അഥവാ കാലുകാണിക്കല്‍ സമരം

സ്വന്തം ലേഖകന്‍: മിനി സ്‌കര്‍ട്ട് ധരിച്ച് പരീക്ഷക്കെത്തിയ ഒരു പെണ്‍കുട്ടിയെ വിലക്കിയതെ അള്‍ജീരിയയിലെ ഒരു യൂണിവേഴ്‌സിറ്റി ഡീനിന് ഓര്‍മയുള്ളു. പിന്നെ കാണുന്നത് ലെഗ് സെല്‍ഫികളുടെ ഒരു പ്രളയമാണ്. നഗ്‌നമായ സ്വന്തം കാലുകളുടെ സെല്‍ഫിയെടുത്ത് പരസ്യമാക്കിക്കൊണ്ട് പെണ്‍കുട്ടികള്‍ ഡീനിന്റെ വിവാദ ഉത്തരവിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ ലെഗ് സെല്‍ഫിക്കാരെ കൊണ്ട് വലഞ്ഞിരിക്കുകയാണ് ഡീനും മറ്റ് അള്‍ജീരിയക്കാരും. യൂണിവേഴ്‌സിറ്റി …

ആറന്മുള വിമാനത്താവളം, അനുമതി പുനഃപരിശോധിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി

സ്വന്തം ലേഖകന്‍: ആറന്മുള വിമാനത്താവള പദ്ധതിക്കു നല്‍കിയ അനുമതി പുനഃപരിശോധിക്കുമെന്നു കേന്ദ്ര വ്യോമയാന സഹമന്ത്രി ഡോ മഹേഷ് ശര്‍മ പ്രസ്താവിച്ചു. നേരത്തെ പ്രതിരോധ മന്ത്രാലയവും ദേശീയ ഹരിത ട്രിബ്യൂണലും പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിന് നല്‍കിയ അനുമതി പുനഃപരിശോധിക്കുന്നത്. പദ്ധതിക്കു പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിതി …

ആഗോള താപനം, നൂറു വര്‍ഷത്തിനുള്ളില്‍ കൊച്ചി കടലെടുക്കുമെന്ന് പഠനം

സ്വന്തം ലേഖകന്‍: ആഗോള താപനം മൂലം നൂറു വര്‍ഷത്തിനുള്ളില്‍ കൊച്ചിയുടെ നല്ലൊരു ശതമാനവും കടലിനടിയിലാകുമെന്ന് പഠനം. ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലെ (എന്‍ഐഒ.) ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഈ മുന്നറിയിപ്പ്. ഉപഗ്രഹ ചിത്രങ്ങളും കൊച്ചിയുടെ ത്രീഡി ഭൂപടങ്ങളും ഉപയോഗിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവചനം. ശാസ്ത്രജ്ഞരായ ആര്‍ മണി മുരളിയും പികെ ദിനേശ് കുമാറുമാണ് …