1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ഇരട്ടക്കുട്ടികള്‍ക്ക് ജീവനാംശത്തിനായി കേസു കൊടുത്തു, ഡിഎന്‍എ പരിശോധനാ ഫലം വന്നപ്പോള്‍ രണ്ട് അച്ഛന്മാര്‍

സ്വന്തം ലേഖകന്‍: ഇരട്ടക്കുട്ടികള്‍ക്ക് ജീവനാംശനത്തിനായി കേസു കൊടുത്ത യുവതി കുഞ്ഞുങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം വന്നപ്പോള്‍ പുലിവാലു പിടിച്ചു. കോടതി നിര്‍ദ്ദേശ പ്രകാരം നടത്തിയ ഡിഎന്‍എ പരിശോധനാ ഫലമാണ് യുവതിയുടെയടക്കം കണ്ണുതള്ളിച്ചത്. ഇരട്ടകള്‍ക്ക് അച്ഛന്മാര്‍ രണ്ട്! മുന്‍ കാമുകനെതിരെയാണ് യുവതി ജീവനാംശത്തിനായി കേസു കൊടുത്തത്. കുട്ടികള്‍ തന്റേതല്ലെന്ന് മുന്‍ കാമുകന്‍ പറഞ്ഞതോടെ കോടതി ഡിഎന്‍എ പരിശോധനയ്ക്ക് …

എട്ടു വയസുകാരനെ പെട്ടിക്കുള്ളിലാക്കി മനുഷ്യക്കടത്ത് നടത്താന്‍ ശ്രമിച്ച 19 കാരി പിടിയില്‍

സ്വന്തം ലേഖകന്‍: പെട്ടിക്കുള്ളില്‍ എട്ടു വയസുള്ള ആണ്‍കുട്ടിയെ കുത്തിനിറച്ച് മനുഷ്യക്കടത്തു നടത്താന്‍ ശ്രമിച്ച 19 കാരി പിടിയില്‍. സ്‌പെയിന്‍ അതിര്‍ത്തിയിലാണ് അതിര്‍ത്തി രക്ഷാസേനയെ ഞെട്ടിച്ച സംഭവം. കുട്ടിയെ പെട്ടിയില്‍ ചുരുട്ടി മടക്കി അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിലായിരുന്നു പെണ്‍കുട്ടി. മൊറോക്കോയില്‍ നിന്ന് ആഫ്രിക്കയിലെ സ്പാനിഷ് അധീനതയിലുള്ള ക്യുട്ടയിലേക്ക് കാല്‍നടയായി കടക്കുമ്പോഴായിരുന്നു പെട്ടി പരിശോധന. സ്‌കാനിങ്ങ് പരിശോധനയിലാണ് അധികൃതര്‍ …

രണ്ടാമൂഴത്തില്‍ ഡേവിഡ് കാമറൂണിനെ കാത്തിരിക്കുന്നത് കല്ലും മുള്ളും, ബ്രിട്ടീഷ് മാധ്യമങ്ങളുടെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍: ഒറ്റക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിജയം ഗംഭീരമെന്ന് അഭിനന്ദിക്കുമ്പോഴും രണ്ടാമൂഴത്തില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ കാത്തിരിക്കുന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാണെന്ന് മുന്നറിയിപ്പു നല്‍കുകയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍. സ്‌കോട്ട്‌ലന്റിനെ യുകെയിലും, യുകെയെ യൂറോപ്യന്‍ യൂണിയനിലും പിടിച്ചു നിര്‍ത്തുക എന്നതാവും കാമറൂണിന്റെ പ്രധാന വെല്ലുവിളിയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് തന്റെ ആദ്യ …

ഗംഗ വൃത്തിയാക്കാന്‍ വേണ്ടത് 6 ലക്ഷം കോടി

ഗംഗാനദി വൃത്തിയാക്കും എന്നത് ബിജെപിയുടെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അതിനുവേണ്ടി പണം മുടക്കാനും ആളെ ഇറക്കാനും സര്‍ക്കാര്‍ തയ്യാറായിരുന്നു താനും. എന്നാല്‍ കരുതുംപോലെ അത്ര നിസാരമല്ല, സംഗതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏതാണ്ട് ആറുലക്ഷം കോടി രൂപയാണ് ഗംഗ വൃത്തിയാക്കാന്‍ വേണ്ടത്.

നൗള്‍ കൊടുങ്കാറ്റ് ഫിലിപ്പീന്‍സ് തീരത്തേക്ക് അടുക്കുന്നു, പതിനായിരങ്ങളെ മാറ്റി പാര്‍പ്പിച്ചു

സ്വന്തം ലേഖകന്‍: 24 മണിക്കൂറിനകം നൗള്‍ കൊടുങ്കാറ്റ് ഫിലിപ്പീന്‍സി തീരത്ത് എത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ തീരദേശത്തു നിന്ന് പതിനായിരക്കണക്കിന് നാട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. മേഖലയിലെ പ്രധാന ദ്വീപായ ലുസോണില്‍ നിന്നാണ് ഏറ്റവുമധികം ആളുകളെ ഒഴിപ്പിച്ചത്. നൗള്‍ എന്നു പേരിട്ടിരിക്കുന്ന കാറ്റഗറി നാലില്‍ പെടുന്ന അതിശക്തമായ കൊടുങ്കാറ്റാണ് ഫിലിപ്പീന്‍സ് തീരം ലക്ഷ്യമാക്കി വന്നു കൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ …

സച്ചിന്‍ തെണ്ടുല്‍ക്കര്‍ എഡിഷന്‍ കാര്‍ വരുന്നു

ഇന്ത്യക്കാര്‍ക്ക് സച്ചിന്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടാണല്ലോ വിരമിച്ച ഉടന്‍തന്നെ കേന്ദ്രസര്‍ക്കാര്‍ സച്ചിന് ഭാരതരത്‌നം സമ്മാനിച്ചത്. അതുവഴി ഇന്ത്യക്കാരുടെ മനം കവരാമെന്നാണ് അവര്‍ കരുതിയത്. ആ കരുതല്‍ തെറ്റിപ്പോയെങ്കിലും സച്ചിനെക്കുറിച്ചുള്ള അവരുടെ കരുതല്‍ ശരി തന്നെയാണ്.

യുദ്ധം വന്നാല്‍ ഇന്ത്യ ഇരുപതാം ദിവസം വീഴും

യുദ്ധമുണ്ടായാല്‍ ഇന്ത്യയ്ക്ക് ഇരുപത് ദിവസം മാത്രമേ പിടിച്ച് നില്‍ക്കാന്‍ സാധിക്കുവെന്ന് സിഎജി. 20 ദിവസം മാത്രം പിടിച്ച് നില്‍ക്കാനുള്ള ആയുധശേഖരം മാത്രമാണ് ഇന്ത്യയുടെ പക്കലുള്ളതെന്നാണ് സിഎജി വ്യക്തമാക്കിയിരിക്കുന്നത്. വര്‍ഷാവര്‍ഷം വാങ്ങിക്കൂട്ടുന്ന കോടികളുടെ ആയുധങ്ങള്‍ എവിടെയെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയൊന്നുമില്ല. കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള ശ്രമമായും ഇതിനെ കാണാവുന്നതാണ്. എന്തായാലും സിഎജി റിപ്പോര്‍ട്ടിനെ വിശ്വസിക്കാമെങ്കില്‍ യുദ്ധം വന്നാല്‍ ഇന്ത്യ ഇരുപതാം ദിവസം വീഴും.

ഈ പൂജാരിമാരെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം!

ഇവിടെ പറഞ്ഞ് വരുന്നത് പൂജാരിമാരെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനുള്ള സംവിധാനത്തെക്കുറിച്ചാണ്. വന്നുവന്ന് ടെക്‌നോളജി നമ്മുടെ ജീവിതത്തില്‍ മാത്രമല്ല പൂജാമുറിയില്‍ പോലും ഇടപെട്ട് തുടങ്ങിയെന്ന് സാരം.

ആറന്മുള വിമാനത്താവള പദ്ധതിക്ക് തിരിച്ചടി, പ്രതിരോധ മന്ത്രാലയം അനുമതി റദ്ദാക്കി

സ്വന്തം ലേഖകന്‍: ആറന്മുള വിമാനത്താവള പദ്ധതിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് വിമാനത്താവളത്തിന് നല്‍കിയ അനുമതി പ്രതിരോധ മന്ത്രാലയം റദ്ദാക്കി. ഇതു സംബന്ധിച്ച അറിയിപ്പ് മന്ത്രാലയം വ്യോമയാന സെക്രട്ടറിക്ക് കൈമാറി. ഹരിത ട്രൈബ്യൂണല്‍ പദ്ധതിയെ എതിര്‍ക്കുന്നതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ ബിജെപി നേതാക്കള്‍ ഈ പദ്ധതിയെ എതിര്‍ക്കുകയാണെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോകാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പ്രതിരോധ …

പാക് ഹെലികോപ്റ്റര്‍ വെടിവച്ചിട്ട സംഭവം, പാക് താലിബാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തു, ലക്ഷം പ്രധാനമന്ത്രി നവാസ് ഷെരീഫ്

സ്വന്തം ലേഖകന്‍: പാക് സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചിട്ട സംഭവത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ എറ്റെടുത്തു. ആക്രമണത്തില്‍ നോര്‍വെ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളടക്കം ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമികള്‍ ഉന്നം വച്ചത് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയായിരുന്നുവെന്നും തീവ്രവാദി സംഘടന വ്യക്തമാക്കി. വിമാനവേധ മിസൈല്‍ ഉപയോഗിച്ചാണ് ഹെലികോപ്റ്റര്‍ വെടിവച്ചിട്ടതെന്നും ആക്രമണത്തില്‍ പൈലറ്റും വിദേശികളും കൊല്ലപ്പെട്ടെന്നും …