1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ജോണ്‍ കെറിയുടെ മധ്യസ്ഥതയില്‍ സൗദിയുടെ വെടിനിര്‍ത്തല്‍, സ്വാഗതം ചെയ്ത് ഹൗതികള്‍

സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ ഇടപെടലിന്റെ ഫലമായി യെമനില്‍ വെടിനിര്‍ത്തലിന് സൗദി സമ്മതം മൂളി. ഒപ്പം സൗദിയുടെ വെടിനിര്‍ത്തല്‍ കരാര്‍ ഹൗതികള്‍ സ്വാഗതം ചെയ്തിട്ടുമുണ്ട്. യുഎന്‍ ആഭിമുഖ്യത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് ഹൗതി പോരാളികള്‍ പ്രസ്താവനയില്‍ പ്രസ്താവനയി വ്യക്തമാക്കി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് അഞ്ചു ദിവസത്തെ വെടി …

ബലാത്സംഗ ശ്രമം ചെറുത്ത പത്താം ക്ലാസുകാരിയെ ഭീഷണിപ്പെടുത്തിയതിനു ശേഷം തീയിട്ടു കൊന്നു

സ്വന്തം ലേഖകന്‍: ബലാത്സംഗ ശ്രമം ചെറുത്ത പത്താം ക്ലാസുകാരിയെ ഭീഷണിപ്പെടുത്തിയതിനു ശേഷം തീയിട്ടു കൊന്നു. നോയിഡയിലാണ് സംഭവം നടന്നത്. അച്ഛനും അമ്മയും പ്രഭാത സവാരിക്ക് പോയ സമയത്താണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ചേര്‍ന്ന് പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. അയല്‍ക്കാര്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികൃതര്‍ ചികിത്സ …

ഡല്‍ഹിയില്‍ കെജ്‌രിവാള്‍ മാധ്യമങ്ങള്‍ക്കെതിരെ വാളെടുക്കുന്നു, അവസരം മുതലെടുക്കാന്‍ പ്രതിപക്ഷം

സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ കെജ്‌രിവാള്‍ മാധ്യമങ്ങള്‍ക്കെതിരെ വാളെടുക്കുന്നു, അവസരം മുതലെടുക്കാന്‍ പ്രതിപക്ഷവും രംഗത്തെത്തിയതോടെ ഡല്‍ഹി സംസ്ഥാന രാഷ്ട്രീയം വീണ്ടും കലങ്ങുകയാണ്. ഡല്‍ഹി സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതിനെ കുറിച്ച് പരാതി നല്‍കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു കൊണ്ട് അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കുലര്‍ പുറത്തിടക്കിയതാണ് വിവാദത്തിന് തുടക്കമിട്ടത്. എല്ലാ വാര്‍ത്താ ചാനലുകളേയും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ …

അമേരിക്കന്‍ സര്‍വകലാശാലയില്‍ ഇനി മുതല്‍ ഹിന്ദിയും പഠിക്കാം, പുതിയ കോഴ്‌സ് വരുന്നു

സ്വന്തം ലേഖകന്‍: അമേരിക്കന്‍ സര്‍വകലാശാലയില്‍ ഇനി മുതല്‍ ഹിന്ദിയും പഠിക്കാം. അമേരിക്കയില്‍ മൊണ്ടാന സര്‍വകലാശാലയാണ് 2015, 16 അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി ഭാഷ പഠിക്കാനുള്ള അവസരമൊരുക്കുന്നത്. ഹിന്ദി ഭാഷയില്‍ പ്രത്യേക കോഴ്‌സ് ആരംഭിക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള ഗൗരവ് മിശ്ര എന്ന അധ്യാപകനാണ് ഹിന്ദി പഠിപ്പിക്കുക. ഉത്തര്‍പ്രദേശ് സ്വദേശിയായ മിശ്ര ആഗസ്റ്റ് …

റൗള്‍ കാസ്‌ട്രോ വത്തിക്കാനില്‍, മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകന്‍: ചരിത്രപരമായി ഏറെ പ്രാധന്യമുള്ള സന്ദര്‍നത്തിനായി ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ വത്തിക്കാനിലെത്തി. അമേരിക്കയുമായി മുടങ്ങിക്കിടന്നിരുന്ന നയതന്ത്രബന്ധം നല്ലരീതിയിലാക്കുന്നതില്‍ സഹായിച്ച മാര്‍പാപ്പയോട് നന്ദി പ്രകടിപ്പിക്കാനാണ് കാസ്‌ട്രോയുടെ സന്ദര്‍ശനമെന്നാണ് ഔദ്യോഗിക നിലപാട്. രണ്ടാം ലോകയുദ്ധ അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്ത് മോസ്‌കോയില്‍നിന്നു മടങ്ങും വഴിയാണ് മാര്‍പാപ്പയെ കാണാന്‍ കാസ്‌ട്രോ പെട്ടെന്നു തീരുമാനിച്ചത്. സാധാരണയായി ഞായറാഴ്ചകളില്‍ മാര്‍പാപ്പ സന്ദര്‍ശകരെ അനുവദിക്കാറില്ല. …

നേപ്പാള്‍ ഭൂകമ്പം, മരണസംഖ്യ 8,000 കടന്ന് മുന്നോട്ട്, നാട്ടുകാരെ വിറപ്പിച്ച് തുടര്‍ ചലനങ്ങള്‍

സ്വന്തം ലേഖകന്‍: നേപ്പാല്‍ ഭൂകമ്പത്തില്‍ മരണ സംഖ്യ 8,000 കടന്ന് മുന്നോട്ടു കുതിക്കുമ്പോള്‍ ഇടക്കിടെയുണ്ടാകുന്ന തുടര്‍ ചലങ്ങള്‍ നാട്ടുകാരെ വിറപ്പിക്കുന്നു. ഞായറാഴ്ച മാത്രം നാലു തവണയാണ് ഭൂമി കുലുങ്ങിയത്. ഭൂകമ്പത്തിനു ശേഷം ഏതാണ്ട് 160 തുടര്‍ ചലനങ്ങളാണ് നേപ്പാളില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ മണ്ണിടിച്ചിലും മഴയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നു. നേപ്പാള്‍ സൈന്യം നേതൃത്വം …

റബറിന് വിലയിടിഞ്ഞ് മനസ്സമാധാനം നഷ്ട്ടപ്പെട്ട കാഞ്ഞിരപ്പള്ളി അച്ചായന്മാരുടെ ഉറക്കം കളയാന്‍ പുതിയ ‘ മീശ മാധവന്‍ ‘.

  വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളക്കരയെ ആകെ ഇളക്കിമറിച്ച സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു കള്ളന്റെ വേഷത്തില്‍ ദിലീപും കള്ളന്റെ കാമുകിയായി കാവ്യ മാധവനും അഭിനയിച്ച മീശ മാധവന്‍.ഇന്നും മലയാളികള്‍ വീണ്ടും വീണ്ടും കാണാനിഷ്ട്ടപ്പെടുന്ന അതിലെ ഒരു രംഗമാണ് നായികയായ പ്രണയിനിയെ കാണാന്‍ മാധവന്‍ നായികയുടെ വീടിന്റ്‌റെ മേല്‍ക്കൂരയിലൂടെ കയറില്‍ തൂങ്ങി ഇറങ്ങുന്നത്.ഇപ്പോഴും ആ രംഗം കണ്ടു ചിലരൊക്കെ …

അഴിമതി കേസില്‍ കുടുങ്ങിയ മുന്‍ ഈജിപ്ഷ്യന്‍ ഏകാധിപതി ഹുസ്‌നി മുബാറക്കിന് മൂന്നു വര്‍ഷം തടവ്

സ്വന്തം ലേഖകന്‍: അഴിമതി കേസില്‍ കുടുങ്ങിയ മുന്‍ ഈജിപ്ഷ്യന്‍ ഏകാധിപതി ഹുസ്‌നി മുബാറക്കിന് മൂന്ന് വര്‍ഷം തടവു ശിക്ഷ. പ്രസിഡന്റിന്റെ കൊട്ടാരം നവീകരികരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണമാണ് മുബാറക്കിനെ കുടുക്കിയത്. കൊട്ടാരം അറ്റകുറ്റ പണികള്‍ക്കായി നീക്കിവെച്ച 1.4 കോടി ഡോളര്‍ സ്വന്തമാക്കിയെന്ന കേസിലാണ് വിധി. പുനര്‍ വിചാരണയ്ക്ക് ശേഷമാണ് കെയ്‌റോ കോടതി വിധി പുറപ്പെടുവിച്ചത്. …

ലോകത്ത് അമ്മമാരുടെ കാര്യം ഏറ്റവും കഷ്ടം ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍: അമ്മ എന്നു പറയുമ്പോഴേക്കും സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും ഊറ്റം കൊള്ളുന്നവരാണ് ഇന്ത്യക്കാരെങ്കിലും കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ അങ്ങനെയല്ല എന്നാണ് കണക്കുകള്‍ പറയുന്നത്. ലോകത്തില്‍ അമ്മമാരുടെ കാര്യം ഏറ്റവും കഷ്ടം ഇന്ത്യയിലാണെന്നാണ് സേവ് ദി ചില്‍ഡ്രന്‍ എന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ ഒരു പഠന റിപ്പോര്‍ട്ട് പറയുന്നത്. ലോകത്ത് അമ്മയായിരിക്കാന്‍ ഏറ്റവും മോശപ്പെട്ട രാജ്യങ്ങളുടെ …

കുടുംബത്തെ കൂട്ടക്കൊല ചെയ്ത് ആത്മഹത്യ ചെയ്ത കുടുംബനാഥന്‍ കാരണം ഫേസ്ബുക്കിലിട്ടു

സ്വന്തം ലേഖകന്‍: സ്വന്തം ഭാര്യയേും മകളേയും സഹോദരിയേയും കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്ത വ്യക്തി അതിന് വിശദീകരണം നല്‍കിയത് ഫെയ്‌സ്ബുക്കില്‍. കനേഡിയന്‍ പൗരനായ റാന്‍ഡി ജാന്‍സണ്‍ ആണ് എന്ത് കൊണ്ടാണ് താന്‍ കൊലപാതകം നടത്തിയത് എന്ന് വിശദീകരിച്ച് കൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. കഴിഞ്ഞ ദിവസമാണ് റാന്‍ഡി ജാന്‍സണ്‍ ഭാര്യ ലോറലിനേയും മകള്‍ എമിലിയേയും …