1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ഹൗസിങ് ബോര്‍ഡിന്റെ ഭൂമിയിലേക്ക് ക്യാപ്റ്റന്‍ ധോനിയുടെ സിക്‌സര്‍, ഭൂമി കയേറിയെന്ന് ആരോപണം

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എംഎസ് ധോണി അനധികൃതമായി ഭൂമി കൈയേറിയെന്ന് ആരോപണം. റാഞ്ചി ഹര്‍മു ബൈപാസ് റോഡിലെ ധോണിയുടെ കുടുംബവീടിനു സമീപത്തുള്ള 4780.2 ചതുരശ്ര അടി ഭൂമിയാണ് തര്‍ക്കത്തിലായത്. ജാര്‍ഖണ്ഡ് ഹൗസിങ് ബോര്‍ഡിന്റെ അധീനതയിലുള്ള ഭൂമിയാണിത്. ഈ സ്ഥലം ധോണി അനധികൃതമായി കൈയേറിയെന്ന് ആരോപിച്ച് ജാര്‍ഖണ്ഡ് ഹൗസിങ് ബോര്‍ഡിന്റെ ധോനിക്ക് കാരണം …

രണ്ടാം ലോകയുദ്ധ വിജയത്തിന്റെ ഓര്‍മ്മ പുതുക്കി റഷ്യയുടെ ഭീമന്‍ സൈനിക പരേഡ്, അമേരിക്കയും ബ്രിട്ടനും വിട്ടു നിന്നു

സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധത്തില്‍ നാസി ജര്‍മനിക്കുമേല്‍ വിജയം നേടിയതിന്റെ റഷ്യ വന്‍ സൈനിക പരേഡ് നടത്തി. യുദ്ധ വിജയത്തിന്റെ എഴുപതാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചായിരുന്നു പരേഡ്. സൈനിക പരേഡില്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അടക്കം ഒട്ടേറെ ലോകനേതാക്കള്‍ പങ്കെടുത്തു. എന്നാല്‍ യുക്രെയിന്‍ വിഷയത്തില്‍ റഷ്യയുമായി ഇടഞ്ഞുനില്‍ക്കുന്ന അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചടങ്ങ് ബഹിഷ്‌കരിച്ചു. പ്രസിദ്ധമായ …

സദാചാര ഗുണ്ടകളെ വെല്ലുവിളിച്ച് കൊച്ചിയില്‍ താലി ചുട്ടെരിക്കല്‍ സമരം

സ്വന്തം ലേഖകന്‍: സദാചാര ഗുണ്ടകളെ വെല്ലുവിളിച്ച് കൊച്ചിയില്‍ താലി ചുട്ടെരിക്കല്‍ സമരം നടത്തി. കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന സദാചാര പോലീസ് ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം പ്രതിഷേധക്കാര്‍ പ്രതീകാത്മകമായി താലി ചുട്ടെരിച്ചത്. പ്രകടനമായി എത്തിയ പ്രതിഷേധക്കാര്‍ കെട്ടുതാലി ചുട്ടെരിച്ച് തങ്ങളുടെ സ്വാതന്ത്ര പ്രഖ്യാപനം നടത്തുകയായിരുന്നു. പ്രണയത്തിനും ചുംബനത്തിനും ബലിത്തറകള്‍ ഒരുക്കുന്ന സദാചാര വാദികള്‍ക്കെതിരെയുള്ള പ്രതിഷേധം എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് …

ഗുജറാത്ത് തീരത്ത് ഇന്ത്യയുടെ പുതിയ കുന്തമുന, നാവിക കേന്ദ്രം ഐഎന്‍എസ് സര്‍ദാര്‍ പട്ടേല്‍ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകന്‍: ഗുജറാത്ത് തീരത്ത് ഇന്ത്യയുടെ കുന്തമുനയാകാന്‍ പുതിയ നാവിക കേന്ദ്രമായ ഐഎന്‍എസ് സര്‍ദാര്‍ പട്ടേല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പേരിലുള്ള നാവികകേന്ദ്രം ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലാണ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. ഓഖയ്ക്കു സമീപം ഐഎന്‍എസ് ദ്വാരക കൂടാതെ ഇന്ത്യന്‍ നാവിക സേനയ്ക്ക് ഗുജറാത്തിലുള്ള രണ്ടാമത്തെ കേന്ദ്രമാണ് …

ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ജയില്‍ ആക്രമിച്ചു തകര്‍ത്തു, തടവുകാരും പോലീസുകാരും അടക്കം എഴുപതിലേറെ മരണം

സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ജയില്‍ ആക്രമിച്ചു തകര്‍ത്തു. സംഭവത്തില്‍ തടവുകാരും പോലീസുകാരും അടക്കം എഴുപതിലേറെ പേര്‍ മരിച്ചു. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിന് സമീപമുള്ള അല്‍ ഖാലിസ് ജയിലാണ് ആക്രമിക്കപ്പെട്ടത്. ജയിലില്‍ ശിക്ഷയനുഭവിക്കുന്ന മുപ്പതോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ രക്ഷപ്പെടുത്തുന്നതിനായിരുന്നു ആക്രമണം. ബഗ്ദാദിന് വടക്ക് 80 കിലോമീറ്റര്‍ അകലെയായാണ് ജയില്‍ സ്ഥിതി ചെയ്യുന്നത്. …

ക്യൂബയില്‍ സ്വവര്‍ഗ പ്രണയികളുടെ വമ്പന്‍ പ്രകടനം, പിന്തുണയുമായി റൗള്‍ കാസ്‌ട്രോയുടെ മകളും

സ്വന്തം ലേഖകന്‍: സ്വവര്‍ഗ പ്രണയികളെ വേട്ടയാടുകയും ക്രൂരമായി ശിക്ഷിക്കുകയും ചെയ്ത ചരിത്രമുള്ള ക്യൂബയില്‍ സ്വവര്‍ഗ പ്രണയികളുടെ വമ്പന്‍ പ്രകടനം. ഒപ്പം സമരക്കാര്‍ക്ക് പിന്തുണയുമായി ലൈംഗിക വിദ്യാഭ്യാസത്തിനുള്ള കേന്ദ്രത്തിന്റെ ചുമതലക്കാരിയും പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുടെ മകളുമായ മരിയേല കാസ്‌ട്രോ രംഗത്തെത്തുകയും ചെയ്തു. റൗള്‍ കാസ്‌റ്റ്രോയുടെ ചരിത്ര പ്രധാനമായ വത്തികാന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് സ്വവര്‍ഗ പ്രണയികളുടെ പ്രകടനവും അതിന്‍ …

നേപ്പാള്‍ ഭൂകമ്പം. എവറസ്റ്റ് മഞ്ഞിടിച്ചിലില്‍ 23 പേരുടെ ജീവന്‍ രക്ഷിച്ച ബ്രിട്ടീഷ് ഡോക്ടര്‍ ശ്രദ്ധേയയാകുന്നു

സ്വന്തം ലേഖകന്‍: നേപ്പാള്‍ ഭൂകമ്പത്തില്‍ എവറസ്റ്റ് കൊടുമുടിയിലുണ്ടായ മഞ്ഞിടിച്ചിലില്‍ അകപ്പെട്ട 23 പേരുടെ ജീവന്‍ രക്ഷിച്ച് ബ്രിട്ടീഷ് വനിതാ ഡോക്ടര്‍ ശ്രദ്ധേയയാകുന്നു. ഡോ. റേച്ചല്‍ ടുള്ളറ്റാണ് സ്വയം പരുക്കേറ്റിട്ടും സമയോചിതമായ ഇടപെടലിലൂടെ ഗുരുതരമായി പരുക്കേറ്റ 23 പര്‍വതാരോഹകരുടെ ജീവന്‍ രക്ഷിച്ചത്. അനസ്‌തെറ്റിക് സഹായമില്ലാതെ റേച്ചല്‍ മുറിവേറ്റ സ്വന്തം കാല് തുന്നിക്കെട്ടുകയും ചെയ്തു. പര്‍വതാരോഹണത്തിനായാണ് കെന്റിലെ കാന്‍ബ്രൂകില്‍ …

കാമറൂണ്‍ മന്ത്രിസഭയില്‍ വിശ്വസ്തര്‍ സ്ഥാനം നിലനിര്‍ത്തി, ഇന്ത്യന്‍ വംശജര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷ

സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് തൂത്തുവാരി ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയില്‍ രണ്ടാമൂഴത്തിന് ഒരുങ്ങുന്ന ഡേവിഡ് കാമറൂണ്‍ തന്റെ പുതിയ മന്ത്രിസഭയില്‍ വിശ്വസ്തരെ നിലനിര്‍ത്തി. ചാന്‍സലര്‍ പദവിയില്‍ ജോര്‍ജ് ഓസ്‌ബോണും ഹോം സെക്രട്ടറി പദവിയില്‍ തെരേസ മേയും തുടരും. ഒപ്പം ഓസ്‌ബോണിന്‍ ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന പദവിയും ലഭിക്കും. തന്റെ പിന്‍ഗാമിയായി കാമറൂണ്‍ കരുതുന്നയാളാണ് ഓസ്‌ബോണ്‍. …

ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ വനിതകളുടെ തിരക്ക്, എംപിമാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വനിതകളുടെ തിരക്ക്. വനിതാ എംപിമാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. 191 വനിതാ അംഗങ്ങളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ജയിച്ച് പാര്‍ലമെന്റില്‍ എത്തുന്നത്. കഴിഞ്ഞ തവണ വനിതാ എംപിമാരുടെ എണ്ണം 147 ആയിരുന്നു. ആറു ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുള്ളത്. 1997 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വനിതാ പ്രാതിനിധ്യമാണിത്. ലേബര്‍ പാര്‍ട്ടിയാണ് ഏറ്റവും …

നാരദ മഹര്‍ഷിയാണ് ലോകത്തിലെ ആദ്യ മാധ്യമ പ്രവര്‍ത്തര്‍ത്തകനെന്ന് ആര്‍എസ്എസ്

സ്വന്തം ലേഖകന്‍: പുരാണ കഥാപാത്രമായ നാരദ മഹര്‍ഷിയാണ് ലോകത്തിലെ ആദ്യ മാധ്യമ പ്രവര്‍ത്തര്‍ത്തകനെന്ന് ആര്‍എസ്എസ്. ആര്‍എസ്എസ് അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖ് ജെ നന്ദകുമാര്‍ ആര്‍എസ്എസ് മുഖപത്രമായ ദി ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനത്തിലാണ് ഈ അവകാശവാദം. പാണ്ഡവ രാജാവായ യുധിഷ്ഠിരനോട് ഭരണ രീതികളെ കുറിച്ചും ജനങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ചും ഒരു മാധ്യമ പ്രവര്‍ത്തകന്‍ …