1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2015

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എംഎസ് ധോണി അനധികൃതമായി ഭൂമി കൈയേറിയെന്ന് ആരോപണം. റാഞ്ചി ഹര്‍മു ബൈപാസ് റോഡിലെ ധോണിയുടെ കുടുംബവീടിനു സമീപത്തുള്ള 4780.2 ചതുരശ്ര അടി ഭൂമിയാണ് തര്‍ക്കത്തിലായത്.

ജാര്‍ഖണ്ഡ് ഹൗസിങ് ബോര്‍ഡിന്റെ അധീനതയിലുള്ള ഭൂമിയാണിത്. ഈ സ്ഥലം ധോണി അനധികൃതമായി കൈയേറിയെന്ന് ആരോപിച്ച് ജാര്‍ഖണ്ഡ് ഹൗസിങ് ബോര്‍ഡിന്റെ ധോനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചോടെയാണ് സംഭവം പുറത്തായത്.

15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സമ്മാനമായി നല്‍കിയ എട്ടു സെന്റ് സ്ഥലത്താണ് ധോണിയുടെ വീട് സ്ഥിതിചെയ്യുന്നത്.

ഈ സ്ഥലത്തോട് ചേര്‍ന്നു കിടക്കുന്ന ജാര്‍ഖണ്ഡ് ഹൗസിങ് ബോര്‍ഡിന്റെ സ്ഥലമാണ് ധോണി കൈയേറിയതായി ആരോപണം ഉയര്‍നിരിക്കുന്നത്. അതേസമയം ഭൂമി കൈയേറിയിട്ടില്ലെന്നും, തെറ്റായ നിഗമനത്തിലാണ് ഹൗസിങ് ബോര്‍ഡ് നോട്ടീസ് അയച്ചതെന്നുമാണ് ധോണിയുടെ കുടുംബത്തിന്റെ പ്രതികരണം. വിഷയത്തില്‍ ധോണി ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.