1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ഭീകരതക്ക് എതിരെയുള്ള പോരാട്ടം, പാക്കിസ്ഥാന് അമേരിക്കയുടെ വക 6,000 കോടി രൂപയുടെ ആയുധങ്ങള്‍

സ്വന്തം ലേഖകന്‍: ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കയുടെ സഖ്യകക്ഷി എന്ന നിലയില്‍ പാക്കിസ്ഥാന് ആറായിരം കോടി രൂപയുടെ ആയുധങ്ങള്‍ വില്‍ക്കാനുള്ള കരാര്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നു. അത്യാധുനിക ഹെലികോപ്ടറുകളും മിസൈലുകളുമുള്‍പ്പെടുന്ന കരാറിന്റെ വിശദാംശങ്ങള്‍ പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി അംഗീകാരത്തിനായി യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ചു. ഭീകരവിരുദ്ധ പോരാട്ടത്തിനു സഹായമാണ് ഇതെന്നും മേഖലയിലെ സുരക്ഷയെ ഇതു തകിടം മറിക്കില്ലെന്നും …

ഹിലരി ക്ലിന്‍റണ്‍ ഞായറാഴ്ച്ച പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും

മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഞായറാഴ്ച്ചയോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള അനൗദ്യോഗിക പ്രചരണങ്ങള്‍ ആരംഭിക്കുമെന്ന് സൂചന. ബ്രിട്ടീഷ് ദിനപത്രമായ ദ് ഗാര്‍ഡിയനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വിദേശ ധനസഹായം, പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് കെണിയില്‍

സ്വന്തം ലേഖകന്‍: വിദേശ ധനസഹായം സ്വീകരിച്ചതിന്റെ പേരില്‍ പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനയായ (എന്‍ജിഒ) ഗ്രീന്‍പീസിനെതിരെ സര്‍ക്കാര്‍ നടപടി. സംഘടനക്ക് വിദേശത്തുനിന്നു സാമ്പത്തിക സഹായം വാങ്ങുന്നതിനുള്ള രജിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ ആറുമാസത്തേക്കു റദ്ദാക്കി. വിദേശനാണയ നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) വ്യവസ്ഥകള്‍ ലംഘിച്ചെന്നു വ്യക്തമാക്കിയാണു നടപടി. രജിസ്‌ട്രേഷന്‍ സ്ഥിരമായി റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കാന്‍ സംഘടനയോട് ആഭ്യന്തര …

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനും വിജയ് മല്യക്കും കോടതിയുടെ ഇരുട്ടടി, 372 കോടി രൂപ നികുതി അടക്കാന്‍ നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍: കിംഗ് ഓഫ് ഗുഡ് ടൈംസിന് കഷ്ടകാലം തുടരുകയാണെന്നാണ് സൂചനകള്‍. കടക്കെണിയിലായ മദ്യരാജാവ് വിജയ് മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് 372 കോടി രൂപ നികുതിയിനത്തില്‍ അടക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ജീവനക്കാരുടെ ശമ്പളയിനത്തില്‍ കമ്പനി ആദായ നികുതി വകുപ്പില്‍ അടക്കേണ്ടെ ടാക്‌സ് ഡിഡക്ഷന്‍ അറ്റ് സോര്‍സ് (ടിഡിഎസ്) നികുതി അടക്കാതിരുന്നതാണ് കിംഗ്ഫിഷറിന് വിനയായത്. ഈ …

സഹാറയില്‍നിന്നുള്ള പൊടിക്കാറ്റ് യുകെയുടെ ചില ഭാഗങ്ങളെ മലിനമാക്കുമെന്ന് മുന്നറിയിപ്പ്

യുകെയില്‍ നാളെ ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസമായിരിക്കും. 22 ഡിഗ്രി സെല്‍ഷ്യസായിരിക്കും നാളത്തെ ചൂട്. ഇതോടൊപ്പം സഹാറ മരുഭൂമിയില്‍നിന്നുള്ള പൊടിക്കാറ്റ് നാളെ യുകെയുടെ ചില ഭാഗങ്ങളില്‍ വീശിയടിക്കും.

യെമനിലെ ഇന്ത്യന്‍ എംബസി അടച്ചു

സ്വന്തം ലേഖകന്‍: ആകാശ മാര്‍ഗമുള്ള രക്ഷാപ്രവർത്തനം അവസാനിച്ചതോടെ യെമനിലെ ഇന്ത്യന്‍ എംബസി അടച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ജിബൂട്ടിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്ന സഹമന്ത്രി വികെ സിംഗ് ഇന്ത്യയിലേക്ക് മടങ്ങി. സനായില്‍ നിന്നും മൂന്ന് വിമാനങ്ങളിലായി 630 പേരെ വ്യാഴാഴ്ച തിരിച്ചെത്തിച്ചതോടെയാണ് ആകാശ മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിച്ചത്. ഇന്ത്യന്‍ നാവിക …

യെമനില്‍നിന്നുള്ള രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചു; അവസാന വിമാനവും യെമനില്‍നിന്ന് പറന്നുയര്‍ന്നു

യെമനില്‍ നിന്ന് വിമാനമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. ഇന്ന് ജിബൂത്തിയിലെത്തിച്ച എല്ലാവരും രാത്രിയോടെ നാട്ടിലെത്തും. നാല് വിമാനങ്ങളിലായി 750 പേര്‍ വൈകിട്ട് നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഇതില്‍ 400 പേര്‍ മലയാളികളാണ്. മലയാളികളെ കൊച്ചിയില്‍ ഇറക്കിയ ശേഷം വിമാനങ്ങള്‍ മുംബൈയിലേക്ക് പോകും.

എന്‍എച്ച്എസില്‍ കാത്തിരിപ്പ് സമയം വര്‍ദ്ധിക്കുന്നുവെന്ന് പരാതി

എന്‍എച്ച്എസ് ആശുപത്രിയില്‍ ചികിത്സ തേടുന്ന രോഗികള്‍ 18 ആഴ്ച്ച കാത്തിരിക്കേണ്ടി വരണമെന്ന് കണക്കുകള്‍. ഏഴു വര്‍ഷത്തിനിടെയിലെ ഏറ്റവും നീണ്ട കാത്തിരിപ്പു സമയമാണിത്. ഫെബ്രുവരി മാസത്തില്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട 40,000 രോഗികള്‍ക്ക് 18 ആഴ്ച്ച കാത്തിരിക്കേണ്ടി വന്നു റെഫര്‍ ചെയ്ത രോഗികള്‍ക്ക് ചികിത്സ ലഭിച്ചു തുടങ്ങാന്‍.

സൗദിവത്കരണ നിയമം തത്ക്കാലം നടപ്പാക്കേണ്ടെന്ന് തൊഴില്‍ മന്ത്രിയുടെ തീരുമാനം

സൗദിവത്ക്കരണത്തിന്‍െ തോത് വര്‍ദ്ധിപ്പിക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുന്ന നിയമം നടപ്പാക്കുന്നത് സൗദി തൊഴില്‍ മന്ത്രി അദെല്‍ ഫാക്കെ മാറ്റി വെച്ചു. പുതിയ നിയമത്തില്‍ നിര്‍ദ്ദേശിക്കുന്നത് എന്തൊക്കെയാണെന്ന് മനസ്സിലാക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കുന്നതിനാണ് നിയമം നടപ്പാക്കുന്നത് മാറ്റി വെച്ചിരിക്കുന്നത്.

കശ്മീരി പണ്ഡിറ്റുകള്‍ക്ക് പ്രത്യേക ടൗണ്‍ഷിപ്പില്ല, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍: ഭീകരുടെ ആക്രമണ ഭീഷണി മൂലം വീടുപേക്ഷിച്ചു പോകേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളെ താമസിപ്പിക്കുന്നതിനായി പ്രത്യേക ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കുമെന്ന വാര്‍ത്ത തെറ്റെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് വ്യക്തമാക്കി. ഇങ്ങനെയൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ കുറിച്ച് കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഗ്രസും നിയമസഭയില്‍ ചോദ്യം ഉന്നയിച്ചപ്പോഴാണ് സയീദ് നിലപാട് അറിയിച്ചത്. …