1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

മോനിപ്പള്ളി സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു; പ്രോമോ വീഡിയോ പുറത്തിറക്കി

കോട്ടയം ജില്ലയിലെ മോനിപ്പള്ളി ഗ്രാമത്തിലെ യുകെയില്‍ താമസിക്കുന്ന ആളുകളുടെ ഒമ്പതാമത് സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. മെയ് ഒമ്പതിന് ബ്രിസ്റ്റോളിലെ ബര്‍ട്ടല്‍ ക്യാംപില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് സംഗമം പരിപാടികള്‍.

കുടുംബത്തിലെ ഓരോ അംഗങ്ങളും പാസ്‌പോര്‍ട്ട് എടുക്കണമെന്ന് സൗദി

കുടുംബത്തിലെ ഓരോരുത്തരും പ്രത്യേകം പാസ്‌പോര്‍ട്ട് എടുക്കാന്‍ ഉത്സാഹം കാണിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് സൗദിയിലെ ജനങ്ങളോട് അപേക്ഷിച്ചു.

യെമന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ജിസിസി രാജ്യങ്ങള്‍ യോഗം ചേരുന്നു

മെയ് 13-14 തിയതികളില്‍ നടക്കുന്ന നിര്‍ണായകമായ ജിസിസി യുഎസ് ഉച്ചകോടിക്ക് മുന്നോടിയായിട്ടാണ് ജിസിസി യോഗം ചേരുന്നത്.

ജോര്‍ജ് ബുഷിന്റെ വീട്ടിലെ അലാം കേടായപ്പോള്‍ സീക്രട്ട് സര്‍വീസ് അത് നന്നാക്കാന്‍ എടുത്ത സമയം ഒരു വര്‍ഷം

ജോര്‍ജ് ബുഷിന്റെ വീട്ടിലെ അലാം കേടായപ്പോള്‍ സീക്രട്ട് സര്‍വീസ് അത് നന്നാക്കാന്‍ എടുത്ത സമയം ഒരു വര്‍ഷം

യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്

രണ്ട് മണിക്കൂര്‍ മാത്രം ജീവനോടെ ഇരുന്ന പിഞ്ചു കുഞ്ഞ് യുകെയിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവ ദാതാവായി. ടെഡ്ഡി ഹോള്‍സ്റ്റനെന്നാണ് കുഞ്ഞിന് മാതാപിതാക്കള്‍ പേരിട്ടത്. കുഞ്ഞ് ജനിച്ച് രണ്ട് മണിക്കൂറിനകം മരിച്ചെങ്കിലും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തി അവയവങ്ങള്‍ പുറത്തെടുത്തു. മരിച്ച കുഞ്ഞിന്റെ കിഡ്‌നി ഉപയോഗിച്ച് ലീഡ്‌സിലുള്ള ഒരാള്‍ക്ക് ജീവന്‍ നല്‍കി

വ്യായാമം നല്ലതാണ് അത് പക്ഷെ തടി കുറയ്ക്കാന്‍ സഹായിക്കില്ല

പൊണ്ണത്തടിക്ക് കാരണം വ്യായാമക്കുറവ് മാത്രമല്ല, ക്രമം തെറ്റിയ ഡയറ്റ് കൂടിയാണെന്ന് ഡോക്ടര്‍മാര്‍. പൊണ്ണത്തടി എന്ന വിപത്തിന് പ്രധാന കാരണം ക്രമം തെറ്റിയ ഭക്ഷണമാണെന്നാണ് ഡോക്ടര്‍മാരുടെ മൂന്നംഗ സംഘം പറയുന്നത്.

കന്യാകത്വം നഷ്ടപ്പെടുമെന്ന കാരണത്താല്‍ പെണ്‍കുട്ടികള്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കരുതെന്ന് ആസ്‌ട്രേലിയന്‍ ഇസ്ലാമിക് കോളേജ്

സ്വന്തം ലേഖകന്‍: കന്യകാത്വം നഷ്ടപ്പെടുമെന്ന കാരണത്താല്‍ പെണ്‍കുട്ടികളെ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയ ആസ്‌ട്രേലിയയിലെ ഇസ്ലാമിക് കോളേജിന്റെ നടപടി വിവാദമാകുന്നു. മെല്‍ബണിലെ അല്‍ തഖ്‌വ ഇസ്ലാമിക് കോളേജിലെ പ്രിന്‍സിപ്പലാണ് വിദ്യാര്‍ഥിനികലെ വിലക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌കൂളിലെ ഒരു മുന്‍ അധ്യാപകന്‍ വിദ്യാഭ്യാസ വകുപ്പിനും മറ്റു മന്ത്രിമാര്‍ക്കും സംഭവത്തെ കുറിച്ച് പരാതിപ്പെട്ട് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. …

കഥ ചോരാതിരിക്കാന്‍ അവഞ്ചേഴ്‌സിന്റെ സംവിധായകന്‍ തിരക്കഥ കത്തിച്ചു കളഞ്ഞു

സ്വന്തം ലേഖകന്‍: ഒന്നാം ഭാഗം സൂപ്പര്‍ ഹിറ്റായ ആത്മ വിശ്വാസത്തില്‍ അനവഞ്ചേഴ്‌സിന് രണ്ടാം ഭാഗം ഒരുക്കുകയാണ് സംവിധായകന്‍ ജോസ് വെഡോണ്‍. ഹോളിവുഡിലെ ഏഴു അതിമാനുഷരെ അണിനിരത്തി വെഡോണ്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം അവഞ്ചേഴ്!സ് 2012 ല്‍ ഹോളിവുഡിലെ പണംവാരി പടങ്ങളില്‍ ഒന്നായിരുന്നു. അതുകൊണ്ടു തന്നെ അവഞ്ചേഴ്‌സിന്റെ അടുത്ത ഭാഗം വരുമ്പോള്‍ പ്രതീക്ഷകളും വാനോളം ഉയരത്തിലാണ്. …

ഇന്ത്യയില്‍ കൊലപാതകം, ബലാല്‍സംഗം മുതലായവ ചെയ്യുന്ന 16 വയസിനു മുകളിലുള്ളവര്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്ന് നിയമ ഭേദഗതി

സ്വന്തം ലേഖകന്‍: ഹീനമായ കുറ്റകൃത്യം ചെയ്യുന്ന 16 വയസിനു മുകളില്‍ പ്രായമുള്ള കുറ്റവാളികളെ മുതിര്‍ന്ന കുറ്റവാളികളായി തന്നെ കണക്കാക്കണമെന്ന് നിയമ ഭേദഗതി. കൊലപാതകം, ബലാല്‍സംഗം എന്നീ കുറ്റങ്ങള്‍ക്കാണ് ഭേദഗതി ബാധകമാവുക. 16 വയസിനു മുകളിലുള്ള കുട്ടികള്‍ ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അവര്‍ക്ക് ജുവനൈലുകള്‍ക്ക് ലഭിക്കുന്ന പരിഗണന നല്‍കേണ്ടതില്ലെന്നതാണ് സുപ്രധാനമായ ഭേദഗതി. പ്രായപൂര്‍ത്തി ആകാത്തവര്‍ക്കുള്ള മറ്റു ആനുകൂല്യങ്ങള്‍ …

പോലീസ് കറുത്ത വര്‍ഗക്കാരെ വേട്ടയാടുന്നത് അവസാനിപ്പിക്കാന്‍ അമേരിക്കയില്‍ പുതിയ നിയമം

സ്വന്തം ലേഖകന്‍: പോലീസ് കറുത്ത വര്‍ഗക്കാരെ വേട്ടയാടുന്നത് അവസാനിപ്പിക്കന്‍ അമേരിക്കയില്‍ പുതിയ നിയമം വരുന്നു. കറുത്ത വര്‍ഗക്കാര്‍ക്കെതിരായ പോലീസ് അതിക്രമങ്ങളും വംശീയമായ അധിക്ഷേപങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നിയമം. ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രതിനിധി ജോണ്‍ കോണ്‍യറാണ് വംശീയ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമം അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്?. പൊലീസ് സേനയുടെ അമിതമായ അധികാര ദുരുപയോഗവും …