1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

പെണ്‍കുട്ടികള്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കരുതെന്ന് മുസ്ലീം സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ അന്ത്യശാസനം; ഓടിയാല്‍ കന്യകാത്വം നഷ്ടപ്പെടുമെന്ന് വിശദീകരണം

കന്യാകത്വം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടികളെ ഓട്ട മത്സരങ്ങളിലും മറ്റും പങ്കെടുക്കുന്നതില്‍നിന്ന് ഓസ്‌ട്രേലിയയിലെ മുസ്ലീം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിലക്കിയതായി പരാതി. പെണ്‍കുട്ടികള്‍ അധികമായി ഓടിയാല്‍ കന്യാകത്വം നശിക്കും. ഓട്ട മത്സരങ്ങളിലും ഫുഡ്‌ബോള്‍ പോലുള്ള കളികളിലും പങ്കെടുത്ത് പരുക്കേറ്റാല്‍ കുട്ടികളുണ്ടാകാതെ വരും.

യുകെയില്‍നിന്ന് ആസ്ഥാനം മറ്റൊരിടത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് എച്ച്എസ്ബിസി ബാങ്ക് ആലോചിക്കുന്നു

ലണ്ടനില്‍നിന്ന് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുകയാണെന്ന് എച്ച്എസ്ബിസി ബാങ്ക്. സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുണ്ടായ റെഗുലേറ്ററി ആന്‍ഡ് സ്ട്രക്ടചറല്‍ റീഫോംസിന്റെ ഭാഗമായിട്ടാണ് ബാങ്ക് ഇത്തരത്തിലൊരു നീക്കത്തെ കുറിച്ച് ആലോചിക്കുന്നത്.

യുഎസ് സര്‍ജന്‍ ജനറലായി ഇന്ത്യക്കാരനായ വിവേക് മൂര്‍ത്തി സ്ഥാനമേറ്റു

ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ വിവേക് മൂര്‍ത്തി യുഎസ് സര്‍ജന്‍ ജനറലായി ചുമതലയേറ്റു. യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡനാണ് വിവേക് മൂര്‍ത്തിയെ സ്ഥാനാരോഹണം ചെയ്യിച്ചത്. യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സര്‍ജന്‍ ജനറലാണ് കര്‍ണാടക സ്വദേശിയായ വിവേക് മൂര്‍ത്തി.

ബോളിവുഡിന്റെ താരറാണിയാകാന്‍ സാറാ ടെന്‍ഡുല്‍ക്കര്‍ ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍: ബോളിവുഡിന്റെ താരറാണിയാകാനുള്ള ഒരുക്കത്തിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ ടെന്‍ഡുല്‍ക്കര്‍. പതിനേഴുകാരിയായ സാറയുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് ഏറെ നാളായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സച്ചിനൊപ്പം ചില ബോളിവുഡ് ചടങ്ങുകളില്‍ പങ്കെടുത്ത് സാറ മാധ്യമ ശ്രദ്ധ നേടുകയും ചെയ്തു. ബോളിവുഡ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറുമായി ഒരു പ്രമുഖ നിര്‍മ്മാണ കമ്പനിയുടെ ബിഗ് ബജറ്റ് …

അല്‍ ഖ്വയിദയുടെ ഇന്ത്യന്‍ ശാഖാ തലവന്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍: ഭീകര സംഘടനയായ അല്‍ ഖ്വയിദയുടെ ഇന്ത്യന്‍ ശാഖാ തലവന്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഭീകരതക്കെതിരായ യുദ്ധത്തിന്റെ ഭാഗമായി ജനുവരിയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഇന്ത്യയിലെ ശാഖാ തലവനായിരുന്ന അഹ്മദ് ഫറൂഗ് കൊല്ലപ്പെട്ടത്. അല്‍ ഖ്വയിദ ഇന്ത്യന്‍ സബ് കോണ്ടിനന്റ് (എക്യൂഐഎസ്) എന്ന പേരിലറിയപ്പെടുന്ന അല്‍ ഖ്വയിദയുടെ ഇന്ത്യന്‍ ശാഖയുടെ തലവനാണ് അമേരിക്കന്‍ …

എന്‍എച്ച്എസ് മാതൃകയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഐഎസ്എച്ച്എസ്

ബ്രിട്ടണിലെ എന്‍എച്ച്എസ് ആശുപത്രി ശൃംഖലയുടെ മാതൃകയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ അവരുടെ തന്നെ ഹോസ്പിറ്റല്‍ നെറ്റ്‌വര്‍ക്ക് ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്‌റ്റേറ്റ് ഹെല്‍ത്ത് സര്‍വീസ് (ഐഎസ്എച്ച്എസ്) എന്നാണ് തീവ്രവാദികള്‍ ഇതിന് പേരിട്ടിരിക്കുന്നത്.

എവരിബഡി ലവ്‌സ് റെയ്മണ്ടിലെ ബാലതാരം ആത്മഹത്യ ചെയ്തു

എവരിബഡി ലവ്‌സ് റെയ്മണ്ട് എന്ന യുഎസ് സിറ്റ്‌കോമില്‍ അഭിനയിച്ച ബാലതാരം സേവ്യര്‍ സ്വീറ്റന്‍ ആത്മഹത്യ ചെയ്തു. ഈ സിറ്റ്‌കോമിലെ ഇരട്ടകുട്ടികളില്‍ ഒരാളുടെ വേഷത്തിലായിരുന്നു സേവ്യര്‍ അഭിനയിച്ചിരുന്നത്. 19 വയസ്സായിരുന്നു.

മുംബൈയില്‍ മൂന്നു പോലീസുകാര്‍ ചേര്‍ന്നു മോഡലിനെ ബലാത്സംഗം ചെയ്ത ശേഷം കൊള്ളയടിച്ചു

സ്വന്തം ലേഖകന്‍: മുംബൈയില്‍ മൂന്നു പോലീസുകാര്‍ ചേര്‍ന്ന് മോഡലിനെ ബലാത്സംഗം ചെയ്തതിനു ശേഷം കൊള്ളയടിച്ച സംഭവം വിവാദമാകുന്നു. മുംബൈ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയുടെ പരാതിയെ തുടര്‍ന്ന് അന്ധേരിയിലുള്ള സാകി നക പൊലീസ് സ്റ്റേഷനിലെ സുനില്‍ ഖാപ്‌തേ, സുരേഷ് സൂര്യവന്‍ഷി എന്നീ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരേയും ആര്‍ കോഡേ എന്ന കോണ്‍സ്റ്റബിളിനേയും അറസ്റ്റ് ചെയ്തു. സംഭത്തില്‍ ഒരു സ്ത്രീ …

പാകിസ്ഥാനില്‍ നിന്ന് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയില്‍ എത്തിയത് 1,200 കോടിയുടെ കള്ളനോട്ട്

സ്വന്തം ലേഖകന്‍: പാകിസ്ഥാനില്‍ നിന്ന് കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 1,200 കോടിയുടെ കള്ളനോട്ട് ഇന്ത്യയില്‍ എത്തിയതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഇതില്‍ 110.59 കോടിയുടെ കള്ളനോട്ടുകള്‍ പിടികൂടി. ആറു വിദേശരാജ്യങ്ങള്‍ വഴി കടത്താന്‍ ശ്രമിച്ച 19.82 കോടിയുടെ കള്ളനോട്ടുകള്‍ അതതു രാജ്യങ്ങളില്‍ വച്ച് പിടികൂടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ നവംബര്‍ മൂന്നിന് …

ആം ആദ്മിയില്‍ പിളര്‍പ്പ് പൂര്‍ണം, ഭൂഷണും യാദവും പാര്‍ട്ടിക്കു പുറത്ത്, കെജ്‌രിവാള്‍ ഹിറ്റ്‌ലറെന്ന് ശാന്തി ഭൂഷന്‍

സ്വന്തം ലേഖകന്‍: ഏറെ നാളായി വിങ്ങിപ്പൊട്ടി നിന്നിരുന്ന ആം ആദ്മി പാര്‍ട്ടിയിലെ പിളര്‍പ്പ് പൂര്‍ണമാക്കിക്കൊണ്ട് മുതിര്‍ന്ന നേതാക്കളായ പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ അച്ചടക്ക സമിതിയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങളുടേയും പേരില്‍ ഇരുവരേയും പുറത്താക്കിയത്. ഒപ്പം ആനന്ത് കുമാര്‍, അജിത് ഝാ എന്നിവരേയും പുറത്താക്കിയിട്ടുണ്ട്. നേരത്തെ …