1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

പാരസെറ്റാമോള്‍ വേദന മാത്രമല്ല സന്തോഷവും ഇല്ലാതാക്കുമെന്ന് പഠനം

സ്വന്തം ലേഖകന്‍: പാരസെറ്റാമോള്‍ ഗുളികകള്‍ വേദന മാത്രമല്ല, കഴിക്കുന്നവരുടെ സന്തോഷവും ഇല്ലാതാക്കുമെന്ന് പഠനം. അമേരിക്കയിലെ ഒരു സംഘം ഗവേഷകരാണ് ലോകത്തെ ഏറ്റവും പ്രചാരമുള്ള വേദനാ സംഹാരി ഉപയോഗിക്കുന്നവരെ ആശങ്കയിലാഴ്ത്തുന്ന പഠനവുമായി രംഗത്ത് എത്തിയത്. പാരസെറ്റാമോള്‍ വേദന കുറക്കാനായി പ്രവര്‍ത്തിക്കുന്ന തലച്ചോറിന്റെ അതേ ഭാഗം തന്നെയാണ് വൈകാരിക പ്രതികരണങ്ങളേയും നിയന്ത്രിക്കുന്നത് എന്നതിനാലാണ് ഗുളിക കഴിക്കുന്നവരുടെ സന്തോഷത്തെ അത് …

വിജയ് മല്യയുടെ സ്വകാര്യ വിമാനം പൊളിച്ചു മാറ്റി തൂക്കി വില്‍ക്കുന്നു

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ കോടീശ്വരനായ വിജയ് മല്യയുടെ കിംഗ് ഫിഷര്‍ വിമാന കമ്പനി പറക്കല്‍ നിര്‍ത്തിയെങ്കിലും പേരിനെങ്കിലും ഒരു സ്വകാര്യ വിമാനം അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാല്‍ ആ സ്വകാര്യ വിമാനവും ഇരുമ്പു വിലക്ക് വാങ്ങി തൂക്കി വില്‍ക്കുകയാണ് മുംബൈ കുര്‍ളയിലുള്ള സൈലന്റ് എന്റര്‍പ്രൈസസ് എന്ന കമ്പനി. മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡാണ് 22 ലക്ഷം രൂപക്ക് …

കാന്റി ക്രാഷ് സാഗ കളിച്ചു കളിച്ച് കാര്യമായി, യുവാവിന്റെ കൈവിരല്‍ അനങ്ങാതായി

സ്വന്തം ലേഖകന്‍: കാന്റി ക്രാഷ് സാഗ കളിച്ചു കളിച്ചു കളി കാര്യമായി. കാലിഫോര്‍ണിയക്കാരനായ യുവാവിനാണ് അമിതമായ കാന്റി ക്രാഷ് ഭ്രമം കൈവിരന്‍ നഷ്ടമാക്കിയത്. പട്ടാളത്തില്‍ നിന്നും വിരമിച്ച ഇരത്തൊമ്പതുകാരന്‍ വേറെ ജോലിയൊന്നും കിട്ടാതെ സമയം കളയാന്‍ വേണ്ടിയാണ് കാന്റി ക്രാഷ് കളി തുടങ്ങിയത്. എന്നാല്‍ മെല്ലെ കളിക്ക് അടിമയായ യുവാവ് തുടര്‍ച്ചയായി ആറ് ആഴ്ചകളാണ് ഗെയിം …

ഇറാന് ആയുധങ്ങള്‍ വില്‍ക്കുന്നതിനുള്ള ഉപരോധം റഷ്യ പിന്‍വലിച്ചു, മിസൈലുകള്‍ ഉടന്‍ കൈമാറും

സ്വന്തം ലേഖകന്‍: ഇറാന് ആയുധങ്ങള്‍ വില്‍ക്കുന്നതിനുള്ള ഉപരോധം റഷ്യ പിന്‍വലിച്ചു. ഉപരോധം ഇല്ലാതാകുന്നതോടെ ഇരു രാജ്യങ്ങളും തമ്മില്‍ നേരത്തെ ഒപ്പുവച്ച കരാര്‍ പ്രകാരം എസ് 300 ഇനത്തില്‍പ്പെട്ട മിസൈലുകള്‍ റഷ്യ ഇറാന് ഉടനെ കൈമാറും. ഇതു സംബന്ധിച്ച ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചു. 2007 ലാണ് എസ് 300 മിസൈലുകള്‍ …

ക്യൂബയെ അമേരിക്ക ഭീകര പട്ടികയില്‍നിന്ന് നീക്കി, സ്വാഗതം ചെയ്ത് ക്യൂബ

അമേരിക്കയും ക്യുബയും തമ്മില്‍ ഏറെക്കാലമായി നിലനിന്നിരുന്ന മഞ്ഞ് ഉരുകി തുടങ്ങി. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് അമേരിക്ക ക്യൂബയെ നീക്കം ചെയ്തു.

കയറ്റിറക്കു തൊഴിലാളി വിമാനത്തില്‍ കിടന്നുറങ്ങി, യാത്ര പുറപ്പെട്ട വിമാനം തിരിച്ചിറക്കി

സ്വന്തം ലേഖകന്‍: ജോലിക്കിടെ അല്പം വിശ്രമം എന്നു കരുതിയാണ് സിയാറ്റില്‍ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെ ഒരു തൊഴിലാളി അല്പം മയങ്ങിയത്. എന്നാല്‍ അല്പ സമയം കഴിഞ്ഞ് എഴുന്നേറ്റപ്പോഴാണ് വിമാനം യാത്ര പുറപ്പെട്ടത് മനസിലാകിയത്. കാര്‍ഗോ മുറിയിലെ ബഹളം കേട്ട് ഒടുവില്‍ പൈലറ്റിന് വിമാനം തിരിച്ചിറക്കേണ്ടി വന്നുവെന്ന് മാത്രം. ലോസ് ആഞ്ചെലിസിലേക്ക് പുറപ്പെട്ട അലാസ്‌ക എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് …

തിരുവനന്തപുരത്ത് യുവതിയുടെ നഗ്‌ന ചിത്രം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സുഹൃത്തുക്കള്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍: തിരുവനന്തപുരത്ത് യുവതിയുടെ നഗ്‌ന ചിത്രം മൊബെലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ പോലീസ് പിടിയിലായി. പാറശാല സ്വദേശിനിയായ സുജി, കോഴഞ്ചേരി സ്വദേശിയായ തോമസ് കോശിയുമാണ് പോലീസ് പിടിയിലായത്. പരാതിക്കാരിയായ യുവതിയുമായി വര്‍ഷങ്ങളുടെ സൗഹൃദമുള്ള ഇരുവരും ചേര്‍ന്ന് മൊബൈലില്‍ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. പിടിയിലായ സുജിയോടൊപ്പം താമസിച്ചിരുന്ന യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ തോമസ് കോശിയുടെ …

ആം ആദ്മി പിളര്‍ന്നു, യാദവിനും ഭൂഷണും പുതിയ സംഘടന, രാഷ്ട്രീയ പാര്‍ട്ടി ഉടനില്ല

സ്വന്തം ലേഖകന്‍: ആം ആദ്മി പാര്‍ട്ടിയില്‍ ഏറെ നാളായി വിങ്ങിപ്പൊട്ടി നിന്നിരുന്ന അസ്വാരസ്യങ്ങള്‍ക്ക് പുതിയ വഴിത്തിരിവ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ തരംതാഴ്ത്തപ്പെട്ട യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ചേര്‍ന്ന് പുതിയ സംഘടന ‘സ്വരാജ് അഭിയാന്‍’ രൂപീകരിച്ചു. കര്‍ഷകരുടെയും സ്ത്രീകളുടെയും സാധാരണക്കാരുടെയും അവകാശങ്ങള്‍ക്കായി സ്വരാജ് അഭിയാന്‍ പ്രക്ഷോഭങ്ങളും റാലികളും സംഘടിപ്പിക്കുമെന്ന് ചൊവ്വാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന …

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ പോരു മുറുകുന്നു

സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ പോരു മുറുകുന്നു. നിലവില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ജെബ് ബുഷിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് സെനറ്റര്‍ മാര്‍ക്കോ റൂബിയോ രംഗത്തെത്തി. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ഹിലറി ക്ലിന്റണ്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് മാര്‍ക്കോയുടെ പ്രഖ്യാപനം. ഒപ്പം ഹിലറിക്കും ജെബിനുമെതിരെ ഒളിച്ചുവച്ച …

ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം

ഡികെസിയുടെ 2015-2016 ലേയ്ക്കുള്ള തെരഞ്ഞെടുപ്പു കഴിഞ്ഞ ഏപ്രില്‍ 11 നു ഈസ്റ്റര്‍ വിഷു ആഘോഷത്തോടൊപ്പം പൂളിലെ സെന്റ് എഡ്‌വേഡ്‌സില്‍ നടന്നു. തെരെഞ്ഞെട്ടുപ്പിനു ശേഷം പുതിയ നിയുക്ത പ്രസിഡന്റിന്റെ വാക്കുകളില്‍ ഞാനുള്‌പെടെ പുതിയ ഭാരവാഹികളായി നിങ്ങള്‍ തെരെഞ്ഞെടുത്തവരില്‍ അര്പ്പിച്ച വിശ്വാസത്തിനും പ്രജോദനത്തിനും നന്ദി പറഞ്ഞതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പെടെയുള്ള പുതിയ കര്‍മ്മപരിപാടികള്‍ക്ക് വേണ്ടി തന്നോടൊപ്പം നിയമിതരായ എല്ലാ ഭാരവഹികള്‍കും പൂര്‍ണ സ്വാഗതവും നേരുകയുണ്ടായി.