1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

‘വിശന്നാല്‍ ഭാര്യയെ കൊന്നു തിന്നാം’; ഫത്വ മാധ്യമ സൃഷ്ടിയെന്ന് സൗദി ഗ്രാന്‍ഡ് മഫതി

വിശക്കുന്നവന് ഭാര്യയെ കൊന്നു തിന്നാമെന്ന് ഫത്വ ഇറക്കിയെന്ന വാര്‍ത്ത സൗദി ഗ്രാന്‍ഡ് മഫ്തി ഷെയ്ക് അബ്ദുള്‍ അസീസ് അല്‍ അഷെയ്ക് നിരസിച്ചു. സൗദി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയിലാണ് ഗ്രാന്‍ഡ് മഫ്തി ആരോപണങ്ങള്‍ നിഷേധിച്ചത്.

വംശീയ വിദ്വേഷം; രണ്ട് പെണ്‍കുട്ടികള്‍ക്ക് യുഎസ് കോടതി ജയില്‍ശിക്ഷ വിധിച്ചു

വംശീയ വിദ്വേഷ കൊലപാതകത്തിന്റെ പേരില്‍ രണ്ട് സ്ത്രീകള്‍ക്ക് യുഎസ് ഡിസ്ട്രിക്ട് കോടതി ജയില്‍ശിക്ഷ നല്‍കി. 2011ല്‍ വംശീയ വിദ്വേഷത്തെ തുടര്‍ന്ന് കറുത്ത വര്‍ഗക്കാരനായ ജെയിംസ് ക്രെയിഗ് ആന്‍ഡേഴ്‌സണ്‍ കൊല്ലപ്പെട്ട കേസിലാണ് യുഎസ് കോടതി ഇന്ന് ശിക്ഷ വിധിച്ചത്.

നേതാജിയുടെ കുടുംബത്തെ നെഹ്രു സര്‍ക്കാര്‍ ഇരുപതു വര്‍ഷം രഹസ്യമായി നിരീക്ഷിച്ചു, രഹസ്യ രേഖകള്‍ പുറത്ത്

സ്വന്തം ലേഖകന്‍: നേതാജിയുടെ കുടുംബത്തെ നെഹ്രു സര്‍ക്കാര്‍ ഇരുപതു വര്‍ഷം രഹസ്യമായി നിരീക്ഷിച്ചുവെന്ന് വ്യക്തമാക്കുന്ന രഹസ്യ രേഖകള്‍ പുറത്തായി. 1948 മുതല്‍ 1968 വരെയുള്ള രണ്ടു ദശാബ്ദക്കാലമാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തെ ജവഹര്‍ലാല്‍ നെഹ്രു സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചത്. 1964 മേയ് 27 ന് നെഹ്രു അന്തരിച്ചെങ്കിലും പിന്നെയും നാലു വര്‍ഷത്തേക്കു കൂടി നിരീക്ഷണം …

യെമനില്‍ നടക്കുന്നത് വംശഹത്യ, സൗദിക്കെതിരെ ഇറാന്‍ പരസ്യമായി രംഗത്തെത്തി

സ്വന്തം ലേഖകന്‍: യെമിനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഹൗതി തീവ്രവാദികള്‍ക്കെതിരെ നടക്കുന്നത് വംശഹത്യയാണെന്ന് ഇറാന്റെ പരോന്നത നേതാവ് ആയത്തുള്ള ഖൊമേനി തുറന്നടിച്ചു. അറബ് രാജ്യങ്ങള്‍ ആക്രമണം തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഇറാന്‍ രൂക്ഷമായ പ്രതികരണവുമായി പരസ്യമായി രംഗത്തു വരുന്നത്. ഷിയ വംശജരായ ഹൗതി തീവ്രവാദികള്‍ക്കെതിരെ അറബ് സഖ്യത്തിന് വിജയം നേടാന്‍ കഴിയില്ലെന്നും ഖൊമേനി പറഞ്ഞു. ആക്രമണം …

കയറിയത് മോഷ്ടിക്കാന്‍, ഇറങ്ങിയത് അറുപതു മണിക്കൂറുകള്‍ക്ക് ശേഷം

സ്വന്തം ലേഖകന്‍: ഇലക്ട്രിക് വയറുകള്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ കെട്ടിടത്തില്‍ കുടുങ്ങിയ യുവാവിനെ അറുപതു മണിക്കൂറികള്‍ക്കു ശേഷം രക്ഷപ്പെടുത്തി. ചൈനയിലെ ഗുവാങ്‌ഡോംഗ് പ്രവിശ്യയിലായിരുന്നു സംഭവം. ഇറങ്ങാനോ കയറാനോ കഴിയാതെ കെട്ടിടത്തിലെ എസിക്കു മുകളില്‍ ഇരിപ്പുറപ്പിച്ച യുവാവിനെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കള്ളനെ രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യം മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിവരം അറിഞ്ഞെത്തിയ …

റയില്‍ പാതയുമായി ചൈന നേപ്പാളിലേക്ക്, ഇന്ത്യക്ക് ആശങ്ക

സ്വന്തം ലേഖകന്‍: നേപ്പാളിലേക്ക് ടിബറ്റിലൂടെ പുതിയ റയില്‍ പാത നിര്‍മ്മിക്കാനുള്ള ചൈനയുടെ പദ്ധതി ഇന്ത്യക്ക് ആശങ്ക വളര്‍ത്തുന്നു. തന്ത്രപ്രധാനമായ എവറസ്റ്റ് മലനിരകളിലൂടെ തുരങ്കങ്ങള്‍ നിര്‍മിച്ച് 540 കിലോമീറ്റര്‍ അതിവേഗ റയില്‍ പാത നിര്‍മ്മിക്കാനാണ് ചൈനയുടെ നീക്കം. നിലവില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ റയില്‍ ബന്ധം ഇല്ലാത്തതിനാല്‍ ചൈന, നേപ്പാള്‍ അതിര്‍ത്തിയിലേക്കുള്ള ക്വിന്‍ഖായ്ടിബറ്റ് റെയില്‍വെയുടെ വിപുലീകരണം രണ്ടു രാജ്യങ്ങളും …

ചെലവു ചുരുക്കല്‍ നടപടിക്കെതിരെ ഫ്രാന്‍സില്‍ വമ്പന്‍ പ്രതിഷേധ റാലി

സ്വന്തം ലേഖകന്‍: പൊതുചെലവ്? വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് പാരീസില്‍ വമ്പിച്ച പ്രതിഷേധ റാലി നടന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഈഫല്‍ ടവര്‍ അടച്ചു. ട്രേഡ്? യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു റാലി. അടുത്തിടെ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധ റാലിയായിരുന്നു ഇത്. പൊതു ചെലവ്? വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.അടുത്ത രണ്ട് വര്‍ഷത്തേക്ക് പൊതുചെലവ്? വെട്ടിക്കുറക്കുന്നതിലൂടെ ഒരു …

ഐപിഎല്ലില്‍ വീണ്ടും ഒത്തുകളി വിവാദം, കോഴ വാഗ്ദാനം ലഭിച്ചെന്ന് രാജസ്ഥാന്‍ റോയല്‍സ് താരത്തിന്റെ വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍: ഐപിഎല്‍ കോഴ വിവാദം ഉണ്ടാക്കിയ ക്ഷീണത്തില്‍ നിന്ന് മെല്ലെ കര കയറുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇരിട്ടടിയായി വീണ്ടും ഒത്തുകളി വിവാദം. ഒത്തുകളിക്കായി നല്ലൊരു തുകയുടെ വാഗ്ദാനം ലഭിച്ചതായി രാജസ്ഥാന്‍ റോയല്‍സ് ടീമിലെ ഒരു താരം ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന് പരാതി നല്‍കി. രഞ്ജി ട്രോഫി മത്സരത്തില്‍ കളിക്കുന്നതിനിടെ ഒരു സഹകളിക്കാരനാണ് …

വേലായുധന്‍ നടേശന്‍ നിര്യാതനായി

വേലായുധന്‍ നടേശന്‍ നിര്യാതനായി

വിദഗ്ധ തൊഴിലാളികളുടെ അഭാവം ശമ്പളം വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട്

വിദഗ്ധ തൊഴിലാളികളുടെ അഭാവം ശമ്പളം വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. വിദഗ്ധ തൊഴിലാളികളെ കിട്ടാനില്ലാത്തതിനാല്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ തൊഴിലാളികളുടെ തുടക്ക ശമ്പളം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ കണ്ടെത്തി.