1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

യെമന്‍ സംഘര്‍ഷം, നിഷ്പക്ഷത പാലിക്കുമെന്ന് പാകിസ്ഥാന്‍ പാര്‍ലിമെന്റ് പ്രമേയം പാസാക്കി

സ്വന്തം ലേഖകന്‍: യെമന്‍ സംഘര്‍ഷത്തില്‍ നിഷ്പക്ഷത പാലിക്കാനുള്ള പ്രമേയം പാക്കിസ്ഥാന്‍ പാര്‍ലിമെന്റ് ഐക്യകണ്‌ഠേന പാസാക്കി. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സൈനിക സഖ്യം യമനിലെ ഹൗതി വിമതര്‍ക്കെതിരെ നടത്തുന്ന പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ നേരിട്ട് പങ്കാളിയാവില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്. യെമനിലെ പോരാട്ടത്തില്‍ പങ്കാളിയാകുന്നതിനുള്ള സൗദിയുടെ അഭ്യര്‍ഥന സംബന്ധിച്ച് പാര്‍ലമെന്റില്‍ ഈ ആഴ്ച മുഴുവന്‍ സംവാദം നടന്നിരുന്നു. ധനകാര്യമന്ത്രി …

എട്ട് ബില്യണ്‍ പൗണ്ടിന്റെ എന്‍എച്ച്എസ് ഓഫറുമായി ഡേവിഡ് കാമറൂണ്‍

ടോറികള്‍ തെരഞ്ഞെടുപ്പ് ജയിക്കുകയാണെങ്കില്‍ എന്‍എച്ച്എസിന്റെ സുഗമമായ നടത്തിപ്പിന്ന് എട്ട് ബില്യണ്‍ പൗണ്ട് അധികമായി അനുവദിക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന എന്‍എച്ച്എസിന് ആദ്യ പഞ്ചവത്സര പദ്ധതി പ്രഖ്യാപിക്കുന്നത് തന്റെ പാര്‍ട്ടിയാണെന്നാണ് ഡേവിഡ് കാമറൂണ്‍ അവകാശപ്പെടുന്നത്.

ഒബാമ കാസ്‌ട്രോക്ക് കൈ കൊടുത്തു, നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ വഴി തെളിയുന്നു

സ്വന്തം ലേഖകന്‍: അമ്പത് വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം യുഎസ്, ക്യൂബ നയതന്ത്രബന്ധം പൂര്‍ണമായി പുനരാരംഭിക്കുന്നതിനു വഴിയൊരുക്കി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോക്ക് കൈ കൊടുത്തു. പനാമയില്‍ നടക്കുന്ന അമേരിക്കന്‍ ഉച്ചകോടിയിലായിരുന്നു സൗഹൃദത്തിന്റെ ഹസ്തദാനം. ഉച്ചകോടിക്കു മുന്നോടിയായി ഒബാമയും കാസ്‌ട്രോയും ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും …

താന്‍ നരേന്ദ്ര മോദിയേക്കാള്‍ മികച്ച ഭരണാധികാരിയെന്ന് കേജ്‌രിവാള്‍

സ്വന്തം ലേഖകന്‍: തന്റെ ഭരണം രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ മികച്ചതാണെന്ന് തെളിഞ്ഞതായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ഒരു പുസ്തകപ്രകാശന ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കവേയാണ് മുഖ്യമന്ത്രി തന്റെ ഭരണത്തെ സ്വയം പുകഴ്ത്തിയത്. ഡല്‍ഹി തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ ജനത്തിനു മുന്‍പില്‍ ആം ആദ്മിയുടെ 49 ദിവസത്തെ ഭരണവും, …

സത്യം തട്ടിപ്പു കേസില്‍ ബി രാമരാജു അടക്കം പത്തു പേര്‍ കുറ്റക്കാര്‍, ഏഴു വര്‍ഷം തടവും അഞ്ചര കോടി പിഴയും

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് കേസായ സത്യം തട്ടിപ്പു കേസില്‍ കമ്പനി സ്ഥാപകന്‍ ബി രാമലിംഗ രാജു അടക്കം പത്ത് പേരെ ആന്ധ്രാപ്രദേശിലെ പ്രത്യേക കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. രാജു സഹോദരന്മാര്‍ക്ക് ഏഴു വര്‍ഷം തടവും അഞ്ചരക്കോടി പിഴയുമാണ് ശിക്ഷ. രാജുവിന്റെ സഹോദരനും സത്യം കംപ്യൂട്ടേഴ്‌സിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ബി …

ഇസ്ലാമിക് സ്റ്റേറ്റില്‍ യസീദി സ്ത്രീകള്‍ ലൈംഗിക അടിമകള്‍, കൂട്ട ബലാത്സംഗം അടക്കം നിരവധി പീഡനങ്ങള്‍

സ്വന്തം ലേഖകന്‍: ബന്ദികളാക്കപ്പെട്ട യസീദി സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പൊതുമദ്ധ്യത്തില്‍ കൂട്ട ബലാത്സംഗം ചെയ്യുകയും ക്രൂരപീഡനങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. ഈ ആഴ്ച മോചിതരായ യസീദി സ്ത്രീകളാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ലൈംഗിക അടിമകള്‍ ആയിരുന്നപ്പോള്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ സന്നദ്ധ സംഘടനകളോട് വിവരിച്ചത്. ബന്ധിയാക്കപ്പെട്ടവരില്‍ നിരവധി സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ക്കു വേണ്ടി വിറ്റു. …

ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ 36 റഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നു

സ്വന്തം ലേഖകന്‍: പാകിസ്ഥാന്‍ അമേരിക്കയില്‍ നിന്ന് 6,000 കോടി രൂപക്ക് ആയുധങ്ങള്‍ വാങ്ങുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതിനു തൊട്ടുപിന്നാലെ ഇന്ത്യയും അതേ പാതയില്‍. ഫ്രാന്‍സില്‍ നിന്ന് 36 റഫേല്‍ യുദ്ധ വമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാങുമായി നടത്തിയ ചര്‍ച്ചയിലാണ് …

ആത്മാവില്‍ ജ്വലിച്ച് യുവജനങ്ങള്‍; സ്പാര്‍ക്ക് 2015 അഭിഷേക നിറവായി

പരിശുദ്ധാത്മ അഭിഷേകവും ആത്മിയ ഉണര്‍വും പകര്‍ന്ന് സ്പാര്‍ക്ക് 2015 കൊടിയിറങ്ങി. ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ സെന്റ് എയിഡന്‍സ് ദേവാലയത്തിലാണ് സ്പാര്‍ക്ക് 2015 എന്ന പേരില്‍ യുവജന ധ്യാനം നടന്നത്.

മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്‍റെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ശനിയാഴ്ച്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്‍റെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ശനിയാഴ്ച്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കഷണ്ടിക്ക് മരുന്നുമായി യുഎസ് ശാസ്ത്രജ്ഞര്‍; പറിച്ചു കളയുന്ന മുടിയുടെ സ്ഥാനത്ത് പുതിയത് വളരും

കഷണ്ടിക്ക് മരുന്നു വികസിപ്പിച്ചെന്ന സന്തോഷ വാര്‍ത്ത ലോകത്തോട് പങ്കു വെയ്ക്കുകയാണ് ശാസ്ത്രജ്ഞന്മാര്‍. എന്നാല്‍ അക്കൂട്ടത്തില്‍ ചെറിയ ദുഖവുമുണ്ടായേക്കാം. കഷണ്ടിക്ക് ചികിത്സ തുടങ്ങണമെങ്കില്‍ തലയില്‍ ബാക്കിയുള്ള മുടി കൂടി നീക്കം ചെയ്യണം.