1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2015

റാസല്‍ഖൈമയില്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്തിക്കൊണ്ട് ഭരണാധികാരിയുടെ ഉത്തരവ്. സര്‍ക്കാരിന്റെ അംഗീകൃത ലൈസന്‍സില്ലാത്തവര്‍ എമിറേറ്റ്‌സിലെ ജലത്തില്‍നിന്ന് മത്സ്യം പിടിക്കാന്‍ പാടില്ലെന്ന് ഭരണാധികാരി ഉത്തരവില്‍ വ്യക്തമാക്കുന്നു.

റാസല്‍ഖൈമ എന്‍വിയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റിയില്‍നിന്നാണ് മീന്‍പിടുത്തത്തിനുള്ള ലൈസന്‍സുകള്‍ വാങ്ങേണ്ടത്. മീന്‍പിടുത്തത്തിന് ഉപയോഗിക്കുന്ന ബോട്ട്, വല എന്നിവയും രജിസ്റ്റര്‍ ചെയ്യണം. തന്നെയുമല്ല മുക്കുവന്മാര്‍ പിടിക്കുന്ന മീനിന്റെ അളവും ഈ ഏജന്‍സി നിരീക്ഷിക്കും. തൊഴിലിനായി മാത്രമല്ല വിനോദത്തിനായി മത്സ്യം പിടിക്കാന്‍ ഇറങ്ങുന്നവരും ഏജന്‍സിയില്‍നിന്ന് അനുവാദം വാങ്ങിക്കണം.

ക്രീക്ക്, മല്‍സ്യബന്ധനം നിരോധിച്ച മേഖലകള്‍ എന്നിവിടങ്ങളില്‍ നിന്ന് മീന്‍ പിടിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ജലസംസ്‌കരണശാലകള്‍, എണ്ണപര്യവേഷണ മേഖലകള്‍, പ്രകൃതി സംരക്ഷണ പ്രദശങ്ങള്‍, മറൈന്‍ കേബിളുകള്‍, കടന്നുപോകുന്ന മേഖലകള്‍, മല്‍സ്യപ്രജനന മേഖലകള്‍ എന്നിവിടങ്ങളിലും മല്‍സ്യബന്ധനം അനുവദിക്കില്ല. വെള്ളത്തില്‍ സ്‌ഫോടക വസ്തുക്കള്‍, വിഷം കലക്കല്‍, നൈലോണ്‍ വലകള്‍ എന്നിവ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

പുതിയ നടപടി റാസല്‍ഖൈമ എമിറേറ്റിലെ മല്‍സ്യസമ്പത്തും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള നടപടിയുടെ ഭാഗമായാണ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.