1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2015

പട്രോളിംഗ് നടത്തുന്നതിനായി റോബോട്ട്‌സിനെ പൊലീസ് സേനയില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് യുഎഇ. രണ്ടു വര്‍ഷത്തിനുള്ളില്‍ റോബോ കോപ്‌സ് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നാണ് പൊലിസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ ദശകത്തിന്റെ അവസാനത്തോടെ ഫുള്‍ ഇന്റലിജന്റ് റോബോട്ട്‌സിനെ സേനയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്നും യുഎഇ പൊലീസ് വിശ്വസിക്കുന്നു.

യുഎഇയില്‍ ജനസംഖ്യ കൂടുകയാണ്. ഈ രീതിയില്‍ ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാന്‍ സാധിക്കുമെന്ന് കേണല്‍ ഖാലിദ് നാസര്‍ അല്‍റസൂഖി പറഞ്ഞു. സിറ്റിയുടെ സ്മാര്‍ട്ട് യൂണിറ്റ് ഡെവലപ്‌മെന്റിന് നേതൃത്വം നല്‍കുന്നത് ഇദ്ദേഹമാണ്.

ആദ്യഘട്ടമെന്ന നിലയില്‍ സുരക്ഷിതമായ സ്ഥലങ്ങളിലായിരിക്കും റോബോട്ടുകളെ വിന്യസിക്കുക. വലിയ ജനക്കൂട്ടമെത്തുന്ന മോളുകളുകളിലും അതുപോലുള്ള പൊതു ഇടങ്ങളും നിരീക്ഷിക്കുന്നതിനായിരിക്കും റോബോട്ടിനെ ഉപയോഗിക്കുക. എന്നാല്‍ റോബോകോപ്പ് സിനിമയില്‍ കാണുന്നത് പോലെ ക്രൈം സ്‌റ്റോപ്പര്‍ ഹീറോയെ നാല് അഞ്ച് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയും അല്‍റസൂഖിക്കുണ്ട്.

സമ്പന്നമാണ് യുഎഇ പൊലീസ്. അതുകൊണ്ട് തന്നെ അത്യാധുനികമായ പല സംവിധാനങ്ങളും ഇവര്‍ ഉപയോഗിക്കുന്നുണ്ട്. ലംബോര്‍ഗിനി കാറുകള്‍ ഉപയോഗിക്കുന്ന ലോകത്തെ ഏക പൊലീസ് സേന യുഎഇ പൊലീസാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.