1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2012

അന്ന് രാവിലെ ഒരു ദുരന്ത വാര്‍ത്ത കേട്ടാണ് ചെന്നൈ നഗരം ഉണര്‍ന്നു എണീറ്റത് .നഗരത്തിലെ ഏറ്റവും അറിയപ്പെടുന്ന ഹൃദ്രോഗ ഡോക്ടര്‍ ജെയിംസ്‌ മട്ടത്തിലിനെ അത്യാസന്ന നിലയില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിചിരിക്കുന്നു !ഡോക്ടര്‍ ജെയിംസ്‌ മട്ടത്തില്‍,പാവങ്ങളുടെ കണ്ണിലുണ്ണി അനേകം ഹൃദ്രോഗ ബാധിതര്‍ക്ക് സൌജന്യമായി ശസ്ത്രക്രിയ ചെയ്തു കൊടുത്ത പുണ്യാത്മാവ്!.ഐ സി യു വില്‍ നിരവധി ഉപകരണങ്ങള്‍ ക്ക് നടുവില്‍ ഒന്നും അറിയാതെ ഡോക്ടര്‍ ജെയിംസ്‌ കിടക്കുമ്പോള്‍ നൂറു കണക്കിനാളുകള്‍ വിവരം അറിഞ്ഞു ഹോസ്പിറ്റലില്‍ എത്തികോണ്ടിരുന്നു.ഇതിനിടയില്‍ ഡോക്ടരിന്റെ ജീവന്‍ രെക്ഷിക്കാന്‍ ഹോസ്പിറ്റലിലെ ഡയറക്റ്റ് ബോര്‍ഡ്‌ എമര്‍ജന്‍സി മീടിങ്ങ്സ് വിളിക്കുന്ന തിരക്കിലായിരുന്നു .ബോര്‍ഡ് മീട്ടിങ്ങ്സില്‍ അദ്ദേഹത്തിന്റെ ഇപ്പോളത്തെ അവസ്ഥ കൃത്യമായി തന്നെ അവലോകനം ചെയ്യപ്പെട്ടു .ഡോക്ടര്‍ജയിംസിന് അടിയന്തിരമായി ഹൃദയ മാറ്റ ശാസ്ത്ര ക്രിയ നടത്തണം .അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാകും !

ഇടയ്ക്കു ബോധം വീണ ഡോക്ടര്‍ ജെയിംസ്‌ ഡൂട്ടിയില്‍ ഉണ്ടായിരുന്ന സിസ്റ്റെര്‍ മേഴ്സിയോടു തനിക്കു ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് ഒരു പേ പ്പറില്‍ എഴുതി വൈക്കണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് സിസ്റ്റെര്‍ എഴുതി തുടങ്ങുകയായിരുന്നു .അധികം സംസാരിക്കാന്‍ പാടില്ല എന്ന് സിസ്റ്റര്‍ പറഞ്ഞിട്ടും ഡോക്ടര്‍ നിര്‍ബന്ധിച്ചു എഴുതിപ്പിക്കുകയായിരുന്നു .

കാലങ്ങളായി തന്റ്റെ വൃണിത ഹൃദയത്തില്‍ ആരും അറിയാതെ കാത്തു സൂക്ഷിച്ചിരുന്ന രഹസ്യങ്ങളുടെ ചെപ്പ്,തന്‍റെ ഹൃദയമിടിപ്പിന്റെ അവസാന താളം നില്‍ക്കുന്നതിനു മുന്പായി അദ്ദേഹം ലോകത്തിനു മുന്‍പില്‍ തുറന്നു കാട്ടാന്‍ ശ്രമിക്കുക ആയിരുന്നു .

1985 ആലപ്പുഴ പട്ടണം

വിവാഹത്തിന് മുന്‍പ് ജയിംസിന് ഒരു പെണ്‍കുട്ടിയെ ഇഷ്ട്ടമായിരുന്നു .അന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ജെയിംസ്‌ മെഡിസിനു പഠിക്കുന്ന കാലം .എന്നും ബസ്സില്‍ സ്ഥിരമായി കാണാറുള്ള ഒരു മുഖം .മുഖത്ത് നിറയെ പുഞ്ചിരിയുള്ള ,മനോഹരമായി മുടി ചീകിയൊതുക്കി മുല്ലപ്പൂ ചൂടി സൌരഭ്യം വാരി വിതരിവരുന്ന ഒരു കിലുക്കാം പെട്ടി !അതായിരുന്നു അവള്‍ ..അഞ്ജന !

എസ് ഡി കോളേജില്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു അവള്‍ .ഏതോ മുജന്മ ബന്ധം പോലെ പെട്ടന്ന് തന്നെ ജെയിംസ്‌ന്റ്റെ എല്ലമെല്ലാമായി മാറുകയായിരുന്നു അഞ്ജന .ഒരിക്കലും അകലാനാവാത്ത വിധം അവരുടെ പ്രണയം എന്നും മിഴിവാര്‍ന്നു നിന്നു.മനസ്സും ശരീരവും അവര്‍ പങ്കു വച്ചു.ഒരിക്കലും പിരിയാനാവാത്ത ഇണപ്രാവുകളെ പോലെ അവര്‍ പറന്നു നടന്നു .പക്ഷെ വിധി മറ്റൊന്നായിരുന്നു .അവരുടെ മോഹങ്ങളുടെ ചിറകരിഞ്ഞു വീഴ്ത്തിയ വിധി ..

എം ബി ബി എസ് പരീക്ഷ പൂര്‍ത്തിയാക്കിയജെയിംസ്‌നു മാതാ പിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഉപരി പഠനത്തിനായി വിദേശത്തേക്ക് പോകേണ്ടി വന്നു .ജെയിംസ്‌ മായുള്ള ബന്ധമറിഞ്ഞ അഞ്ജനയുടെ മാതാപിതാക്കള്‍ അവളെ വീട്ടു തടങ്കലിലാക്കി .വിദേശത്തേക്ക് പോകുന്നതിനു മുന്‍പ് അന്ജനയെ ഒരു നോക്ക് കാണാന്‍ കൂടി ജെയിംസ്‌നു കഴിഞ്ഞില്ല .കാലങ്ങള്‍ കടന്നു പോയി .ഇതിനിടയില്‍ ജെയിംസ്‌ നിരവധി തവണ കത്തുകള്‍ അയച്ചെങ്കിലും ഒരു തവണ പോലും അഞ്ജനയുടെ മറുപടി ലഭിച്ചിരുനില്ല.ഉപരിപഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ ജെയിംസ്‌ നു വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹം കഴിക്കേണ്ടി വന്നു .തന്‍റെ രീതികള്‍ക്കും സ്വപ്നങ്ങള്‍ക്കുമൊക്കെ ഒട്ടും യോജിക്കാത്ത ഒരാള്‍ ,അതായിരുന്നു ജെയിംസ്‌നു ഭാര്യയായി കിട്ടിയ ഡോക്ടര്‍ ലിഡിയാ.വിവാഹം കഴിച്ചു എന്നതിലപ്പുറം ജെയിംസ്‌ ലിഡിയാ ദമ്പതികളുടെ ദാമ്പത്യ ജീവിതം തീര്‍ത്തും പരാജയമായിരുന്നു .ആര്‍ക്കോ വേണ്ടി ഒരുമിച്ചു ജീവിക്കാന്‍ വിധിക്കപെട്ടവരെ പോലെ അവരുടെ ജീവിതം മുന്നോട്ടു പോയി .അവരുടെ ഇടയില്‍ പ്രണയം ഉണ്ടായിരുനില്ല .പകരം അവര്‍ അവരുടെ പ്രോഫെഷനെ പ്രണയിച്ചു !.

ഒടുവില്‍ പൊരുത്തകേടുകളുടെ അവസാനം സംഭാവിക്കാറൂള്ളത് തന്നെ ഇവിടേയും സംഭവിച്ചു “ടിവോര്സ് “.ഇന്നു ഡോക്ടര്‍ ലിഡിയ എവിടെയാണെന്ന് കൂടി ജെയിംസ്‌നു അറിയില്ല .വേറെ കല്യാണം കഴിച്ചു ലണ്ടനില്‍ ജോലി ചെയ്യുന്നു എന്ന് ഒരു പഴയ സുഹൃത്തില്‍ നിന്നും ഒരിക്കല്‍ കേട്ടിരുന്നു .ഇല്ലെങ്കിലും ആ പഴയ കഥകളൊന്നും ഓര്‍ക്കാന്‍ അയാള്‍ക്ക് ഇഷ്ട്ടമായിരുനില്ല .എന്നാല്‍ തന്‍റെ ഹൃദയത്തില്‍ ആദ്യ പ്രണയം കോരിയിട്ട, മുല്ല പൂവിന്‍റെ മണമുള്ള ,അന്ജനയെ ഇക്കാലമത്രയും അയാള്‍ അറിഞ്ഞോ അറിയാതെയോ അനേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു .നീണ്ട 30 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു .ഇന്നു ജെയിംസ്‌ ലോകത്തെ തന്നെ ഏറ്റവും മികച്ച ഹൃദ്രോഗ ഡോക്ടര്‍ ആയി മാറിയിരിക്കുന്നു .മണികൂറ്കള്‍ക്ക് ലെക്ഷങ്ങളുടെ വിലയുള്ള ഡോക്ടര്‍ !.ഇതിനകം എത്രയോ ലോകങ്ങള്‍ സഞ്ചരിച്ചു ,അവിടെയൊക്കെ അദേഹത്തിന്റെ കണ്ണുകള്‍ എന്തിനെയോ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു .

സിസ്റ്റെര്‍ മേഴ്സി ഇടയ്ക്കു തടസപ്പെടുത്തിയിട്ടും വളരെ ബുദ്ധി മുട്ടി അയാള്‍ അത്രയും പറഞ്ഞു നിര്‍ത്തി .ഒപ്പം ഒരു കാര്യം കൂടി ആവശ്യപ്പെട്ടു .ഇത്രയും നാളും തന്‍റെ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന അന്ജനയോടുള്ള പവിത്രമായ സ്നേഹം അത് എങ്ങിനെയും അവരെ കണ്ടെത്തി അറിയിക്കണം . അതിനായി ,തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നപ്പോള്‍ ധരിച്ചിരുന്ന ട്രൌസരിന്റ്റെ പോക്കെറ്റില്‍ നിന്നും അഞ്ജനയുടെ ഫോട്ടോ എടുത്തു എല്ലാ മീഡിയ കളിലും കൊടുത്തു കണ്ടെത്തണമെന്നും ഡോക്ടര്‍ ജെയിംസ്‌ സിസ്റ്റെര്‍ മേഴ്സിയോട് ആവശ്യപെട്ടു .ഇത് തന്റ്റെ അവസാന അഭിലാഷമാനെന്നും വളരെ ദയനീയമായ സ്വരത്തില്‍ അപേഷിച്ചുകൊണ്ട് അയാള്‍ വീണ്ടും അബോധാവസ്ഥയിലേക്ക് വഴുതി വീണു .

ഡോക്ടറിന്റെ പേര്‍സില്‍ നിന്നും കിട്ടിയ അഞ്ജനയുടെ ഫോട്ടോയും എഴുതിയെടുത്ത കുറിപ്പും സിസ്റ്റെര്‍ മേഴ്സി ഒരു കവറി ലാകി വച്ചു.ഇതിനിടയില്‍ ഡോക്ട്ടര്‍മാരുടെ ഒരു ഗ്രൂപ്പ് ഐ സി യു വിലേക്ക് കടന്നു വന്നു .അവരുടെ ദിസ്സ്കഷന്‍ ശ്രദ്ധിച്ച മേഴ്സിക്ക്, ഹോസ്പിറ്റലില്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന ഒരു രോഗി ഡോക്ടറിനു ഹൃദയം നല്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി മനസ്സിലാക്കാന്‍ കഴിഞ്ഞു .പക്ഷെ അവര്‍ ഉടനെ മരിക്കണം !ഡോക്ടറിനാനെങ്കില്‍ ഉടനെ ഹൃദയം മാറ്റി വൈക്കുകയും വേണം .ഇല്ലെങ്കില്‍ ഡോക്ടറിന്റെ ജീവന് ആപത്താണ് ! ഇപ്പോല്‍ എല്ലാവരുടെയും പ്രാര്‍ത്ഥന ആ രോഗി എത്രയും പെട്ടെന്ന് മരിക്കനെമേ എന്ന്‌ മാത്രമാണ് എന്തൊരു വിരോധാഭാസം !നമ്മുക്ക് പ്രിയപ്പെട്ടവര്‍ ജീവിച്ചിരിക്കാന്‍ വേണ്ടി മറ്റാരുടെയോ പ്രിയപ്പെട്ടവര്‍ മരിക്കാന്‍ പ്രാര്‍ത്ഥിക്കുന്ന കാലം !സ്വാര്‍ത്ഥതയുടെ കാലം !

ഒടുവില്‍ ഡോക്ട്ടര്‍ വേണ്ടിയുള്ള പ്രാര്‍ത്ഥന തന്നെ ഫലിച്ചു !ഒപ്പെരെഷന്‍ തിയറ്ററിനു മുന്‍പില്‍ കാത്തിരുന്നവരെ തേടി ഒടുവില്‍ ആ ശുഭ വാര്‍ത്ത എത്തി .ഇനിയും അനേകായിരങ്ങളുടെ ഹൃദയമിടിപ്പിന്റെ താളം നിലനിര്‍ത്താന്‍ ഡോക്ടര്‍ ജെയിംസ്‌ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു .പുറത്തു ജനങ്ങള്‍ പടക്കം പൊട്ടിച്ചു തങ്ങളുടെ ,പാവങ്ങളുടെ രെക്ഷകനായ ഡോക്ടറിന്റെ തിരിച്ചു വരവ് ആഘോഷിക്കുന്നു .

തിയറ്ററിനു മുന്‍പില്‍ ആകാംഷയോടെ കാത്തിരുന്ന സിസ്റ്റെര്‍ മേഴ്സി കര്‍ത്താവിനു നന്ദി പറഞ്ഞു കൊണ്ട് നെറ്റിയില്‍ കുരിശു വരച്ചു .ഈ സമയം ട്രോളിയില്‍ മോര്‍ചറിയിലേക്ക് കൊണ്ട് പോകുന്ന ഒരു ബോഡി സിസ്റ്റെരിന്റെ മുന്നിലൂടെ കടന്നു പോയി . സിസ്റെരിന്റെ അടുത്ത് നിന്ന ഒരു സ്ത്രീ പതുക്കെ പറയുന്നത് കേട്ടു ” ആ മരിച്ച ആളുടെ ഹൃദയമാ നമ്മുടെ ഡോക്ടറെ രെക്ഷിച്ചത്.പാവം ബന്ധുക്കാരെന്നു പറയാനും ആരുമില്ലത്രെ!കഷ്ട്ടം !.”

ആ വിശുദ്ധ ഹൃദയത്തിന്റ്റെ ഉടമയെ കാണാന്‍ സിസ്റ്റെര്‍ ട്രോളിയുടെ അടുത്തേക്ക് ചെന്നു.അറ്റെന്ടെര്‍ ബോഡി പുതപ്പിച്ചിരുന്ന വെള്ള തുണി മെല്ലെ മാറ്റി .അന്പതിനോടടുത്തു പ്രായം വരുന്ന ഒരു സ്ത്രീ ആയിരുന്നു അത് .സിസ്റ്റെരിനു അവരെ എവിടെയോ കണ്ടത് പോലെ തോന്നി .അവരുടെ ഇടതു കൈകളോട് ചേര്‍ത്ത് ഒരു ന്യൂസ്‌ പേപ്പേര്‍ ഉണ്ടായിരുന്നു .ഡോക്ടര്‍ ജെയിംസ്‌ അത്യാസന്ന നിലയില്‍ എന്ന വാര്‍ത്ത യായിരുന്നു അതിന്റെ മുന്‍ പേജില്‍ ,ഒപ്പം വലതു കൈയില്‍ ഒരു ഫോട്ടോയും ഉണ്ടായിരുന്നു .”മരിച്ച സ്ത്രീ യുടെ അവസാന ആഗ്രഹമായിരുന്നു ഈ ഫോട്ടോയും പത്രവും അവരുടെ കൈകളില്‍ ചേര്‍ത്ത് വയ്ക്കനമെന്നത് “അറ്റെന്ടെര്‍ ഇത് പറഞ്ഞു തീര്‍ന്നതും സിസ്റ്റെര്‍ മേര്ഴ്സി ആ സ്ത്രീയുടെ കൈകളില്‍ ഇരുന്ന ഫോട്ടോ ആകാംഷയോടെ എടുത്തു നോക്കി .അത് ഡോക്ടര്‍ ജെയിംസ്‌ന്റ്റെ തായിരുന്നു .ആ ഫോട്ടോയുടെ പുറ കിലെഴുതിരിക്കുന്ന വാക്കുകള്‍ വായിച്ചപ്പോള്‍ സിസ്റ്റെര്‍ മേര്സ്സിക്ക് തനിക്കു ചുറ്റുമുള്ളതെല്ലാം കറൂ ങ്ങുന്നതുപോലെ തോന്നി .അതില്‍ ഇങ്ങനെ എഴുതിയിരുന്നു .

“ജെയിംസ്‌ ,എന്‍റെ ഹൃദയത്തിനുള്ളില്‍ ഇന്നോളം ഞാന്‍ നിനക്ക് പകര്‍ന്നു തരുവാന്‍ സൂക്ഷിച്ചു വച്ചിരുന്ന “പ്രണയം” ഇന്നു ഞാന്‍ നിനക്ക് പകുത്തു തരുന്നു !

കനെഷ്യസ് അത്തിപ്പോഴിയില്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.