1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2015

സ്വന്തം ലേഖകന്‍: ഇന്ത്യയിലെ അഭിഭാഷകരില്‍ 30 ശതമാനവും വ്യാജന്മാരെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍. ചെന്നൈയില്‍ ബി.സി.ഐ സംഘടിപ്പിച്ച അഭിഭാഷകരുടെ യോഗത്തിലാണ് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര ഇക്കാര്യം വെളിപ്പെടുത്തിയത്.
മൊത്തം അഭിഭാഷകരില്‍ 30 ശതമാനം പേരും വ്യാജ ബിരുദമുള്ളവരാണെന്ന് മനന്‍ വെളിപ്പെടുത്തി.

വ്യാജ ബിരുദം സംഘടിപ്പിച്ച ഇക്കൂട്ടരില്‍ 20 ശതമാനം പേരും ഇപ്പോഴും കോടതികളില്‍ പ്രാക്ടീസ് നടത്തുന്നുണ്ടെന്നും മനന്‍ പറഞ്ഞു. അറസ്റ്റിലായ ഡല്‍ഹി മുന്‍ നിയമ മന്ത്രി ജിതേന്ദ്ര സിങ് തോമറിന് പോലും വ്യാജ ബിരുദമായിരുന്നെന്നും മിശ്ര പറഞ്ഞു. അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ അന്തസ് പോലും വ്യാജന്‍മാര്‍ തരംതാഴ്!ത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാജന്‍മാരെ കണ്ടെത്തി ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ബാര്‍ കൌണ്‍സിലിന്റെ തീരുമാനം. നിയമ ബിരുദം നേടിയിട്ടും പ്രാക്ടീസ് ചെയ്യാത്തവരെയും വ്യാജന്‍മാരെയും ബാര്‍ കൌണ്‍സിലില്‍ നിന്നു പുറത്താക്കാനാണ് നീക്കം. നിസാര പ്രശ്!നങ്ങളുടെ പേരില്‍ അഭിഭാഷകര്‍ പ്രതിഷേധിക്കുന്നതും സമരത്തിലേക്ക് നീങ്ങുന്നതും ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

അഭിഭാഷകര്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ കോടതി, ഹൈക്കോടതി, സുപ്രീംകോടതി എന്നീ തലത്തില്‍ ബാര്‍ കൗണ്‍സില്‍ ത്രിതല തര്‍ക്ക പരിഹാര സംവിധാനം കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.